Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിറ്റാര ബ്രെസ എത്തി വില 6.99 ലക്ഷം

vitara-brezza-auto-expo-201 Vitara Brezza

കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലേയ്ക്ക് മാരുതിയുടെ വിറ്റാര ബ്രെസ പുറത്തിറങ്ങി. വില 6.99 ലക്ഷം മുതൽ 9.68 ലക്ഷം വരെയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വിലകൾ. മുംബൈയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കമ്പനി തങ്ങളുടെ കോംപാക്റ്റ് എസ് യു വിയെ പുറത്തിറക്കിയത്. ഇക്കോസ്പോർട്ടും, ടിയുവി 300, ക്രേറ്റ, ഡസ്റ്ററുമെല്ലാം അടക്കിവാഴുന്ന സെഗ്‍മെന്റിലെ ഏറ്റവുമധികം മൈലേജുള്ള വാഹനമാണ് ബ്രെസ എന്നാണ് കമ്പനി അവകാശപ്പെടുത്ത്. 24.3 കിലോമീറ്ററാണ് എആർഎഐ അംഗീകരിച്ച ബ്രെസയുടെ മൈലേജ്.

vitara-brezza-1 Vitara Brezza

നിലവിൽ ഡീസൽ എൻജിൻ മാത്രമായാണ് ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കെത്തുക. ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു കരുത്തേകുന്ന 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിൻ തന്നെയാവും ‘വിറ്റാര ബ്രെസ’യിലും. 4000 ആർപിഎമ്മിൽ 88.5 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 200 എൻ എം ടോർക്കുമുണ്ട് ഈ എൻജിന്. സൃഷ്ടിക്കുന്ന എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്.

vitara-brezza-2 Vitara Brezza

എൽ ഡി ഐ, വി ഡി ഐ, സെഡ് ഡി ഐ, സെഡ് ഡി ഐ പ്ലസ് എന്നി വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. മഹീന്ദ്രയുടെ ‘ടി യു വി 300’, ഫോഡ് ‘ഇകോ സ്പോർട്’ എന്നിവയ്ക്കൊപ്പം ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’യെയും കൂടി നേരിടാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യെ പടയ്ക്കിറക്കിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പതിമൂന്നാമത് ഡൽഹി ഓട്ടോഎക്സ്പോ സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്ന ബ്രെസയ്ക്ക് ലഭിച്ചത്. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ നേടിയ പോലുള്ള വിജയം ‘വിറ്റാര ബ്രെസ’യും സ്വന്തമാക്കുന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി.

Your Rating: