Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എം ക്രൂസർ ബൈക്കുകൾ ഫെബ്രുവരിയിൽ ഇന്ത്യയിൽ

renegade-commando-250 UM Renegade Commando

യു എസ് ആസ്ഥാനമായ യു എം മോട്ടോർ സൈക്കിൾസിൽ നിന്നുള്ള പുത്തൻ ക്രൂസർ ബൈക്ക് ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും.  തുടക്കത്തിൽ ‘റെനെഗേഡി’ന്റെ മൂന്നു വകഭേദങ്ങൾ യു എം മോട്ടോർ സൈക്കിൾസ് പുറത്തിറക്കുമെന്നാണു പ്രതീക്ഷ; ഇതിൽ ആദ്യത്തേതിന്റെ പേര് ‘സ്പോർട്’ എന്നാവും. മറ്റുള്ളവയുടെ പേര് ‘കമാൻഡോ’യെന്നും ‘ക്ലാസിക്’ എന്നുമാവും.

Commando_Gallery2 UM Renegade Commando

‘റെനെഗേഡ്’ ശ്രേണിയിലെ ബൈക്കുകൾക്കു കരുത്തേകുക 300 സി സിയിൽ താഴെ ശേഷിയുള്ള എൻജിനാവും; എന്നാൽ ബൈക്കുകളുടെ സാങ്കേതിക വിവരങ്ങൾ യു എം മോട്ടോർ സൈക്കിൾസ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ബൈക്കിനു കരുത്തേകുക ലിക്വിഡ് കൂൾഡ് എൻജിനാവുമെന്നാണു സൂചന. ഒപ്പം ബൈക്കിന് ആറു സ്പീഡ് ഗീയർബോക്സാവും ട്രാൻസ്മിഷൻ.ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി യു എം മോട്ടോർ സൈക്കിൾസും ലോഹിയ ഓട്ടോയും ചേർന്നു 2014 സെപ്റ്റംബറിലാണു തുല്യ പങ്കാളിത്തത്തോടെ പുതിയ സംയുക്ത സംരംഭം രൂപീകരിച്ചത്. യു എം ശ്രേണിയിൽ നിന്ന് 300 സി സി മുതൽ 500 സി സി വരെ എൻജിൻ ശേഷിയുള്ള ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിൽക്കാനാണു പദ്ധതി. മൊത്തം 100 കോടി രൂപയുടെ മുതൽമുടക്കാണ് സംയുക്ത സംരംഭത്തിന്റെ ആദ്യ ഘട്ടത്തിനു പ്രതീക്ഷിക്കുന്നത്.

RenegadeSport_G1 UM Renegade Sports

ലോഹിയ ഓട്ടോയ്ക്ക് ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള നിർമാണശാലയാണു സംയുക്ത സംരംഭത്തിനായി പ്രയോജനപ്പെടുത്തുക. ഒരു ലക്ഷം ഇരുചക്രവാഹനങ്ങളും 40,000 ത്രിചക്ര വാഹനങ്ങളുമാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. ദക്ഷിണേഷ്യൻ വിപണികൾക്കായി പ്രത്യേകം വികസിപ്പിച്ച ‘റെനെഗേഡ്’ ശ്രേണിയിലെ ബൈക്കുകളുടെ ഉൽപ്പാദനത്തിൽ സ്ഥിരത കൈവരിച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്കു പുറമെ അയൽരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണു യു എം മോട്ടോർ സൈക്കിൾസിന്റെ പദ്ധതി. തുടർന്നു ഭാവിയിൽ ഇന്ത്യയെ ഏഷ്യ പസഫിക് മേഖലയിലേക്കു ബൈക്ക് കയറ്റുമതിക്കുള്ള കേന്ദ്രമായി വികസിപ്പിക്കാനും യു എം മോട്ടോർ സൈക്കിൾസ് ആലോചിക്കുന്നുണ്ട്.