Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.സിക്കൊരു കരുതൽ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Car AC

കാർ എയർ കണ്ടീഷനറിന് ഏറ്റവുമധികം പ്രയോജനമുള്ള നാളുകളാണിത്. എ.സിയുടെ ശേഷി തെളിയിക്കാൻ സാധ്യതയുള്ള മികച്ച സമയവും ഇതു തന്നെ. കൊടും ചൂടിൽ, പലപ്പോഴും പൊള്ളിക്കിടക്കുന്ന കാറിൽ എ.സി പ്രവർത്തനമാരംഭിച്ച് മിനിറ്റുകൾ കഴിഞ്ഞാലേ എന്തെങ്കിലും സംഭവിക്കുന്നതായിപ്പോലും തോന്നുകയുള്ളൂ.

കൊടും ചൂടിൽ പാർക്കു ചെയ്ത കാറിലെ എ.സി പ്രവർത്തിപ്പിക്കുന്നതിനു മുമ്പ് അൽപനേരം വിൻഡോ ഗ്ലാസുകൾ തുറന്നു വയ്ക്കുന്നത് നല്ലതാണ്. എ.സി ഓണാക്കിക്കഴിഞ്ഞും ഒന്നോ രണ്ടോ മിനിറ്റ് ഗ്ലാസുകൾ തുറന്നിരിക്കുന്നത് ചൂടു വായു പുറത്തിറങ്ങിപ്പോകാൻ ഉപകരിക്കും. തുടക്കത്തിൽ ഹൈ പൊസിഷനിൽ ബ്ലോവറിടുക, തണുക്കുന്നതിനനുസരിച്ച് ബ്ലോവർ ലോ പൊസിഷനുകളിലേക്കു മാറ്റാം.

നന്നായി പ്രവർത്തിക്കുന്ന എ.സിയാണെങ്കിൽപ്പോലും കൊടും ചൂടിൽ ശേഷി കുറയുന്ന സാഹചര്യത്തിൽ തകരാറുള്ള എ.സിയുടെ കാര്യമോ? പരമ കഷ്ടമായിരിക്കും. എന്നാൽ തെല്ലു ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. ഒന്ന്. എയർ കണ്ടീഷനറുകൾക്ക് പൊതുവെ ഉണ്ടാകാവുന്ന തകരാറാണ് റഫ്രിജറന്റ് കുറവ്. എ.സിയുടെ പ്രവർത്തനം സുഗമമാക്കുന്നത് അതിലുള്ള റഫ്രിജറന്റാണ്.

ആധുനിക കാറുകളിൽ ഫ്രിയോൺ ഫ്രീ റഫ്രിജറന്റുകളായ ആർ–134 എ പോലെയുള്ളവയാണ് ഉപയോഗിക്കുന്നത്. റഫ്രിജറന്റിന്റെ മർദ്ദം കുറഞ്ഞാൽപ്പോലും തണുപ്പിക്കൽ ശേഷി കുറയും. ടോപ് അപ് ചെയ്യാൻ സമയമായോ എന്ന് നമുക്കു തന്നെ പരിശോധിക്കാവുന്നതേയുള്ളൂ. എൻജിൻ ബേയിൽ ഉറപ്പിച്ചിട്ടുള്ള റിസീവർ ഡ്രയർ ബോട്ടിലിന്റെ മുകളിലെ ചില്ലിലൂടെ ഉള്ളിലേക്കു നോക്കുക. കുമിളകൾ കാണുന്നുണ്ടെങ്കിൽ അതിനർത്ഥം റഫ്രിജറന്റ് നിറയ്ക്കാറായി എന്നാണ്.

ൎബ്ലോക്കേജ്: എ.സി സംവിധാനത്തിൽ ഒട്ടേറെ ട്യൂബുകൾ ഉൾപ്പെടുന്നു. ഇവയിൽ ഏതിനെങ്കിലും തടസ്സം ഉണ്ടായാൽ തണുപ്പിക്കൽ ശേഷി കുറയും. പഴക്കം ചെന്ന ട്യൂബുകളുടെയും മറ്റും ഭാഗങ്ങൾ പൊടിഞ്ഞ് ഉള്ളിലേക്കു വീണാലും തുരുമ്പുണ്ടായാലും തടസ്സമാകും. റഫ്രിജറന്റിന്റെ സുഗമമായ സഞ്ചാരം തടസ്സപ്പെട്ടാൽ തണുപ്പു കുറയുന്നതിനു പുറമെ എ.സി സംവിധാനത്തിന്റെ മുഖ്യ ഘടകമായ കംപ്രസറിനു തകരാറുണ്ടാവുകയും ചെയ്യും.കണ്ടൻസർ പ്രശ്നങ്ങൾ: റേഡിയേറ്ററിനു മുന്നിലായി സാധാരണ ഉറപ്പിക്കാറുള്ള കണ്ടൻസറിൽ പൊടി പടലങ്ങൾ കയറുന്നതു സാധാരണയാണ്. ഇടയ്ക്കിടെ കണ്ടൻസർ ശക്തമായ എയർ ബ്ലോ കൊണ്ടോ വെള്ളം കൊണ്ടോ വൃത്തിയാക്കുന്നത് നല്ലതാണ്.

കാലാകാലങ്ങളിൽ വൃത്തിയാക്കാത്ത കണ്ടൻസറിന് സ്ഥിരമായ തകരാറുകൾ ഉണ്ടായേക്കാം. കണ്ടൻസറിനെ തണുപ്പിക്കാനായി ഉറപ്പിച്ചിട്ടുള്ള ഫാനിന് കുഴപ്പങ്ങളുണ്ടായാലും പ്രശ്നമാകും. ഫാനിന്റെ മോട്ടറിനോ റിലെയ്ക്കോ മറ്റ് ഇലക്ട്രിക്കൽ സർക്യൂട്ടുകൾക്കോ തകരാറുണ്ടായാൽ പ്രവർത്തനം മന്ദീഭവിക്കും. ചില കാറുകൾക്ക് റേഡിയേറ്ററിനും കണ്ടൻസറിനും പൊതുവായി ഒരു ഫാനാണ് ഉള്ളത്.ഈർപ്പം: റഫ്രിജറന്റിൽ ഈർപ്പം കയറിയാൽ പ്രശ്നങ്ങളുണ്ടാകും. ഇർപ്പം പെട്ടെന്ന് എസൊയി രൂപാന്തരം പ്രാപിച്ച് ട്യൂബുകളിൽ തടസ്സമുണ്ടാക്കും. അധികം കയറിക്കൂടിയ വായുവും തണുപ്പിക്കൽ ശേഷിയെ പ്രതികൂലമായി ബാധിക്കും.