Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കും ബസ് ചൈനയിൽ

teb-23

തിരക്കേറിയ ഹൈവേയിലൂടെ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങൾക്കു മുകളിലൂടെ ‘പറന്നു’ പോകുന്ന ഒരു ബസ്. കുറച്ചു മാസങ്ങൾ മുമ്പ് ലോകത്തിന്റെ ശ്രദ്ധ ഈ ബസിലായിരുന്നു. നഗരത്തിലെ ഗതാഗതകുരുക്കിൽ പെട്ടുകിടക്കുന്ന വാഹനങ്ങൾക്ക് മുകളിലൂടെ പറന്നു പോകുന്നോരു ബസ് എന്ന ആശയം പുറത്തിറക്കിയത് ട്രാൻസിറ്റ് എക്സ്പ്ലോർ ബസ് എന്ന പേരിൽ ബീജിംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ്. അടുത്തിടെ നടന്ന പത്തൊമ്പതാമത് ഇന്റർനാഷണൽ ഹൈ-ടെക്ക് എക്സോപോയിലായിരുന്നു ബസിന്റെ ആദ്യ പ്രദർശനം.

ആസ്റ്റൺ മാർട്ടിൻ ‘ബോണ്ട്’ ആയതെങ്ങനെ ?

teb-1

ഇപ്പോഴിതാ ബസിന്റെ സഞ്ചരിക്കുന്ന മോഡൽ പുറത്തിറക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈന. സാധാരണ ട്രാഫിക്കിനെ ബാധിക്കാതെ റോഡിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ട്രാക്കിലൂടെ സഞ്ചരിക്കുന്ന എലിവേറ്റഡ് ബസ് ട്രാൻസ്പോർട്ട് രംഗത്ത് പുതിയൊരു ചരിത്രമാവുകയാണ്. ഈ വർഷം തന്നെ നോർത്ത് ചൈന പ്രവിശ്യയിലെ ചിൻഹ്വാങ്ദൗ നഗരത്തിൽ ടിഇബിയുടെ സർവീസ് ആരംഭിക്കാനാകുമെന്നാണു വെളിപ്പെടുത്തൽ. ഒരു സബ്‌വേ അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേയുടെ പ്രവർത്തനമാണു ടിഇബി നടത്തുന്നത്. ഒരു എലിവേറ്റഡ് റോഡ് നിർമിക്കുന്നതിന്റെ അഞ്ചിലൊന്നു ച‌‌െലവു മാത്രമേ ടിഇബിക്കു വേണ്ടി വരികയുള്ളൂവെന്നാണ് അവകാശവാദം. സോളർ അല്ലെങ്കിൽ വൈദ്യുതി അടിസ്ഥാനമാക്കിയാണു ടിഇബികളുടെ പ്രവർത്തനം. 1,400 യാത്രക്കാരെ ഒരേസമയം ഒരു ടിഇബിക്കു വഹിക്കാൻ സാധിക്കും.

ഓവർടേക്ക് ചെയ്തോളൂ, പക്ഷേ

teb

ട്രാമുകൾ സഞ്ചരിക്കുന്നതു പോലെ റോഡിൽ കൂടി തന്നെയുള്ള പ്രത്യേക ട്രാക്കുകളിലൂടെയാകും ടിഇബികൾ സഞ്ചരിക്കുക. അറുപതു കിലോമീറ്റർ വേഗതയിൽ ടിഇബികൾ റോഡു വഴി പറക്കും. 40 ബസുകൾക്കു പകരമാകും ഒരു ടിഇബിയെന്നു നിർമാണത്തിൽ പങ്കുചേർന്നിരിക്കുന്ന എൻജിനീയർമാർ ബെയ്ജിങ് ഇന്റർനാഷനൽ ഹൈടെക് എക്സ്പോയിൽ വിശദീകരിച്ചതായി സിസിടിവി റിപ്പോർട്ട് ചെയ്യുന്നു. ട്രാഫിക് ബ്ലോക്കിനു ചൈനയുടെ ഉത്തരം എന്ന തരത്തിലാണു ലോകം ടിഇബിയെ കാണുന്നത്. നിർമാണം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ടിഇബി നിരത്തിലെത്തിക്കാമെന്നാണ് എൻജിനീയർമാർ നൽകുന്ന ഉറപ്പ്. മുകളിലൂടെ ടിഇബി കടന്നു പോകുന്നതു റോഡിലൂടെയുള്ള മറ്റു വാഹന ഗതാഗതത്തെ ബാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അരികിലെന്തിനീ വരകൾ ?

World's first transit elevated bus TEB-1 on its first road test in Qinhuangdao, China

സാധാരണ വാഹനങ്ങൾക്കു മുകളിലൂടെ ഒരു പാലം ഓടിപ്പോകുന്നതു പോലെയാണു ടിഇബിയുടെ പ്രവർത്തനം. മെട്രോ ട്രെയിനുകൾ പോലെ റോഡിൽ വലിയ നിർമാണ പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നതും ടിഇബിയുടെ പ്രത്യേകതയാണ്. റോഡിലുടെ ടിഇബിക്ക് അനുയോജ്യമായ ട്രാക്കുകൾ‌ നിർമിക്കുകയാണു വേണ്ടത്. ഇതു റോഡുകളുടെ സ്വാഭാവിക സ്ഥലത്തെ അപഹരിക്കുന്നുമില്ല. ട്രാം റോഡുകൾ പോലെ ടിഇബി എത്താത്ത സമയത്തു പാളം മുറിച്ചു വാഹനങ്ങൾക്ക് യഥേഷ്ടം യാത്ര ചെയ്യുകയുമാകാം. പരിസ്ഥിതി മലിനീകരണം വലിയ അളവിൽ കുറയ്ക്കാനാകുമെന്നതും ടിഇബിയുടെ പ്രത്യേകതയാണ്.