Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിക്കണം വൈപ്പറിനെയും, വണ്ടി പോലെ

495593302

വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഘടകമാണ് വൈപ്പറുകൾ. മഴക്കാലം കഴിഞ്ഞാൽ വാഹനത്തിൽ അത്തരത്തിലൊരു ഘടകമുണ്ടെന്ന കാര്യംവരെ മിക്കവാറും എല്ലാവരും മറക്കും. ഭൂരിഭാഗം കാറുകളുടെ ൈവപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ‍ഞെരുങ്ങിയും കരഞ്ഞുമാണ് ഓടുന്നത്. എന്നാൽ സമയാസമയങ്ങളിൽ കാറിന്റെ വൈപ്പറിനെ ശ്രദ്ധിച്ചില്ലെങ്കില്‍ അവ ചില്ലുകൾക്ക് തന്നെ തകരാർ വരുത്തിയേക്കാം.

ശരിയായ വൈപ്പിങ്ങിന്, ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടണമെന്നാണ് വിദഗ്ധന്മാർ നിർദേശിക്കുന്നത്. അതിനു കാരണം, ബ്ലേഡുകളുടെ അൽപ്പായുസ് തന്നെ. സ്വാഭാവിക റബർ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാൽ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ താരതമ്യേന കൂടുതൽ കാലം പ്രവർത്തിക്കും.

വാഹനം അധികം ഉപയോഗിക്കാറില്ല അതുകൊണ്ട് വൈപ്പറുകൾ വൈകി മാറിയാൽ മതി എന്നത് തെറ്റായ ചിന്താഗതിയാണ്. വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ അധിക തവണ ഉപയോഗിക്കണമെന്നൊന്നുമില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകും. വെയിലത്ത് ദീർഘ നേരം പാർക്കു ചെയ്താൽ വൈപ്പറുകൾ ഉയർത്തി വെയ്ക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കും. അതുപോലെ ഇടക്കിടെ വൈപ്പറിലെ പൊടിപടലങ്ങൾ നീക്കം ചെയ്യുന്നത് ചില്ലിൽ പോറൽ വീഴുന്നതിൽ നിന്ന് രക്ഷിക്കും.

തണുത്ത കാലാവസ്ഥ വൈപ്പർ ഹോൾഡറുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകൾ കട്ടിയാവുന്നതുമൂലം ഹോൾഡറുകൾക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇതു തുടർച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകൾ ശബ്ദമുണ്ടാക്കുന്നവയോ പോറൽ വീഴ്ത്തുന്നവയോ വൃത്തിയായും തുടർച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കിൽ പുതിയ വൈപ്പറുകൾ എത്രയും വേഗം വാങ്ങിയിടുക. ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. അതിനാൽ യഥാസമയം വൈപ്പർ സുരക്ഷ ഉറപ്പു വരുത്തുക. 

Your Rating: