Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൈറ്റ് ലൈറ്റ് ഇടുംമുൻപ് ഇതു ശ്രദ്ധിക്കൂ...

492970974

രാത്രിയിൽ വാഹനങ്ങൾ അവശ്യമില്ലാതെ ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കുന്നതുമൂലം അപകടം പെരുകുന്നതു തടയാൻ ബോധവൽക്കരണ ഹ്രസ്വചിത്രവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണത്തിനായാണ് ‘ഓരോ വാഹനവും ഒരു കുടുംബമാണ്, നിങ്ങളുടെ വെളിച്ചം അവരെ ഇരുട്ടിലാക്കരുത്’ എന്ന സന്ദേശവുമായി ഹ്രസ്വചിത്രം ഒരുക്കുന്നത്. ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അഭിനയിക്കുന്നു. റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി ആദ്യം ഒരുക്കിയ ചിത്രത്തിൽ ദുൽഖർ സൽമാനാണു വേഷമിട്ടത്.

മാരുതി സുസൂക്കിയുടെ സാമ്പത്തിക സഹകരണത്തോടെ നിർമിക്കുന്ന ഒരു മിനിറ്റ് ചിത്രം ഒരുക്കുന്നതു ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻസാണെന്നു ചീഫ് പ്രോജക്ട് മാനേജർ എൽവിസ് വാച്ചാ പറഞ്ഞു. രാജു ഏബ്രഹാമാണു സംവിധായകൻ.
കഴിവതും ഡിം ലൈറ്റിലാണു വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് ആർടിഒ സാദിഖ് അലി പറഞ്ഞു. സ്വകാര്യ സിറ്റി സർവീസ് ബസുകളിൽ വാതിൽ ഘടിപ്പിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. നഗരത്തിൽ സ്വകാര്യ ബസ് അപകടങ്ങൾക്കു കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണ്. പിടികൂടിയ ഡ്രൈവർമാർക്ക് ആയിരം രൂപ പിഴയിടുകയും ശരിയായ ഡ്രൈവിങ് പരിശീലനം നൽകുകയും ചെയ്തു.

സൂപ്പർ ബൈക്കുകൾ അപകടം സൃഷ്ടിക്കുന്നുണ്ട്. 500 സിസിക്കു മുകളിലുള്ള സൂപ്പർ ബൈക്കുകൾ ഓടിക്കുന്നതിനു പരിശീലനം സിദ്ധിച്ചവരാണ് പൊതുവേ അവയുടെ ഉടമകൾ. എന്നാൽ, വൈദഗ്ധ്യമില്ലാത്ത സുഹൃത്തുക്കൾ ഓടിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. ടെസ്റ്റ് ഡ്രൈവിങ്ങിനു വരുന്നവരുടെ പശ്ചാത്തലം അന്വേഷിച്ചശേഷമേ സൂപ്പർ ബൈക്ക് നൽകാവൂ എന്നു ഡീലർമാരോടു നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.