Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹയുടെ നേക്കഡ് ബൈക്ക് എം സ്ലാസ്

yamaha-m-slaz-

യമഹയുടെ പുതിയ 150 ബൈക്ക് എം സ്ലാസ് തായ്‌ലാന്റ് വിപണിയിൽ. ആർ 15 ന്റെ നേക്കഡ് പതിപ്പായ എം‍ സ്ലൈസ് യമഹ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തായ്‌ലാന്റിൽ നടന്ന ഓട്ടോ എക്സ്പോയിൽ ബൈക്കിന്റെ ആദ്യ ചിത്രങ്ങൾ യമഹ അവതരിപ്പിച്ചിരുന്നു. ‌ കാവസാക്കി ഇസഡ് സീരിസിനെ ഓർമ്മിപ്പിക്കുന്ന ഹെഡ്‌ലാംപ് യൂണിറ്റാണ് വാഹനത്തിലുള്ളത്. ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മനോഹരമായ ബ്ലൂ ബാക്ക് ഗ്രൗണ്ട് ലൈറ്റിലാണ്. സ്പ്ലിറ്റ് സീറ്റുകളും വൈഡ് ഹാന്‌ഡിൽ ബാറുകളും ബോഡി ഗ്രാഫിക്സുമെക്കൊ ഇതിലുണ്ട്.

ആർ 15 ന് കരുത്തു പകരുന്ന 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് എം സ്ലാസിനും. 6 സ്പീ‍ഡ് ഗിയർബോക്സുള്ള വാഹനത്തിന് 17 ബിഎച്ച്പി കരുത്തും 15 എൻഎം ടോർക്കുമുണ്ട്.89,500 തായ്‌ ബാത്താണ് (ഏകദേശം 1.66 ലക്ഷം രുപ) ബൈക്കിന്റെ വില

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.