Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിഎസിന്റെ ഡ്യൂക്ക്

tvs-xl-ktm-duke സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്ന ചിത്രം

പലതരത്തിലുള്ള ബൈക്ക് മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ട്. മോഡിഫിക്കേഷൻ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്. സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്ന ഒരു ബൈക്ക് മോഡിഫിക്കേഷന്റെ ചിത്രത്തിലെ ക്യാപ്ഷനാണിത്. സാധാരണക്കാരന്റെ ഇഷ്ടവാഹനം ടിവിഎസ് ആണ് യുവാക്കളുടെ ഹരമായ ഡ്യൂക്കിന്റെ രൂപത്തിൽ എത്തിയിരിക്കുന്നത്.

tvs-xl-ktm-duke-1 സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്ന ചിത്രം

കെടിഎം‍ ഡ്യുക്കിന്റെ അതേ നിറത്തിലെത്തിയിരിക്കുന്ന ടിവിഎസ് മോപ്പഡ് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെ ഏതോ കെടിഎം ആരാധകനാണ് തന്റെ ടിവിഎസ് എക്സ്എൽ മോപ്പഡിന് കെടിഎംഡ്യുക്കിന്റെ നിറം നൽകിയത്. ടിവിഎസ് മോട്ടോഴ്സിന്റെ ഏറ്റവുമധികം വിൽപനയുള്ള മോപ്പഡാണ് ടിവിഎസ് എക്സ് എൽ. 69.9 സിസി രണ്ട് സ്ട്രോക്ക് എൻജിനുള്ള എക്സ്എൽ 5000 ആർപിഎമ്മിൽ 3.5 ബിഎച്ച്പി കരുത്തും 3750 ആർപിഎമ്മിൽ 5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.