Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോറിയും ബോട്ടും വടംവലിച്ചാൽ ആരു ജയിക്കും

lorry-vs-boat

വടംവലി നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്, കണ്ടു നിൽക്കുന്നവരിലും ആവേശം ആവോളം സൃഷ്ടിക്കുന്ന വടംവലി, ബോട്ടും ലോറിയും തമ്മിലായാലോ... ആര് ജയിക്കും?. പ്രവചിക്കുക പ്രയാസം അല്ലേ. വലിയ കപ്പലുകളെ വലിച്ച് തീരത്തേയ്ക്ക് അടുപ്പിക്കുന്ന ബോട്ടും മൈനുകളിൽ ഉപയോഗിക്കുന്ന ഹെവിഡ്യൂട്ടി ട്രക്കും തമ്മിൽ വടംവലിയാകുമ്പോള്‍ കാര്യങ്ങൾ കൂടുതൽ കടുക്കും. അമേരിക്കയിലാണ് ഇൗ വ്യത്യസ്തമായ വടംവലി നടന്നത്.

475 കുതിരശക്തി കരുത്തും ഏകദേശം മുപ്പതിനായിരം കിലോ ഭാരമുള്ള ലോറിയും 1100 കുതിരശക്തി കരുത്തും ഏകദേശം 60000 കിലോ ഭാരവുമുള്ള ബോട്ടും തമ്മിലായിരുന്നു മത്സരം, കരുത്തിന്റേയും ഭാരത്തിന്റേയും കണക്കു നോക്കുകയാണെങ്കിൽ ബോട്ട് വളരെ എളുപ്പം ജയിക്കുമല്ലേ. എന്നാൽ ഈ മത്സരത്തിൽ ജയം വരിച്ചത് ലോറിയാണ്. ആദ്യ ബോട്ട് ലോറിയെ പിന്നിലാക്കിെയങ്കിലും അതീവ കരുത്തോടെ ലോറി തിരിച്ചു വരികയായിരുന്നു. അവസാനം ചുവന്ന റിബൺ വലിച്ച് വരകടത്തി ലോറി വിജയിയായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.