Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യ ലഹരിയിൽ സംഭവിച്ച അപകടത്തിന് സെക്കന്റുകൾക്കു മുമ്പുള്ള വിഡിയോ

accident

മദ്യലഹരിയിൽ വാഹനം ഒടിക്കുന്നത് തന്നെ അപകടകരമാണ്. അപ്പോൾ പിന്നെ വാഹനം ഓടിക്കുന്നത് 150 കിലോമീറ്റർ വേഗതയിൽ ആണെങ്കിലോ? ഓടിക്കുന്നവർക്ക് മാത്രമല്ല മറ്റു യാത്രക്കാർക്കും എന്തിന് കാൽ നടക്കാർക്കു പോലും അപകടം നൽകിയേക്കാവുന്ന യാത്രയായിരിക്കും അത്. മദ്യലഹരിയിൽ അമിതവേഗതയിലോടിച്ച വാഹനം മതിലിലിടിച്ചു മരിച്ച രണ്ടു യുവാക്കൾ അവസാന നിമിഷത്തിൽ പകർത്തിയ വിഡിയോ ഇന്റർനെറ്റിൽ‌ വൈറലാവുന്നു.

accident-1

ബ്രിട്ടൻ സ്വദേശികളായ 20 വയസുകാരനായ കെയ്‍ല്‍ കാര്‍ഫോഡും സുഹൃത്ത് 21 കാരന്‍ മൈക്കിൾ ഓവനുമാണ് അപകടത്തിൽ മരിച്ചത്. കെയ്‍ല്‍ ആണു കാര്‍ ഓടിച്ചിരുന്നത്. ഇതേ സമയം സുഹൃത്ത് മൈക്കിള്‍ തന്റെ മൊബൈലില്‍ കാറോടിക്കുന്ന ദൃശ്യം പകര്‍ത്തി. ആ ദൃശ്യങ്ങളാണ് മൈക്കിൾ ഓവന്റെ മാതാവ് കേറ്റ് പുറത്തുവിട്ടത്. അവരുടെ മരണത്തിന് കുറ്റം പറയേണ്ടത് അവരെ തന്നെയാണെന്നാണ് കേറ്റ് പറഞ്ഞത്. ‍നല്ല കാര്യങ്ങള്‍ പഠിപ്പിച്ചാണ് ഞങ്ങളവനെ വളര്‍ത്തിയത്, ഞങ്ങളവന് വഴി കാട്ടി നൽകിയ ഉപദേശങ്ങള്‍ കേള്‍ക്കുമെന്ന് പ്രതീക്ഷിച്ചു. മുതിര്‍ന്നവരായപ്പോള്‍ ശരി തെരെഞ്ഞെടുക്കുമെന്ന് ആഗ്രഹിച്ചു പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു, മൈക്കിളിന്റെ അമ്മ പറ‍ഞ്ഞു. ഇതേ തെറ്റ് ആവര്‍ത്തിക്കുന്നതില്‍ നിന്ന് ഒരാളെയെങ്കിലും ഈ വിഡിയോ തടയും, കുറച്ച് നേരത്തെ തമാശയുടെ അനന്തരഫലം ഇത്രയും വലിയ ദുരന്തമാണെന്ന് അവര്‍ക്ക് കാണാം.

Footage captures Michael Owen and Kyle Careford's last moments

കഴിഞ്ഞ ഏപ്രിൽ 12 ന് പുലർച്ചെയായിരുന്നു കെയിലിന്റേയും സുഹൃത്ത് മൈക്കിളിന്റേയും മരണത്തിൽ കലാശിച്ച അപകടം നടന്നത്. ലഹരിയുടെ ആവേശത്തിൽ കെയ്‍ല്‍ കാറിന്റെ വേഗത കൂട്ടുമ്പോള്‍ സുഹൃത്ത് വേഗത കുറക്കാന്‍ ആവര്‍ത്തിച്ച് വിളിച്ചു പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ അവയൊന്നും ചെവിക്കൊള്ളാതെ കാറോടിച്ച കെയ്ൽ ഒരു പള്ളിയുടെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.