Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിൽപന: ടോപ് ഗിയറിൽ

top-sellers-june

ന്യൂഡൽഹി ∙ ഓട്ടമൊബീൽ വ്യവസായ മേഖലയ്ക്ക് സന്തോഷിക്കാം. വാഹന വിൽപനയിൽ വർധന. വിവിധ കമ്പനികൾ കഴിഞ്ഞ മാസം വിൽപനയിൽ 10 മുതൽ 22% വരെ വളർച്ച നേടി.

മാരുതി
വിറ്റഴിച്ചത് 1,35,550 യൂണിറ്റുകൾ. വർധന 12.2%. ആഭ്യന്തര വിൽപന 14.2% കൂടി 1,26,325 യൂണിറ്റിലെത്തി. എന്നാൽ കയറ്റുമതി 9.8% കുറഞ്ഞ് 9225 യൂണിറ്റിലെത്തി.

ടൊയോട്ട
വിൽപനയിൽ 10.03% വർധന. വിറ്റഴിച്ചത് 11,309 യൂണിറ്റുകൾ. 1284 യൂണിറ്റുകൾ കയറ്റുമതി നടത്തി. മുൻവർഷം ഇതേ കാലയളവിൽ ഇത് 1100 യൂണിറ്റുകൾ ആയിരുന്നു.

ഫോക്‌സ്‌വാഗൻ
വിൽപന രണ്ട് മടങ്ങ് വർധിച്ച് 4014 യൂണിറ്റിലെത്തി.

ഫോഡ്
വിൽപന 22.19% ഉയർന്ന് 21,004 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപന 21.62% കുറഞ്ഞ് 6876 യൂണിറ്റായി. കയറ്റുമതി 67.86% ഉയർന്ന് 14,128 യൂണിറ്റിലെത്തി.

റെനോ
വിൽപന 23% കൂടി 7819 യൂണിറ്റായി. ജനുവരി–നവംബർ കാലയളവിൽ 1,20,991 യൂണിറ്റുകൾ വിറ്റഴിച്ചു, വർധന 178%.