Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെൽമറ്റ് വയ്ക്കാഞ്ഞ പൊലീസുകാരെ മന്ത്രി പൊക്കി !

Traffic cops riding without helmets caught by Transport Minister Diwakar Raote

ഹെൽമറ്റ് വയ്ക്കാതെ കറങ്ങുന്ന പൊലീസുകാരെ ഒരിക്കലെങ്കിലും കുടുക്കണമെന്ന് നാം ആഗ്രഹിച്ചിട്ടില്ലെ? നാട്ടുകാർ ഹെൽമറ്റ് വച്ചില്ലെങ്കിൽ പിഴ. പൊലീസുകാർ വച്ചില്ലെങ്കിൽ ആരും ചോദിക്കാനില്ല. അതല്ലെ സത്യത്തിൽ നമ്മുടെ നാട്ടിലെയും അവസ്ഥ.

എന്നാൽ മഹാരാഷ്ട്രയിൽ ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ കറങ്ങിയ രണ്ടു വനിതാ പൊലീസുകാരെ അവിടുത്തെ ഗതാഗത മന്ത്രി തന്നെ പിടിച്ചു. നിയമം പരിരക്ഷിക്കേണ്ടവർ തന്നെ അതു നിയമം ലംഘിച്ചത് തന്നെ ചൊടിപ്പിച്ചെന്ന് മന്തി ദിവാകർ റൗത്ത് വ്യക്തമാക്കി. പൊതുജനത്തിന്റെ കയ്യിൽ നിന്ന് ഇവർ‌ പിഴ ഇൗടാക്കും. എന്നാൽ നിയമം ഇവർക്കും ബാധകമാണ്. മന്ത്രി കൂട്ടിച്ചേർത്തു.

പെരുവഴിയിൽ നിർത്തി പൊലീസുകാരെ കണക്കിനു ശകാരിച്ച മന്ത്രി മറ്റൊരു പൊലീസുകാരനെ വരുത്തി പിഴയും ഇൗടാക്കിയ ശേഷമാണ് സ്ഥലം വിട്ടത്. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ഇതൊരു മുന്നറിയിപ്പാണെന്നൊരു പ്രസ്താവനയും കൂടെ.