Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് യു വി തരംഗമാവാൻ ഫോക്സ്‍വാഗൻ ടിഗ്വന്‍

tiguan TIguan

ഇന്ത്യൻ കാർ വിപണിയിലെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‍വാഗൻ. പ്രീമിയം എസ് യു വിയായ ‘ടിഗ്വ’നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. ഇതോടൊപ്പം സെഡാനായ ‘പസറ്റി’നെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനും ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ന്യായവിലയ്ക്കു ലഭിക്കുന്ന പ്രീമിയം കാർ ബ്രാൻഡെന്ന വിലാസം സ്വന്തമാക്കാനാണു ഫോക്സ്‍വാഗന്റെ പദ്ധതി.

ഇന്ത്യയിൽ വർധിച്ചു വരുന്ന സ്വീകാര്യത മുൻനിർത്തിയാണു പ്രീമിയം എസ് യു വി വിഭാഗത്തിൽ ‘ടിഗ്വൻ’ അവതരിപ്പിക്കുന്നതെന്ന് ഫോക്സ്‍വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യയിലെ ഫോക്സ്‍വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ മൈക്കൽ മേയർ അറിയിച്ചു. ‘ടിഗ്വനി’ലൂടെ എസ് യു വിഭാഗത്തിൽ ശക്തമായ സാന്നിധ്യം നേടാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ആകർഷക വിലകൾ വാഗ്ദാനം ചെയ്ത് ന്യായവിലയ്ക്കു സ്വന്തമാക്കാവുന്ന പ്രീമിയം കാർ ബ്രാൻഡ് എന്ന പ്രതീതി സൃഷ്ടിക്കാനാണു ഫോക്സ്‍വാഗന്റെ പദ്ധതിയെന്നു മേയർ വിശദീകരിച്ചു.

ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും എസ് യു വികൾ ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഈ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനമാണു ‘ടിഗ്വൻ’; ക്രമേണ എസ് യു വി വിപണിയിലെ മറ്റു മേഖലകളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മേയർ സൂചിപ്പിച്ചു. ഇന്ത്യയിൽ ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’ തുടങ്ങിയവയോടാവും ‘ടിഗ്വ’ന്റെ പോരാട്ടം. ഡൽഹി ഷോറൂമിൽ 25.92 ലക്ഷം രൂപ മുതൽ 31.12 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. അതേസമയം ഹോണ്ട ‘അക്കോഡ്’, ടൊയോട്ട ‘കാംറി’, സ്കോഡ ‘സുപർബ്’ എന്നിവയാണ് ‘പസറ്റി’നെ നേരിടാൻ കാത്തിരിക്കുന്നത്. 2013ലാണു ഫോക്സ്വാഗൻ ഇന്ത്യയിൽ ‘പസറ്റ്’ വിൽപ്പന അവസാനിപ്പിച്ചത്.

Your Rating: