Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂസഫലിക്ക് 360 കോടിയുടെ വിമാനം

gulfstream-g550-1 Gulfstream G550

രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം ഇനി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്കു സ്വന്തം. യൂസഫലി പുതുതായി വാങ്ങിയ, 360 കോടി രൂപ വിലവരുന്ന ‘ഗൾഫ് സ്ട്രീം 550’ എന്ന വിമാനമാണ് യൂസഫ് അലി സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയാണ് എം എ യുസഫലി. ഫോഫ്സ് പുറത്തുവിട്ട ഇന്ത്യൻ ധനികരിൽ 25–ാം റാങ്കിലാണു യൂസഫലി.

gulfstream-g550 Gulfstream G550

രണ്ടുവർഷം മുൻപ് 150 കോടി രൂപയുടെ ലെഗസി 650 എന്ന വിമാനം വാങ്ങി യുസഫലി സ്വന്തമാക്കിയിരുന്നു. 13 യാത്രക്കാരെ വാഹിക്കാനാവുന്ന ലെഗസി 650യെ കൂടാതെയാണ് യൂസഫലി ഗൾഫ് സ്ട്രീം 550 സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ.

gulfstream-g550-2 Gulfstream G550

14 മുതൽ 19 യാത്രക്കാർക്കാണ് ഗൾഫ് സ്ട്രീം 550 സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റർ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറിൽ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂർ വരെ വിമാനത്തിന് നിർത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.