Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ ക്രിസ്റ്റ പെട്രോളിനെ പറ്റി കുടുതല്‍ അറിയാം

toyota-innova-crysta-test-drive-9 Innova Crysta

രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുമായാണ് കഴിഞ്ഞ മെയ് യില്‍ ഇന്നോവയെ കമ്പനി പുറത്തിറക്കിയത്. എന്നാല്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് രാജ്യത്തെ പല നഗരങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനമാണ് പെട്രോള്‍ എന്‍ജിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെ പറ്റി കമ്പനിയെ ചിന്തിപ്പിച്ചത്. 2004 ല്‍ ടൊയോട്ട ഇന്നോവയെ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ പെട്രോള്‍ എന്‍ജിനുണ്ടായിരുന്നെങ്കിലും അധികം ആവശ്യക്കാരില്ലാത്തതുകൊണ്ട് കമ്പനി പെട്രോള്‍ മോഡലിനെ പിന്‍വലിച്ചു.

toyota-innova-crysta-test-drive Innova Crysta

രാജ്യാന്തര മാര്‍ക്കറ്റുകളില്‍ പഴയ ഇന്നോവയിലുപയോഗിച്ചിരുന്ന പെട്രോൾ എൻജിനുമായാണ് ക്രിസ്റ്റ എത്തുന്നത്. 2.7 ലിറ്റർ എൻജിന് 166 ബിഎച്ച്പി കരുത്തും 245 എൻഎം ടോർക്കുമുണ്ട്. ജി, വി, ഇസഡ് വേരിയന്റുകളിൽ പുതിയ ഇന്നോവ ലഭ്യമാകും. അഞ്ച് സ്പീഡ് മാനുവൽ വകഭേദവും ആറു സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദവും ക്രിസ്റ്റയ്ക്കുണ്ടാകും. ഡീസല്‍ മോ‍ഡലിനെക്കാള്‍ 60000 രൂപ വരെ കുറവായിരിക്കും പെട്രോൾ ക്രിസ്റ്റയ്ക്ക്.

innova-crysta-1 Innova Crysta

പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്. ഇന്നോവ ക്രിസ്റ്റയ്ക്കു 1,413,826 മുതല്‍ 2,110,073 രൂപ വരെയാണു കൊച്ചി എക്‌സ് ഷോറൂം വില. 2.8 ലിറ്റര്‍ സിക്‌സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും 2.4 ലിറ്റര്‍ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കുമെന്ന് അവകാശപ്പെടുന്നു. 2005 ല്‍ ടൊയോട്ട ക്വാളിസിന്റെ പകരക്കാരനായാണ് ഇന്നോവ എത്തിയത്. 2008 ലും 2011ലും 2013ലും ചെറിയ മാറ്റങ്ങളുമായി ഇന്നോവ എത്തിയെങ്കിലും ഇതാദ്യമായാണ് സമഗ്ര മാറ്റങ്ങളുമായി എത്തുന്നത്. പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. 

Your Rating: