Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗന്റെ ചെറു എസ് യു വി

t-cross-breez

ഇന്ത്യയിൽ അതിവേഗം വളരുന്ന കോംപാക്റ്റ് എസ് യു വി സെഗ്‍‍മെന്റിലേക്ക് ഫോക്സ്‌വാഗനുമെത്തുന്നു. ഈ വർഷം ആദ്യം നടന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ടി ക്രോസ് ബ്രീസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ‌ മോ‍ഡലാണ് ഇന്ത്യയിൽ കോംപാക്റ്റ് എസ് യു വി സെഗ‌്മെന്റിൽ മാറ്റുരയ്ക്കാനെത്തുക. ഹാച്ച്ബാക്കായ പോളോയെ ആധാരമാക്കിയാണ് ചെറു എസ് യു വി നിർമിക്കുന്നത്. അടുത്ത തലമുറ പോളോയിൽ ഉപയോഗിക്കുന്ന എംക്യൂബി എഓ പ്ലാറ്റ്ഫോമാണ് ടി ക്രോസ് ബ്രീസിൽ.

ഇന്ത്യയിൽ സാഹചര്യങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന ചെറു എസ് യു വിയായിരിക്കും ടി ക്രോസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടി ക്രോസ് കൺസെപ്റ്റിന്റെ പിന്തുടർന്നായിരിക്കും വാഹനത്തിന്റെ ഡിസൈൻ. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തുന്ന എസ് യു വി കോംപാക്റ്റ് എസ് യു വി സെഗ്‍‌‍മെന്റിൽ ഫോക്സ്‌വാഗന് മുൻതൂക്കം നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

മൂന്ന് എ‍ഞ്ചിൻ വകഭേദങ്ങളുണ്ടാകും പൊളോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ‌, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവ കൂടാതെ 110 ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കുമുള്ള 1.0 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനുമുണ്ടാകും പുതിയ ചെറു എസ് യു വിക്ക്. അഞ്ച് സ്പീ‍ഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളുണ്ടാകും. ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനം 2018 പകുതിയോടു കൂടി വിപണിയിലെത്തുമെന്നാണ് കരുതുന്നത്. 

Your Rating: