Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിഎസിന്റെ കരുത്തൻ അകുല

tvs-akula

ടിവിഎസിന്റെ ഏറ്റവും പുതിയ ബൈക്ക് അകുല ഈ സാമ്പത്തിക വർഷം പുറത്തിറങ്ങും. ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബൈക്കിന്റെ പ്രൊഡക്ഷൻ മോഡല്‍ ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യ പുറത്തിറങ്ങുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

tvs-akula-1

പെർഫോമൻസ് കൺസെപ്റ്റായി കമ്പനി ഡൽഹി എക്സ്പോയിൽ അവതരിപ്പിച്ച മോഡലിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലുക്ക് തന്നെയാണ് ടി വി എസ് അകുലയുടെ പ്രധാന ആകർഷണം. ടിവിഎസ് റേസിങ്ങിന്റെ 33 വർഷത്തെ അനുഭവ പരിചയത്തിൽ നിന്നാണ് അകുലയുടെ ജനനം എന്നാണ് ബൈക്ക് അവതരിപ്പിച്ചുകൊണ്ട് കമ്പനി അറിയിച്ചത്. പുറത്തിറങ്ങുമ്പോൾ അകുല എന്ന പേരിനു പകരം അപ്പാച്ചെ 300 എന്ന പേരായിരിക്കും ബൈക്കിന് എന്നാണ് പ്രതീക്ഷിക്കുന്നത്.

ടിവിഎസിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്ന ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്കായ ജി 310 ലെ 313 സിസി എൻജിൻ തന്നെയാണ് അകുലയ്ക്കും. 9500 ആർപിഎമ്മിൽ 33.5 ബിഎച്ച്പി കരുത്തും 7500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ ബൈക്ക്. ഡ്യൂക്ക് 390, നിഞ്ച 300, യമഹ ആർ3 തുടങ്ങിയ ബൈക്കുകളോടായിരിക്കും അകുല മത്സരിക്കുക.  

Your Rating: