Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കാറിൽ 20 സുന്ദരിമാർ

smart-record

രണ്ടു സീറ്റുള്ള ഒരു ചെറുകാറിൽ എത്രപേർക്കു കയറാനാവും പരമാവധി 4 അല്ലേ? എന്നാൽ 20 സുന്ദരിമാർ ഒരു ചെറുകാറിൽ കയറി ഗിന്നസ് റെക്കോർഡിൽ കയറി പറ്റിയിരിക്കുന്നു. ഇറ്റലിയിൽ വച്ചുനടന്ന ഒരു ഷോയിലാണ് ആരേയും അത്ഭുതപ്പെടുത്തുന്ന ഈ രംഗം അരങ്ങേറിയത്. എല്ലാ ആഴ്ചയിലും നടത്തിക്കൊണ്ടുവരുന്ന 'Lo Show Dei Record' എന്ന ഷോയുടെ ഏഴാം സീരിസിലാണ് ഗിന്നസ് റെക്കോർഡിനായുള്ള ഈ പ്രകടനം നടന്നത്.

Most people crammed in a smart car - Guinness World Records

ഇറ്റലിയിലെ കോമെറ്റ്സ് ചിയർലീഡേഴ്സിലെ അംഗങ്ങളാണ് ഈ സാഹസത്തിനു മുതിർന്നത്. മുന്നിലും പിന്നിലും ഡാഷ്ബോർഡിലും ബൂട്ട് സ്പെയ്സിലുമായി 20 സുന്ദരിമാർ കയറിയപ്പോൾ അത് പുതിയൊരു റെക്കോർഡായി മാറി. 2011 ലോസ് ആഞ്ചലസിലെ സ്റ്റേപ്പിൾ‌ സെന്ററിൽ വെച്ച് 20 ആളുകളെ കയറ്റിയ സ്ഥാപിച്ച റെക്കോർഡിന് ഒപ്പമെത്താൻ ഇവർക്ക് സാധിച്ചു.

smart-record-1

2.69 മീറ്റർ നീളമുള്ള മാത്രമുള്ള ചെറു കാറിലാണ് 20 പേർ കയറിയത്. അതു മാത്രമല്ല കയറുന്ന ആളുകൾക്ക് അഞ്ച് അടിയിൽ കുറയാതെ ഉയരവും 18 വയസിനു മുകളിൽ‌ പ്രായവും വേണമെന്ന നിബന്ധന കൂടിയുണ്ടായിരുന്നു.

Your Rating: