Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങളെ പൊടിക്കുന്ന രാക്ഷസൻ

car-destroyer

കാറുകൾ പഴകിയാൽ എന്തു ചെയ്യും ? ഉടമസ്ഥർ മറിച്ചു വിൽക്കും. പിന്നീടവ റോഡിലിറക്കാൻ കഴിയാത്ത അവസ്ഥയിലെത്തുമ്പോഴോ ? ആർക്കുമറിയില്ല. ഉപയോഗശൂന്യമായ കാറുകൾ പൊടിക്കുന്ന യന്ത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെയൊന്നുണ്ട്.

‌‌കാറുകളെ പൊടിച്ച് തരിപ്പണാക്കുന്ന രാക്ഷസൻ യന്ത്രം. ജർമ്മനി ആസ്ഥാനമായുള്ള ഹമ്മൽ എന്ന കമ്പനിയാണ് ഈ രാക്ഷസനെ നിർമ്മിക്കുന്നത്. കാറും മിനി വാനും ട്രക്കും തുടങ്ങി ബിഎച്ച്പി കണക്കിലും വേഗത കണക്കിലും സുരക്ഷയുടെ കാര്യത്തിലുമെല്ലാം മുന്നിൽ നിൽക്കുന്ന ഏത് വാഹനമായാലും അവയെ പൊടിച്ച് പൊടിയാക്കാൻ ഹമ്മലിന്റെ ഭീകരന് മിനിറ്റുകൾ മാത്രം മതി.

vehicle destroyer

പാശ്ചാത്യ രാജ്യങ്ങളിൽ വാഹനങ്ങളെ റീസൈക്കിൾ ചെയ്യാൻ ഉപയോഗിക്കുന്ന ഇവന്റെ പ്രധാന പ്രത്യേകത ഫൈബർ ഭാഗങ്ങളും ഇരുമ്പു ഭാഗങ്ങളും വേർതിരിക്കും എന്നതാണ്. വാഹനങ്ങൾ മാത്രമല്ല തടിയും ഇരുമ്പും തുടങ്ങി വായിൽ പെടുന്ന എന്തിനേയും ഇവൻ ചവച്ചരയ്ക്കും. ഇന്ത്യയിൽ ഇത് പുതുമയുള്ള കാഴ്ചയാണെങ്കിലും പശ്ചാത്യരാജ്യങ്ങളിൽ അങ്ങനെയല്ല. വരും വർഷങ്ങളിൽ നമ്മുടെ രാജ്യത്ത് ഉപയോഗിച്ച് തള്ളപ്പെടാൻ സാധ്യതയുള്ള വാഹനങ്ങളുടെ എണ്ണം പതിൻമടങ്ങ് വർധിക്കുമെന്നിരിക്കെ ഇങ്ങനെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് അവയെ രൂപമാറ്റം വരുത്തിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചേക്കുമെന്ന് കരുതാം.