Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 വർഷത്തിനകം 5 പുതിയ മോഡൽ അവതരിപ്പിക്കാൻ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ

Passat

ഇന്ത്യയിൽ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ട് രണ്ടു വർഷത്തിനകം ഇതിഹാസ മാനങ്ങളുള്ള ‘ബീറ്റിലും’ ജനപ്രിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടിഗ്വനു’മടക്കം അഞ്ചു പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ. ഇടത്തരം സെഡാനായ ‘വെന്റോ’യുടെ പരിഷ്കരിച്ച പതിപ്പും ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ പുറത്തിറക്കി; 7.85 ലക്ഷം മുതൽ 11.87 ലക്ഷം രൂപ വരെയാണു കാറിന്റെ ഡൽഹിയിലെ ഷോറൂം വില.

ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാന വിപണിയാണെന്നു ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ മൈക്കൽ മേയർ അറിയിച്ചു. അതിനാലാണ് വരുന്ന 24 മാസത്തിനുള്ളിൽ അഞ്ചു പുതിയ കാർ അവതരണങ്ങൾക്കു കമ്പനി തയാറെടുക്കുന്നത്. പുതിയ അവതരണങ്ങൾ വഴി നിലവിൽ സാന്നിധ്യമില്ലാത്ത വിഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു കമ്പനിയുടെ നീക്കം. അടുത്ത വർഷത്തോടെ നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് സെഡാൻ പുറത്തിറക്കുന്ന ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ വൈകാതെ ‘ബീറ്റി’ലും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നു മേയർ വെളിപ്പെടുത്തി.

ഇതിനു പുറമെ സെഡാനായ ‘പസറ്റി’ന്റെ എട്ടാം തലമുറ മോഡലും പുത്തൻ എസ് യു വിയായ ‘ടിഗ്വനും’ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ ഇന്ത്യയിൽ ലഭ്യമാക്കും. ഉൽപന്നശ്രേണി വിപുലമാവുന്നതിനൊപ്പം വിപണന ശൃംഖല വിപുലീകരിക്കാൻ നടപടിയെടുക്കുമെന്നും മേയർ അറിയിച്ചു.

തുടക്കം മുതൽ ഇന്ത്യയിൽ മികച്ച വിൽപ്പനയാണു‘വെന്റോ’ കൈവരിക്കുന്നതെന്നു മേയർ അവകാശപ്പെട്ടു. പരിഷ്കരിച്ച പതിപ്പിലെ പുതുമകളും മാറ്റങ്ങളും ചേർന്നു കാറിന്റെ സ്വീകാര്യത വർധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2010ൽ അരങ്ങേറ്റം കുറിച്ച ‘വെന്റോ’യുടെ ഇതുവരെയുള്ള വിൽപ്പന 1.10 ലക്ഷത്തോളം യൂണിറ്റാണ്; പെട്രോൾ, ഡീസൽ എൻജിനുകളോടെ കാർ ലഭ്യമാണ്.

വികസിത, വികസ്വര വിപണികളിലെ വിൽപ്പന ലക്ഷ്യമിട്ട് ഇന്ത്യയെ ചെലവു കുറഞ്ഞ കാർ ഉൽപ്പാദകേന്ദ്രമായി വികസിപ്പിക്കാനും ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനു പദ്ധതിയുണ്ട്. പ്രാദേശിക നിർമിത യന്ത്രഘടകങ്ങളുടെ വിഹിതം ഉയർത്താനും മത്സരക്ഷമമായ വിലകളിൽ പുതിയ മോഡലുകൾ വികസിപ്പിക്കാനുമായി 1,500 കോടിയോളം രൂപയാണു കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക. കൂടാതെ രണ്ടു വർഷത്തിനുള്ളിൽ പുണെയ്ക്കടുത്ത് ചക്കനിലെയും ഔറംഗബാദിലെയും ഉൽപ്പാദനശേഷി ഉയർത്താനും ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗൻ തീരുമാനിച്ചിട്ടുണ്ട്. 2018നകം ഇന്ത്യയിലെ വാർഷിക ഉൽപ്പാദന ശേഷി രണ്ടു ലക്ഷം യൂണിറ്റാക്കുന്നതിനൊപ്പം ചക്കനിൽ നിന്നു പുതിയ മോഡലുകൾ പുറത്തിറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനു പുറമെ ഔഡി, സ്കോഡ, പോർഷെ, ലംബോർഗ്നി ബ്രാൻഡുകളിൽപെട്ട കാറുകളും ഗ്രൂപ് ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.