Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്‌സ് വാഗൺ ലാസ്റ്റ് മൈൽ സർഫർ

Volkswagen Last Mile Surfer

ടൊയോട്ടയെ പിന്തളി ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ എന്ന പേര് ഫോക്‌സ് വാഗൺ സ്വന്തമാക്കിയത് അടുത്തിടെയാണ്. 2015 പകുതിവരെയുള്ള കാലഘട്ടത്തിൽ ലോകത്തിൽ ഏറ്റവും അധികം വാഹനങ്ങൾ നിർമ്മിച്ച വാഹന നിർമ്മാതാക്കളാണ് ഫോക്‌സ് വാഗൺ. മോട്ടർ വാഹനങ്ങൾ മാത്രമല്ല അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളും പരീക്ഷിക്കുന്നുണ്ട് ഫോക്‌സ് വാഗൺ.

അന്തരീക്ഷമലിനീകരണമില്ലാതെ ചെറിയ ദൂരങ്ങൾ സഞ്ചരിക്കുന്നതിനായുള്ളൊരു ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഫോക്‌സ് വാഗൺ പുതിയതായി വികസിപ്പിച്ചിരിക്കുന്നത്. ലാസ്റ്റ് മൈൽ സർഫർ എന്ന പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടർ 2016 ൽ യുകെ വിപണിയിൽ പുറത്തിറങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വളരെ ചെറുതും കാറുകളുടെ ബൂട്ട് സ്‌പെയ്‌സിൽ വെച്ച് കൊണ്ടുപോകാവുന്ന തരത്തിലുമാണ് ലാസ്റ്റ് മൈൽ, ഫോക്‌സ് വാഗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ജനത്തിരക്കുള്ള വീഥികളിലൂടെയും ഓഫീസിനുള്ളിലുമെല്ലാം ലാസ്റ്റ് മൈലിനെ ഉപയോഗിക്കാൻ സാധിക്കും. 12.4 മൈൽ ഒറ്റ ചാർജിൽ ഓടിക്കാൻ തക്ക വൈദ്യുതി സൂക്ഷിക്കാൻ പറ്റുന്ന ലിഥിയം അയൺ ബാറ്ററിയാണ് സർഫറിൽ ഉപയോഗിച്ചിരിക്കുന്നത്. പതിനൊന്ന് കിലോഗ്രാം ഭാരമുള്ള ലാസ്റ്റ് മൈൽ സർഫറിന്റെ വില 700 യൂറോയായിരിക്കും( ഏകദേശം 70000 രൂപ).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.