Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കാറില്‍ കയറുന്നതിനുമുമ്പ് അറിയാൻ

abs

ഒരു കാർ വാങ്ങിയാൽ അതിന്റെ താക്കോൽ കൈമാറുകയെന്ന ചടങ്ങ് മാത്രമാണ് ഷോറൂമുകളിൽ മുൻകാലങ്ങളിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഒരു സെയിൽസ് എക്സിക്യുട്ടീവിന് കീ കൈമാറുന്നതിനുമുമ്പ് കാറുകളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും നാവിഗേഷനെക്കുറിച്ചും ഇലക്ട്രിക്കലി പ്രോഗ്രാമിങ്ങ് സീറ്റിനെക്കുറിച്ചും കൺസോളിനെക്കുറിച്ചുമൊക്കെ വിശദീകരിക്കേണ്ടി വരാറുണ്ട്. എബിഎസ്, ഇബിജി, ടിഎസ്​സി, എച്ച് എ സി ഇങ്ങനെ ചുരുക്കപ്പേരുകൾകേട്ട് നമ്മളാകെ കുഴപ്പത്തിലാകും. എല്ലാ സംവിധാനങ്ങളും സാധാരണ മോഡലുകളിൽ ഉണ്ടാകാറില്ലെങ്കിലും ഇവയിൽ ചിലതെങ്കിലും നാം കേൾക്കേണ്ടി വരാറുണ്ട്.

എബിഎസ്

വിമാനങ്ങളിൽ ഉപയോഗിക്കുന്നതിനായി 1929 ൽ .ഫ്രഞ്ച് എയർ‌ക്രാഫ്റ്റ് എഞ്ചിനിയർ ഗബ്രിയൽ വോയിസിനാണ് എബിഎസ് സംവിധാനം നിർമ്മിച്ചത്. വേഗത്തിൽ വരുന്ന വാഹനം സഡൻ ബ്രേക്കിടുകയാണെങ്കിൽ ബ്രേക്കിന്റെ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽമെന്നില്ല, പകരം തെന്നി നീങ്ങി മറ്റ് വാഹനങ്ങളിൽ ചെന്നിടിക്കും. എന്നാൽ ഇത്തരം സാഹചര്യമാണ് എബിഎസ് ഇല്ലാതാക്കുന്നത്.ടയറിന്റെ ചലനം പൂർണ്ണമായി നിലയ്ക്കുന്നതു തടഞ്ഞ് മെച്ചെപ്പട്ട സ്റ്റിയറിങ് നിയന്ത്രണം ഉറപ്പാക്കുന്നു.b ടയറിന്റെ പ്രവർത്തനം മനസിലാക്കാനുള്ള സെൻസറുകൾ, ഇലക്ട്രോണിക്ക് കൺട്രോൾ യൂണിറ്റ്, ഹൈഡ്രോളിക്ക് വാൽവുകൾ പമ്പ് എന്നിവ അടങ്ങിയതാണ് എബിഎസ്..

ഇബിഡി/ഇഎസ്സി/ ടിആർസി

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നവീകരിക്കപ്പെട്ടപ്പോഴാണ് ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷൻ കണ്‍ട്രോൾ സിസ്റ്റം എന്നീ സംവിധാനങ്ങളും വാഹനങ്ങളിലേക്കെത്തിയത്. ഈ സംവിധാനങ്ങൾ ബ്രേക്കിംഗ് സമയത്ത് വീൽ ലോക്കാകാതെ തടയുക മാത്രമല്ല ചെയ്യുന്നത് അവയുടെ വേഗം നിയന്ത്രിച്ച് അപകടരഹിതമാക്കുന്നു. സ്റ്റിയറിംഗ് വീൽ ആംഗിൾ സെൻസറും ഗൈറോസ്കോപിക് സെൻസറുമൊക്കെ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നത് തിരിച്ചറിഞ്ഞ് വാഹനത്തെ നിയന്ത്രണത്തിൽ നിർത്തുന്നു. വീലിന്റെ കറക്കത്തിന്റെ വ്യത്യാസം തിരിച്ചരിഞ്ഞ് മെച്ചപ്പെട്ട നിയന്ത്രണം സാധ്യമാക്കുകയാണ് ട്രാക്ഷൻ കണ്‍ട്രോൾ സിസ്റ്റം ചെയ്യുന്നത്.

എച്ച്എസി/ഡിഎസി

ഹിൽ–സ്റ്റാര്‌‍ട്ട് അസിസ്റ്റ് കൺട്രോൾ, ഡൗൺ ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവ നിങ്ങൾക്ക് കുത്തനെയുള്ള മല കയറുമ്പോളും ഇറങ്ങുമ്പോഴും പിന്നിലേക്കോ മുന്നിലേക്കോ നിരങ്ങി വീഴുമെന്നുള്ള ഭയമുണ്ടെങ്കിൽ ഉൾപ്പെടുത്താനാവും. ബ്രേക്കിൽ നിന്ന് കാലെടുത്താലും ബ്രേക്ക് ഫ്ളൂയിഡ് മർദ്ദം നിയന്ത്രണത്തിലാക്കി വാഹനത്തെ സുരക്ഷിതമാക്കാൻ എച്ച്എസി സഹായകമാണ്, അതേപോലെ  5 കിലോമീറ്റർ‌ വേഗത്തിലേക്ക് വാഹനത്തെ കൊണ്ടുവന്ന് ഇറക്കം ഡൗൺ ഹിൽ അസിസ്റ്റ് കൺട്രോൾ കൈകാര്യം ചെയ്തോളും.

ടിഎസ്സി

ട്രെയിലർ സ്വേ കൺട്രോൾ–വലിയ ഭാരവുമായി പോകുന്ന വാഹനങ്ങളിലാണ് ഈ സംവിധാനമുള്ളത്. ഏത് സാഹചര്യത്തിലും വാഹനത്തിന്റെ നിയന്ത്രണം മികച്ച രീതിയിൽ നിലനിർത്താന്‍ സഹായിക്കുന്നു.