ചൂടുകാലത്ത് ഫുള്‍ടാങ്ക് ഇന്ധനം നിറച്ചാൽ തീപിടിക്കുമോ?

petrol-station_502691616
SHARE

സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവുമധികം ചൂടാണ് നിലവിലുള്ളത്. താപനില 35 കടന്ന് 40 എത്തി നിൽക്കുന്നു. ജീവജാലങ്ങളെ മാത്രമല്ല വാഹനങ്ങളേയും ചൂട് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ചൂടു കാലത്തും സമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സന്ദേശമാണ് വാഹനത്തിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുത് അപകടകരമാണ് എന്ന്.

ചൂടു കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിൽ സർക്കാർ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും, അന്തരീക്ഷ താപനില വർദ്ധിക്കുന്നതുകൊണ്ട് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? വേനലിൽ ഇന്ധനം ഫുൾടാങ്ക് നിറച്ചാൽ എന്താണ് കുഴപ്പം.

ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA