Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിൻ ചൂടായാൽ പോക്കറ്റ് കാലിയാകും

engine-overheat Representative Image

എൻജിൻ ഓവർ ഹീറ്റിങ് ആകുന്നുണ്ടോ? അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ല. എൻജിൻ തണുക്കുമ്പോൾ വീണ്ടും ഓടിച്ചുകൊണ്ട് പോകാതെ പ്രശ്നം കണ്ടെത്തി പരിഹരിക്കണം. അല്ലെങ്കിൽ കാര്യമായ തകരാറുകൾ എൻജിന് സംഭവിക്കും. എൻജിൻ ഓവർ ഹീറ്റാകുന്നതിന് കാരണങ്ങൾ നിരവധിയുണ്ട്. ഹീറ്റ് ആൻഡ് വർക്ക് പ്രിൻസിപ്പളിലാണ് പെട്രോൾ - ഡീസൽ എൻജിനുകൾ പ്രവർത്തിക്കുന്നത്. ഹീറ്റ് ബാലൻസിങ് നഷ്ടമാകുമ്പോളാണ് എൻജിൻ ഓവർ ഹീറ്റാകുക. എയർ കൂൾഡ് വാട്ടർ കൂൾഡ് എൻജിൻ രണ്ടിലും വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് ഓവർ ഹീറ്റിങ് സംഭവിക്കുന്നത്.

അനാവശ്യമായ എൻജിൻ റൈസിങ് ഒഴിവാക്കുക. റേസിങ് എൻജിനെ ഓവർ ഹീറ്റാകാറുണ്ട്. ഒന്നും രണ്ടും ഗിയറുകളിൽ കൂടുതൽ ആക്സിലേറ്റർ നൽകാതിരിക്കുക. കൃത്യ സമയത്ത് ഗിയർ മാറി വണ്ടി ഓടിക്കുക. തണുത്ത എൻജിൻ അൽപം ചൂടാകാനുള്ള സമയം നൽകി മാത്രമേ ആക്സിലറേഷൻ നൽകാവൂ.

ഓയിൽ പമ്പ് അടഞ്ഞാൽ എൻജിൻ ഓവർ ഹീറ്റാകും.

ഓയിൽ മാറ്റാൻ പലരും മറക്കുന്ന കാര്യമാണ്. കൃത്യ സമയത്ത് ഓയിൽ മാറുക.  ഓയിൽ പമ്പ് അടഞ്ഞുപോയാൽ എൻജിൻ ഓവർ ഹീറ്റാകും. ഓയിൽ മാറ്റാതെ വാഹനം ഉപയോഗിച്ചാൽ കാർബൺ ടെപോസിറ്റ് അടിഞ്ഞു കൂടിയ ഓയിൽ കയറി ഓയിൽ പാസ്സേജുകൾ അടയും ഇത് ഓയിൽ പമ്പിങ്ങിനെ കാര്യമായി ബാധിക്കും. 100 - 220 സിസി  ബൈക്കുകൾ 5000 കിലോമീറ്റർ കഴിയുമ്പോള്‍ ഓയിൽ നല്ല പോലെ കറുക്കും. 10000 കിലോമീറ്ററായാൽ കൊഴുത്തു ലിക്വിഡ് ഗ്രീസ് പോലെയാകും. ഇതാണ് ഓയിൽ പമ്പിങിനെ ബ്ലോക്കാക്കുന്നത്. ആദ്യം ഓയിൽ റിങ്‌സ് തേയും. പിന്നെ അമിതപുക വരാൻ തുടങ്ങും. ഒടുവിൽ ഓട്ടത്തിൽ എൻജിൻ സ്റ്റക്കായി വണ്ടി നിൽക്കും. എൻജിൻ പണിയാകും. 

ബൈക്കുകളിൽ 2500 കിലോമീറ്ററും കാറുകളിൽ 5000 കിലോമീറ്ററും കഴിയുമ്പോഴുമാണ് ഓയിൽ മാറുക. കാറുകളിൽ സിന്തറ്റിക് ഓയിൽ ആണെങ്കിൽ 10000 കിലോമീറ്ററാകുമ്പോൾ മാറിയാൽ മതി. എൻജിൻ ഓയിൽ ലെവൽ കുറഞ്ഞുവെങ്കിൽ എൻജിൻ തണുത്ത ശേഷം മാത്രം ഓയിൽ ടോപ് അപ്പ് ചെയ്യാവുന്നാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജിനെക്കാൾ കൂടുതൽ മൈലേജ് കിട്ടുന്ന വണ്ടികളുടെ ഓയിൽ വേഗം കറുക്കാറില്ല.

വാട്ടർ പമ്പ് തകരാർ 

വാട്ടർ പമ്പ് തകരാർ ഫോർ വീലർ എൻജിൻ ഓവർ ഹീറ്റാകാൻ കാരണമാകും. കൂളന്റ് പമ്പിങ് നടക്കില്ല. ഹിറ്റ് സെൻസർ തകരാറായാലും കൂളിങ് ഫാൻ പ്രവർത്തിക്കില്ല. തകരാർ ആയ കൂളിംഗ് ഫാൻ, പൊട്ടിപ്പോയ/ലൂസായ ഫാൻ ബെൽറ്റ് എന്നിവ എൻജിൻ ഓവർ ഹീറ്റാക്കും.

ബ്രേക്ക് ജാം ആയാൽ

ബ്രേക്ക് ജാം ആയാൽ വീൽ കറക്കം കുറയും. വണ്ടി ചലിക്കാനുള്ള ടോർക്ക് കിട്ടാൻ കൂടുതൽ ആക്സിലറേഷൻ നൽകണം..ഇന്ധന നഷ്ടവും ഉണ്ടാകും. പലപ്പോഴും വണ്ടി ദിവസങ്ങളോളം പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നത് ഒരു പ്രശ്നമാണ്. ഇത് ബ്രേക്ക് ജാം ആകുന്നതിനു കാരണമാകും. ചിലപ്പോൾ വീൽ കറങ്ങാതെ മെക്കാനിക്കിനെ വിളിക്കേണ്ട അവസ്ഥയുണ്ടാകും. ഹാൻഡ് ബ്രേക്ക് എന്നും വർക്കിങ് ആണെങ്കിൽ പ്രശ്നമില്ല.

ഡിസ്ക് ബ്രേക്ക് മെയ്ന്റനൻസ്

ബൈക്കുകളിൽ ഡിസ്ക് ബ്രേക്ക് മെയ്ന്റനൻസ് ചെയ്തില്ലെങ്കിൽ വേഗം ജാം ആകാറുണ്ട്. ഓട്ടത്തിൽ ഡിസ്ക് ചൂടായി വീൽ ജാം ആയി അപകടം സംഭവിക്കാം. ഡിസ്ക് ബ്രേക്ക് ജാം അകാൻ തുടങ്ങുമ്പോൾ ഡിസ്ക് ചൂടാവാൻ തുടങ്ങും. ആദ്യം നേരിയ ചൂട് മാത്രമേ കാണൂ. അത് കാര്യമാക്കാതെ കൊണ്ട് നടന്നാൽ അവസാനം പൂർണമായി ബ്രേക്ക് ജാം ആകും. ഓവർ ടൈറ്റായ ചെയിൻ & സ്പറോക്കെറ്റ്കൾ എൻജിൻ ഹീറ്റാകും. ചിലപ്പോൾ ചെയിൻ പൊട്ടിപ്പോകുകയും ചെയ്യും

ക്ലെച് ഓവർ ടൈറ്റായാൽ

ക്ലെച് ഓവർ ടൈറ്റായാൽ പ്രശ്നമാണ്. അതുപോലെ കത്തി മാറിയ/തേഞ്ഞ ക്ലെച് ഡിസ്ക്കുകൾ തകരാറിൽ ആയ പ്രെഷർ പ്ലേറ്റ് ടൈറ്റായ ക്ലെച് കേബിൾ ഇവയൊക്കെ.എൻജിൻ കറക്കം കുറക്കും. അപ്പോൾ വണ്ടി ചലിക്കാൻ ആവശ്യമായ ടോർക്ക് കിട്ടാൻ കൂടുതൽ ആക്സിലറേഷൻ നൽകണം. ക്ലെച് പെടലിൽ കാൽ കയറ്റി വെച്ച് വണ്ടി ഓടിക്കരുത്. ഓടിക്കുന്ന ആൾ അറിയാതെ ക്ലെച് പ്രസ് ആകും, അത് ക്ലെച് കത്തിപോകുന്നതിനും എൻജിൻ ഓവർ ഹീറ്റിങ്ങിനു കാരണമാകും.

കൃത്യമല്ലാത്ത എൻജിൻ ടൈമിങ്

കൃത്യമല്ലാത്ത എൻജിൻ ടൈമിങ് എൻജിൻ ഓവർ ഹീറ്റാക്കും. തെറ്റായ അളവിലുള്ള പോയിന്റ് ഗ്യാപ്പ്, ഇഗ്നിഷൻ കോയിൽ തകരാറുകൾ, ഗ്യാസ്‌കെറ്റ് വീക്കായൽ/ആന്തരികമായി കത്തിയാൽ, കമ്പനി റെക്കമെൻഡഡ്‌ അല്ലാത്ത സ്പാർക് പ്ലഗുകൾ ഉപയോഗിക്കൽ, വീക്കായതും കംപ്രഷൻ ലീക്ക് ഉള്ളതുമായ സ്പാർക് പ്ലഗ്, തെറ്റായ വയറിങ് കിറ്റുകൾ, എയർ ഫിൽറ്റർ ബ്ലോക്ക് എന്നിവയും പ്രശ്നമാണ്. മായം കലർന്ന പെട്രോൾ/ഡീസൽ എന്നിവ ഉപയോഗിച്ചാലും  എൻജിൻ ഓവർ ഹീറ്റാകും.

റേഡിയേറ്റർ തകരാർ

വാട്ടർ കൂൾഡ് എൻജിനുകളിൽ റേഡിയേറ്റർ ലീക്ക്, കൂളന്റ്/ വാട്ടർ നഷ്ടപ്പെടുക, റേഡിയേറ്ററിൽ ചെളി അടിഞ്ഞു കൂടൽ, റേഡിയേറ്ററിനെ അനാവശ്യമായി കവർ ചെയ്താൽ, ഫിൻസ് ബെൻഡ് ആയാൽ കൂളിങ് കറക്ടാവില്ല. കൂളന്റ് ലീക്കായി വണ്ടി ഓടിയാൽ ഓവർ ഹീറ്റാകും. വാഹനയോട്ടത്തെ അത് ബാധിക്കും. വണ്ടി തനിയെ ഓഫാകാനും സാധ്യതയുണ്ട്.

ഇലക്ട്രോണിക് കൺട്രോൾഡ് എൻജിൻ

ഇലക്ട്രോണിക് കൺട്രോൾഡ് എൻജിൻ (C.R.D.I & Mpfi Etc..) ആണെങ്കിൽ ECU / ECM തകരാർ തെർമോസ്റ്റാറ്റ് തകരാർ ഇവക്കൊക്കെ എൻജിൻ ഓവർ ഹീറ്റാക്കും. വളരെ കുറച്ചു ദൂരം ഓടുമ്പോൾ മീറ്ററിൽ ഓവർ ഹീറ്റ് കാണിക്കുന്നുവെങ്കിൽ അടുത്ത സർവീസ് സെന്ററിലോ വർക്ക് ഷോപ്പിലോ കാണിക്കുക. കൃത്യമായി പരിപാലിക്കുക. ഗ്യാസിലോടുന്ന വണ്ടികളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഓയിൽ ലെവൽ, കൂളന്റ്, ബ്രേക്കുകൾ ഇവയൊക്കെ ഇടയ്ക്ക് പരിശോധിക്കണം അല്ലെങ്കിൽ പിന്നീട് നല്ല തുക പോക്കറ്റിൽ നിന്നും മുടക്കേണ്ടി വരും.