Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ സൂപ്പർ ഹിറ്റായി ബ്രെസ

brezza-1 Vitara Brezza

പുറത്തിറങ്ങിയ മാസം മുതൽ വാഹന വിപണിയിൽ തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് മാരുതിയുടെ കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസ. ജൂലൈ മാസത്തെ വിൽപ്പനയുടെ കാര്യത്തിൽ ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബ്രെസ. ജൂൺ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 53.33 ശതമാനം വളർച്ച നേടിയ ബ്രെസയുടെ 10232 യൂണിറ്റുകളാണ് ജൂലൈയിൽ മാത്രം പുറത്തിറങ്ങിയത്.

Also Read: വിറ്റാര ബ്രെസ ടെസ്റ്റ് ഡ്രൈവ് വായിക്കാം

Maruti Suzuki Vitara Brezza | Test Drive | Interior & Exterior Features Review

നേരത്തെ വിപണിയിൽ ലഭിച്ച മികച്ച സ്വീകാര്യത മുൻനിർത്തി വിറ്റാര ബ്രെസയുടെ ഉൽപ്പാദനം ഉയർത്താൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചിരുന്നു. ജൂലൈ മുതൽ പ്രതിമാസം 10,000 ‘വിറ്റാര ബ്രെസ’ ഉൽപ്പാദിപ്പിക്കാനായിരുന്നു കമ്പനി തീരുമാനിച്ചത്. മാർച്ചിൽ അരങ്ങേറ്റം കുറിച്ച ‘വിറ്റാര ബ്രെസ’യുടെ ഉൽപ്പാദനത്തിൽ ഇതു രണ്ടാം തവണയാണു മാരുതി സുസുക്കി വർധന നടപ്പാക്കുന്നത്.

Also Read: ഹോണ്ട ബിആർവി ടെസ്റ്റ് ഡ്രൈവ് വായിക്കാം

brezza-3 Vitara Brezza

പുറത്തിറങ്ങി അഞ്ചു മാസം പിന്നിട്ട ബ്രെസയുടെ 37,493 യുണിറ്റുകളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ ഒരു ലക്ഷത്തിൽ അധികം പേർ വാഹനം ബുക്കു ചെയ്തു കാത്തിരിക്കുന്നുമുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡീസൽ എൻജിനോടെ മാത്രമാണു നിലവിൽ വിറ്റാര ബ്രെസ വിപണിയിലുള്ളത്; 1.3 ലീറ്റർ നാലു സിലിണ്ടർ ഡി ഡി ഐ എസ് 200 എൻജിൻ 4000 ആർ പി എമ്മിൽ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 200 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്: ലീറ്ററിന് 24.3 കിലോമീറ്റർ.