Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ഒരു തനിനാടൻ മോട്ടോർ ഷോ

vandikootam1

മുപ്പതു പേർ ഒരുമിച്ചു ചേർന്നാൽ എന്തൊക്കെ ചെയ്യാൻ സാധിക്കും? ഒരു പാട് കാര്യങ്ങൾ ചെയ്യാം അല്ലേ?. എന്നാല്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരേ മനസുള്ള മുപ്പത് ആളുകളാണെങ്കിലോ? അവരുടെ ലക്ഷ്യം ഒന്നായിരിക്കും. ആ ലക്ഷ്യത്തിൽ നിന്നായിരുന്നു മുളക്കുളം എന്ന കൊച്ചു ഗ്രാമത്തിന് വണ്ടിക്കൂട്ടം എന്ന സംഘത്തെ ലഭിച്ചത്. വാഹനങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടായ്മ.

vandikootam വണ്ടിക്കൂട്ടത്തിലെ അംഗങ്ങൾ

കഴിഞ്ഞ വർഷം ശകടകാഴ്ച്ചയെന്ന പരിപാടിയായിരുന്നു അവർ ഗ്രാമവാസികൾക്കായി ഒരുക്കിയതെങ്കിൽ ഇത്തവണ അത് വില്ലേജ് മോട്ടോർ ഷോയാണ്. ഡിസംബർ 13 ന് ഞായറാഴ്ച്ച നടക്കുന്ന വില്ലേജ് മോട്ടോർഷോയിൽ വിന്റേജ് വാഹനങ്ങളുടെ മൽസരമാണ് പ്രധാന ഇനം. വൈക്കം തൊടുപുഴ റോഡിൽ മൂര്‍ക്കാട്ടിൽപടി പഞ്ചായത്ത്‌ മിനിസ്‌റ്റേഡിയത്തില്‍ നടക്കുന്ന ഷോയിൽ നിരവധി വിന്റേജ് വാഹനങ്ങൾ പങ്കെടുക്കും എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

ഇത്തവണ വണ്ടി കാഴ്ച്ചകള്‍ മാത്രമല്ല ബൈക്ക് അഭ്യാസവും ഫുഡ് കോർട്ടും കുട്ടികൾക്കായുള്ള ചെറിയ മത്സരങ്ങളും ഒക്കെ വില്ലേജ് മോട്ടോർഷോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച മോഡിഫൈഡ് കാറിനും വിന്റേജ് കാറിനും 5001 രൂപയും ഗിഫ്റ്റ് വൗച്ചറും, മികച്ച വിന്റേജ് മോട്ടോർസൈക്കിളിനും മോഡിഫൈഡ് ബൈക്കിനും 2501 രൂപയും ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനമായി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9447278369, 9747081969

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.