Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വെന്റോ’ പ്രിഫേഡ് പതിപ്പുമായി ഫോക്സ്‌വാഗൻ

vento-preferred-edition Vento Preferred Edition

പുത്തൻ നാവിഗേഷൻ സംവിധാനവും അധിക സൗകര്യങ്ങളുമായി ഇടത്തരം സെഡാനായ ‘വെന്റോ’യുടെ പ്രിഫേഡ് പതിപ്പ് ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ പുറത്തിറക്കി. സാധാരണ ‘വെന്റോ’യെ അപേക്ഷിച്ച് 50,000 രൂപ വിലക്കൂടുതലുള്ള ‘പ്രിഫേഡ് പതിപ്പ്’ രാജ്യമെങ്ങുമുള്ള ഫോക്സ്‌വാഗൻ ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ‘കംഫർട്ട്ലൈൻ’ വകഭേദം അടിസ്ഥാനമാക്കിയാണു ഫോക്സ്‌വാഗൻ ‘വെന്റോ’യുടെ ‘പ്രിഫേഡ് പതിപ്പ്’ യാഥാർഥ്യമാക്കിയത്.

എം പി ഐ, ടി എസ് ഐ, ടി ഡി ഐ, ടി ഡി ഐ ഡി എസ് ജി ‘വെന്റോ’കളുടെയെല്ലാം ‘പ്രിഫേഡ് പതിപ്പ്’ വിൽപ്പനയ്ക്കുണ്ട്. അലോയ് വീൽ, റൂഫ് ഫോയിൽ, സൈഡ് മോൾഡിങ്, ഗുണനിലവാരമേറിയ ലതർ സീറ്റ് കവർ, വയർലസ് റിയർ വ്യൂ കാമറ സഹിതം പോർട്ടബ്ൾ നാവിഗേഷൻ ഡിവൈസ് എന്നിവയാണു ‘വെന്റോ പ്രിഫേഡ് പതിപ്പി’ലെ പ്രധാന പുതുമകൾ. ഇന്ത്യയിൽ അരങ്ങേറിയതു മുതൽ മികച്ച വിൽപ്പനയാണു ‘വെന്റോ’ നേടിത്തരുന്നതെന്നു ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ വെളിപ്പെടുത്തി.

വിപണന സാധ്യതയേറിയ ‘വെന്റോ’യുടെ ‘പ്രിഫേഡ് പതിപ്പ്’ പുറത്തിറക്കാൻ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീമിയം സുഖ സൗകര്യങ്ങൾക്കൊപ്പം ഒറ്റ ക്ലിക്കിൽ അനായാസ നാവിഗേഷൻ സാധ്യമാക്കുന്ന പുതു സംവിധാനവും ‘വെന്റോ’യുടെ ‘പ്രിഫേഡ് പതിപ്പി’ലുണ്ട്. ‘വെന്റോ’യ്ക്കു പുറമെ ‘പോളോ’, ‘ജെറ്റ’, ‘ബീറ്റ്ൽ’, ‘അമിയൊ’, ‘ജി ടി ഐ’ എന്നിവയാണു ഫോക്സ്വാഗൻ നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. 

Your Rating: