Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിലും വാഹന നിയന്ത്രണം

mumbai-traffic Mumbai Traffic

നഗരത്തിലെ അപകടകരമായ അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരുന്നതിനു ‍ഡൽഹി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ മുംബൈയിലും നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നവി മുംബൈയിലായിരിക്കും നിയന്ത്രണം ഏർ‌പ്പെടുത്തുക. ഇതുപ്രകാരം സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ റോഡിലിറങ്ങാനാകൂ. ഒറ്റ, ഇരട്ട റജിസ്ട്രേഷൻ നമ്പറുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

ഡൽഹി മോഡൽ പിന്തുടർന്ന് ഒറ്റ ഇരട്ട രജിസ്ട്രേഷനുള്ള വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളിൽ നിയന്ത്രിച്ച് നഗത്തിലെ വാഹനങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാനാകുമെന്നും അതുവഴി വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം ഏകദേശം 26 ശതമാനം വരെ കുറയ്ക്കാമെന്ന് സർക്കാർ കരുതുന്നു.‌‌

മലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമർശിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി അരവിന്ദ്് കേജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമായിരുന്നു ഇത്തരത്തിലൊരു തീരമാനത്തിലെത്തിയത്. ഏറെ വിമർശനങ്ങളുയരുന്നുണ്ടെങ്കിലും നിയന്ത്രണവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.