Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്​വാഗൻ ക്യാമ്പർ തിരിച്ചെത്തുന്നു

camper-volkswagen Volkswagen Camper

മിനി വാൻ എന്ന് പേരു കേട്ടാൽ ആദ്യം മനസിലേക്ക് വരിക ഫോക്സ്​വാഗൻ ക്യാമ്പറിന്റെ രൂപമായിരിക്കും. അമ്പതുകളിൽ പുറത്തിറങ്ങിയ ഫോക്സ്​വാഗന്റെ ടൈപ്പ് 2 എന്ന ഈ വാഹനത്തിൽ നിന്നാണ് ലോകത്തിലെ മിനി വാനുകളിൽ പലതിന്റേയും ഉത്ഭവം. ക്യാമ്പർ, കോംമ്പി, മൈക്രോ ബസ്, ട്രാൻസ്പോർട്ടർ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ മിനിവാനിന് ഇന്നും ആരാധകരേറെയാണ്. അറുപതുകളിലേയും എഴുപതുകളിലേയും ഹിപ്പി സംസ്കാരത്തോട് ചേർന്ന് നിന്നതുകൊണ്ട് ഹിപ്പിവാൻ എന്ന ഓമനപ്പേരിൽ കൂടി അറിയപ്പെടുന്ന വാഹനം തിരിച്ചെത്തുകയാണ്.

1950-ൽ തുടങ്ങി 2013 വരെയുള്ള അറുപത്തി മൂന്നു വർഷം ലോകത്തെ വിവിധ രാജ്യങ്ങളുടെ ജനങ്ങളുടെ ഇഷ്ട വാഹനമായിരുന്ന ഹിപ്പിവാൻ അതേ ക്ലാസിക്ക് മുഖവുമായി തന്നെയായിരിക്കും തിരിച്ചെത്തുക. എന്നാൽ‌ പുതിയ ഹിപ്പി വാനിന് ഇലക്ട്രിക്ക് ഹൃദയമായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. അടുത്ത വർഷം ലാസ് വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഔഡി ആർ8 ഇ ട്രോണിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുള്ള ഹിപ്പിവാനിൽ ഡീസൽ എഞ്ചിനുമുണ്ടാകുമെന്നാണ് അറിയുന്നത്. 2018 അവസാനത്തോടുകൂടി വാഹനം പുറത്തിറങ്ങിയേക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.