Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്രവാഹന ടയർ നിർമിക്കാൻ ടി വി എസ് — മിച്ചലിൻ ധാരണ

TVS Tyres

ഇന്ത്യൻ വിപണിയിൽ ഇരുചക്രവാഹന ടയറുകൾക്കുള്ള ആവശ്യം വർധിക്കുന്നതു മുൻനിർത്തി ടി വി എസ് ശ്രീചക്രയുമായി സഹകരിച്ചു പുതിയ നിർമാണശാല സ്ഥാപിക്കുമെന്നു മിച്ചലിൻ. ടി വി എസ് ശ്രീചക്രയുടെ മധുര പ്ലാന്റിൽ പുതിയ ശാല സ്ഥാപിക്കാൻ കരാറിലെത്തിയെന്നും ഫ്രഞ്ച് കമ്പനിയായ മിച്ചലിൻ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചി(എൻ എസ് ഇ)നെ അറിയിച്ചു. മിച്ചലിൻ ബ്രാൻഡിലുള്ള ടയറുകൾ ഉൽപ്പാദിപ്പിച്ചു നൽകാമെന്നാണു ടി വി എസ് ശ്രീചക്രയും മിച്ചലിൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായുള്ള ധാരണ.

മോട്ടോർ സൈക്കിൾ, സ്കൂട്ടർ ടയറുകൾക്കുള്ള ആവശ്യം ഉയർന്ന സാഹചര്യത്തിലാണു ടി വി എസ് ശ്രീചക്രയുമായി ധാരണയിലെത്തിയതെന്നു മിച്ചലിൻ വിശദീകരിച്ചു. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഉൽപന്നങ്ങളാവും മിച്ചലിൻ ബ്രാൻഡ് നാമത്തിൽ ടി വി എസ് ശ്രീചക്ര നിർമിച്ചു നൽകുകയെന്നും ഫ്രഞ്ച് കമ്പനി വ്യക്തമാക്കി. മധുരയിൽ സ്ഥാപിക്കുന്ന പുതിയ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 36 ലക്ഷം ടയറുകളാവും. മിച്ചലിനു വേണ്ടിയുള്ള ക്രോസ് പ്ലൈ ശ്രേണിക്കു പുറമെ സ്വന്തം ബ്രാൻഡിലുള്ള ഇരുചക്രവാഹന ടയറുകളുടെ നിർമാണത്തിനും ടി വി എസ് ശ്രീചക്ര പുതിയ ശാല പ്രയോജനപ്പെടുത്തുമെന്നാണു സൂചന. ഇരു കമ്പനികളിൽ നിന്നുമുള്ള മികച്ച രീതികൾ സമന്വയിക്കുന്നതോടെ ഇന്ത്യൻ ഇടപാടുകാർക്ക് ലോകോത്തര നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ടി വി എസ് അവകാശപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.