Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങളുടെ ന്യൂ 'ഗിയർ' റെസല്യൂഷൻസ്

jeep-resolution Image Courtesy: truebil.com

അടുത്ത ഒരു വർഷം എങ്ങനെയായിരിക്കണം എന്ന പ്രതിജ്ഞ എല്ലാ പുതുവർഷത്തിലും ചെയ്യാറുണ്ട്. അടുത്തവർഷം മുതൽ ദുശീലങ്ങളെല്ലാം മാറ്റും, അടുത്തവർഷം നാം ഇങ്ങനെയൊക്കെയായിരിക്കും. പലരുടെയും പ്രതിജ്ഞ വെറുതെയാകാറുമുണ്ട്. പുതുവർഷത്തിൽ പ്രതിജ്ഞ എടുക്കുന്നതിൽ നിന്ന് ആരും പിന്മാറാറില്ല. മനുഷ്യൻമാരെപ്പോലെ വാഹനങ്ങളും പ്രതിജ്ഞയെടുത്താൽ എങ്ങനെയിരിക്കും? അത്തരത്തിൽ വാഹനങ്ങളുടെ പ്രതിജ്ഞ പുറത്തിറക്കിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള ട്രൂബിൽ എന്ന സെക്കന്റ് ഹാൻഡ് കാർ വിൽപ്പന വെബ്സൈറ്റ്. ഇന്ത്യക്കാരുടെ പ്രിയ വാഹനങ്ങളെല്ലാം എടുക്കാൻ സാധ്യതയുള്ള പ്രതിജ്ഞയാണ് ട്രൂബിൽ ചിത്രകാരന്റെ ഭാവനയിൽ ഫെയ്സ്ബുക്കിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

റോഹിത് ഷെട്ടിയുടെ ചിത്രത്തിൽ ഇനി അഭിനയിക്കില്ല

scorpio-resolution Image Courtesy: truebil.com

ബോളിവു‍ഡ് സൂപ്പർ സംവിധായകൻ റോഹിത് ഷെട്ടിയുടെ ചിത്രങ്ങളിലെ അവിഭാജ്യ ഘടകമാണ് സ്കോർപ്പിയോ. അജയ് ദേവ്ഗണിന്റെ സിങ്കത്തിൽ പ്രത്യക്ഷപ്പെട്ട സ്കോർപ്പിയോ ഉപയോഗിച്ച് നിരവധി സ്റ്റണ്ട് രംഗങ്ങളാണ് രോഹിത് ചിത്രീകരിച്ചിട്ടുള്ളത്. റോഹിത് ഷെട്ടിയുടെ ചിത്രങ്ങളിലെ തട്ടുപൊളിപ്പൻ രംഗങ്ങളിൽ അഭിനയിച്ച് മടുത്ത സ്കോർപ്പിയോയുടെ തീരുമാനമാണ് ഇനി അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കില്ലാ എന്നത്.

പുകവലി ഉപേക്ഷിക്കും

volks-wagon-resolution Image Courtesy: truebil.com

കഴിഞ്ഞ വർഷം വാഹന ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഫോക്സ്‌വാഗനിന്റെ പുകമറ വിവാദം. അന്തരീക്ഷ മലീനികരണം കൂട്ടുന്ന പുക പുറന്തള്ളൽ അവസാനിപ്പിക്കും എന്നതായിരിക്കും ഫോക്സ്‌വാഗനിന്റെ പ്രതിജ്ഞ.

ഇനി വൈകില്ല

jeep-resolution Image Courtesy: truebil.com

സിനിമകളിൽ എപ്പോഴും വൈകിയെത്തുന്ന ആളാണ് പൊലീസ് ജീപ്പ്. അക്രമങ്ങളിലും അപകടങ്ങളിലുമെല്ലാം വൈകുന്ന പ്രവണത അവസാനിപ്പിക്കും എന്നതാണ് പൊലീസ് ജീപ്പിന്റെ പ്രതിജ്ഞ.

ഉയർത്തെഴുന്നേൽക്കും ഫീനിക്സ് പക്ഷിയെപ്പോലെ

santro-resolution Image Courtesy: truebil.com

1998 ൽ ഇന്ത്യയിലെത്തി ഇടത്തരക്കാരുടെ പ്രിയ കാറായി മാറിയ വാഹനമാണ് ഹ്യുണ്ടായ് സാൻട്രോ. കഴിഞ്ഞ വർഷം നിർത്തലാക്കിയ സാൻട്രോയുടെ പ്രതിജ്‍ഞ ഞാൻ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുമെന്നായിരിക്കും.

തട്ടിക്കൊണ്ടു പോകൽ അവസാനിപ്പിക്കും

omini-resolution Image Courtesy: truebil.com

സിനിമയിൽ സ്ഥിരം വില്ലന്മാരെപ്പോലെ സ്ഥിരം വില്ലൻ വാഹനമാണ് മാരുതി ഒമ്നി. കണ്ടാൽ പാവമാണെങ്കിലും ഇവന്റെ വില്ലത്തരങ്ങൾ വലുതാണ്. തട്ടിക്കൊണ്ടുപോകൽ, പീഡനം, മോഷണമുതൽ കടത്തൽ തുടങ്ങിയ വില്ലത്തരങ്ങൾക്ക് പേരുകേട്ട ഈ കുഞ്ഞൻ കാറിന് ഈ വർഷം മുതൽ നല്ലനടപ്പാണ്.

സൗന്ദര്യം വർധിപ്പിക്കും

xylo-resolution Image Courtesy: truebil.com

പുറത്തിറങ്ങിയ കാലം മുതൽ അധികം മാറ്റങ്ങൾ വന്നിട്ടില്ലാത്ത സൈലോ ഈ വർഷം മുതൽ തന്റെ സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.

ജിമ്മിൽ പോകും

tata-nano-resolution Image Courtesy: truebil.com

വാഹന ലോകത്തെ കുഞ്ഞനാണ് നാനോ. ചെറു രൂപമുള്ള നാനോ ഈ വർഷം മുതൽ ജിമ്മിൽ പോയി തുടങ്ങും. കരുത്തും ശരീര പുഷ്ഠിയും വരുത്തും എന്നതാണ് നാനോയുടെ ന്യൂ ഗിയർ റെസല്യൂഷൻ.