Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്​ലിക്ക് പുതിയ ഔഡി

kohli-a8-2 image courtesy audi india

വാഹന പ്രേമികളാണ് ക്രിക്കറ്റ് താരങ്ങൾ. ധോണിയും ഹർബജനും സച്ചിനുമെല്ലാം സൂപ്പർകാറുകളുടെ ആരാധകരാണ്. ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനും യുവതാരങ്ങളിലെ ഏറ്റവും ശ്രദ്ധേയനുമായ വിരാട് കോഹ്​ലിയും വാഹനത്തോടുള്ള പ്രേമത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നില്ല. ഔഡിയുടെ കാറുകളോടാണ് താരത്തിന് കൂടുതൽ പ്രിയം എന്നു തോന്നുന്നു, കാരണം തന്റെ നാലാമത്തെ ഔഡി സ്വന്തമാക്കിയിരിക്കുകയാണ് കോഹ്‍ലി. സൂപ്പർ സ്പോർട്ട്സ് കാറുകളായ ആർ8, ആർ 8 എൽഎംഎക്സ്, ലക്ഷ്വറി എസ് യു വിയായ ക്യൂ7 എന്നിവയ്ക്ക് ശേഷം കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത് ഔഡിയുടെ സൂപ്പർ ലക്ഷ്വറികാറായ എ8 എൽ ഡബ്ല്യു12 ക്വാഡ്ട്രോയാണ്.

kohli-a8 image courtesy audi india

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന് തന്റെ പുതിയ കാറിന്റെ കീ കൈമാറിയത് ഔഡിയുടെ ഇന്ത്യൻ തലവൻ ജോ കിംഗ് തന്നെയാണ്. ഏകദേശം രണ്ടു കോടി രൂപ വിലവരുന്ന എ 8 എൽ, നിലവിൽ ഇന്ത്യൻ വിപണിയിലെ ഔഡിയുടെ ഏറ്റവും വില കൂടിയ ലക്ഷ്വറി സെഡാനാണ്. ഔഡിയുടെ പുതിയ മെട്രിക്സ് എൽഈ‍ഡി ലൈറ്റു ഘടിപ്പിച്ച വാഹനം കോടീശ്വരന്മാരുടെ ഇടയിലെ താരമാണ്. പനോരമിക്ക് സൺറൂഫ്, സ്റ്റൈലിഷും ലക്ഷ്വൂറിയസുമായ ഇന്റീരിയർ, മികച്ച സ്റ്റൈല്‍ എന്നിവയാണ് എ 8 എല്ലിന്റെ പ്രത്യേകതകൾ.

kohli-a8w12 image courtesy audi india

എ8 ന്റെ ലോംഗ് വീൽബെയ്സ് വേർഷനായ എ8എല്ലിന് മൂന്നു എഞ്ചിൻ വകഭേദങ്ങളാണുള്ളത് അതിൽ ഏറ്റവും കൂടിയ മോഡലാണ് ഡബ്ല്യു12. 6.3 ലിറ്റർ എഞ്ചിനുള്ള കാർ 6200 ആർപിഎമ്മിൽ 494 ബിഎച്ച്പി കരുത്തും 4750 ആർപിഎമ്മിൽ 652 എൻഎം ടോർക്കുമുണ്ട്.