Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂണിൽ ഏറ്റവും അധികം വിൽപ്പന നേടിയ കാറുകൾ

top-sellers-june

വാഹനവിപണിക്ക് ഉണർവേകിയ മാസമായിരുന്നു ജൂൺ. മിക്ക വാഹന നിർമാതാക്കളും വളർച്ച നേടിയപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് മേയ് മാസത്തെ അപേക്ഷിച്ച് 10.2 ശതമാനം ഇടിവാണ് ഉണ്ടായത്. റെനോ 173 ശതമാനം വളർച്ച നേടിയപ്പോൾ ഫോഡിന്റെ വിൽപ്പന 109 ശതമാനം ഉയർന്നു. ടൊയോട്ട 29 ശതമാനവും മഹീന്ദ്ര ഏഴു ശതമാനവും ഹ്യുണ്ടേയ്‌ 9.7 ശതമാനവും വളർച്ച നേടി. രാജ്യത്ത് ഏറ്റവും അധികം വിൽക്കപ്പെട്ട അഞ്ചു വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഓൾട്ടോ

Maruti Suzuki Alto K10 Urbano Edition

മാരുതിയുടെ ജനപ്രിയ കാർ ഓൾട്ടോയുടെ ഒന്നാം സ്ഥാനത്തിന് ചലനം സംഭവിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 25 ശതമാനം വിൽപ്പന കുറവാണ് ഓൾട്ടോയ്ക്ക് സംഭവിച്ചത്. എന്നിട്ടും 15750 ഓൾട്ടോ കാറുകളാണ് ജൂണിൽ മാരുതി പുറത്തിറക്കിയത്.

ഡിസയർ

New Swift Dzire

പട്ടികയിൽ രണ്ടാംസ്ഥാനത്തുണ്ടെങ്കിലും മാരുതിയുടെ കോംപാക്ട് എസ്‌യുവി ഡിസയറിനും വിൽപ്പനയിൽ ഇടിവ് സംഭവിച്ചു. 15560 യൂണിറ്റ് ഡിസയറുകളാണ് ജൂണിൽ ഇന്ത്യൻ നിരത്തിലെത്തിയത്. 2015 ജൂൺ മാസത്തെ അപേക്ഷിച്ച് 29 ശതമാനം വിൽപ്പന കുറവ്.

ഹ്യുണ്ടേയ് ഗ്രാന്റ് ഐ 10

grand i10

ഹ്യുണ്ടേയ് ഗ്രാന്റ് ഐ10 ആണ് വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത്. 12678 യൂണിറ്റ് കാറുകളാണ് ഇന്ത്യൻ നിരത്തിൽ ജൂൺ‌ മാസമെത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 41 ശതമാനം വളർച്ച.

വാഗൺ ആർ‌

wagon-r-1

മാരുതിയുടെ ജനപ്രിയ ഹാച്ച് വാഗൺ ആറിന്റെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനമാണ് ഇടിഞ്ഞത്. 11962 യൂണിറ്റുകളാണ് വാഗൺ ആറിന്റെ ജൂൺ മാസത്തെ വിൽപ്പന.

ക്വിഡ്

Renault Kwid

വിൽപ്പനയിൽ ആദ്യ അഞ്ചു സ്ഥാനത്തുള്ള കാറുകളുടെ നിരയിൽ ആദ്യമായാണ് റെനോയുടെ ഒരു കാർ ഇടംപിടിക്കുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്‌മെന്റിന് പുതിയ മുഖം സമ്മാനിച്ച ക്വിഡിന്റെ 9459 യുണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം പുറത്തിറങ്ങിയത്. ‌

Your Rating: