Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടുകാലത്ത് ഫുൾടാങ്ക് പെട്രോൾ അടിക്കാമോ?

SAUDI-ECONOMY-BUDGET-OIL-DEFICIT-ELECTRICITY

താപനില റിക്കോർഡുകൾ തകർത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷ താപനില ജീവജാലങ്ങളെ മാത്രമല്ല വാഹനങ്ങളെയും പ്രതികൂലമായി ബാധിക്കും. കൂടുതൽ സമയം വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ നിറം മങ്ങാൻ സാധ്യതയുണ്ട്. കൂടാതെ വൈപ്പർ, ഡോർ ബീഡിങ്ങുകൾ എന്നിവയ്ക്ക് കൂടുതൽ തകരാർ സംഭവിക്കുന്നത് ചൂടു കൂടിയ അന്തരീക്ഷത്തിൽ നിന്നാണ്.

എന്നാൽ എപ്പോഴും വാഹന ഉടമകളെ കുഴയ്ക്കുന്ന ചോദ്യമാണ് ചൂടത്ത് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കാമോ എന്നത്. ചൂടു കൂടുന്ന അവസ്ഥയിൽ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നും വാഹനത്തിന് തീപിടുക്കുന്നതിന് അതു കാരണമാകുമെന്നുമുള്ള മുന്നറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ധാരാളം കാണാറുണ്ട്. അന്തരീക്ഷ താപനില വർദ്ധിക്കുന്നതുകൊണ്ട് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? 

ചൂടത്ത് ഇന്ധനം ഫുൾടാങ്ക് നിറച്ചാൽ എന്താണ് കുഴപ്പം ? ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല. 

Your Rating: