Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ പമ്പിൽ ‘പണി’ കിട്ടാതിരിക്കാൻ

petrol pump

പെട്രോൾ പമ്പുകളി‌ൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നാം നിത്യേന പരാതികൾ കേൾക്കാറുണ്ട്. ചില പമ്പുകളിൽ നിന്ന് പെട്രോൾ നിറച്ചാൽ മൈലേജ് കുറയും, ചിലപ്പോൾ നിറച്ച് കരടായിരിക്കും പരാതികളുടെ നീണ്ട ലിസ്‌റ് തന്നെയുണ്ടാകും. പരാതിയുമായി പമ്പ് ഉടമകളേ സമീപിച്ചാലോ? പ്രതികരണം ഊഹിക്കാവുന്നതേ ഉള്ളൂ… വിവിധ ഓയിൽ കമ്പനികളുടെയും സർക്കാരിന്റെയും നിയമങ്ങൾ പ്രകാരം മായം, അളവ് എന്നിവ കണക്കാക്കാനുള്ള ഉപകരണങ്ങൾ എല്ലാം പമ്പുകളിലും നിർബന്ധമാണ്. നമ്മളിൽ എത്ര പേർ അത് കണ്ടിട്ടുണ്ട് ? അല്ലെങ്കിൽ ആ അവകാശം വിനിയോഗിച്ചിട്ടുണ്ട് ? പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനോടൊപ്പം കിട്ടുന്ന ഇന്ധനം മായം കലരാത്തതാണോ എന്നും പരിശോധിക്കാനുള്ള അവകാശം എല്ലാവർ‌ക്കുമുണ്ട്.

ഫിൽറ്റർ പേപ്പർ

സാധാരണയായി വാട്ട് മാൻ ഫിൽറ്റർ പേപ്പറാണ് ഉപയോഗിക്കാറ്. ഇന്ധനത്തിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാനായി ഒരു തുള്ളി ഇന്ധനം ഫിൽറ്റർ പേപ്പറിൽ വീഴിക്കുക. മായം ഇല്ലാത്ത ഇന്ധനം 2 മിനിട്ടിനുള്ളിൽ പേപ്പറിൽ കറയൊന്നും വരുത്താതെ അവിയായിപ്പോകും. കറ വരുന്ന പക്ഷം മായം കലർന്നിട്ടുണ്ടെന്നാണ് അർഥം (പെട്രോൾ ടെസ്‌റ് ചെയ്യുമ്പോൾ ചെറിയ പിങ്ക് നിറം കണ്ടാൽ അത് പെട്രോളിന്റെ നിറമാണ്, മായം അല്ല). ഇത് ഉടമയെക്കാണിച്ച് നമുക്ക് പരാതിപ്പെടാം.

വെള്ളം കലർന്നിട്ടുണ്ടോ എന്നറിയാൻ

പമ്പിന്റെ ഇന്ധന സംഭരണിയിലെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഡിപ്പ്‌റോഡിൽ പമ്പിലുള്ള വാട്ടർ പേസ്‌റ് തേയ്ക്കുകയാണെങ്കിൽ വെള്ളം കലർന്നിട്ടുണ്ടോ എന്ന് നിഷ്പ്രയാസം കണ്ടെത്താം.

ഹൈഡ്രോമീറ്റർ & എ എസ് ടി എം

എ എസ് ടി എം എന്നാൽ അമേരിക്കൻ സൊസൈറ്റി ഓഫ് ടെസ്‌റിങ്ങ് മെറ്റീരിയൽ. അഞ്ച് മുതൽ പത്ത് മിനിട്ടുകൾ കൊണ്ട് നടത്താവുന്ന ടെസ്‌റാണ്. 500 എംഎൽ ജാറിന്റെ മുക്കാൽ ഭാഗവും ഇന്ധനം നിറച്ച് തെർമ്മോമീറ്ററും ഹൈഡ്രോമീറ്ററും ജാറിന്റെ ഭിത്തികളിൽ മുട്ടാതെ മുക്കിവയ്ക്കുക. അഞ്ച് മിനിട്ടുകൾക്ക് ശേഷം ലഭിക്കുന്ന ഡെൻസിറ്റിയും ടെമ്പറേച്ചറും കൺവേർഷൻ ചാർട്ടിന്റെ സഹായത്തോടെ പരിശോധിക്കുക. 15 ഡിഗ്രീ സെന്റിഗ്രേഡിലേയ്ക്ക് മാറ്റുമ്പോൾകിട്ടുന്ന ഡെൻസിറ്റിയുടെ കൃത്യത +/0.003 നേക്കാൾ വ്യത്യാസമുണ്ടെങ്കിൽ മായം കലർന്നിരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അർഥം. നേരത്തേ പറഞ്ഞ ഉപകരണങ്ങളൊക്കെ പമ്പുകളിൽ വേണമെന്ന് നിർബന്ധമാണ്.

സജഷൻ ബുക്ക്

ഈ ബുക്കിൽ പമ്പിനെക്കുറിച്ച് എന്ത് പരാതിയുണ്ടെങ്കിലും രേഖപ്പെടുത്താം. ഇതിൽ രേഖപ്പെടുത്തിയാൽ ഉടൻ തന്നെ പമ്പ് അധികാരികൾ ആ ആക്ഷേപത്തിന് മറുപടിയും ബുക്കിൽ രേഖപ്പെടുത്തണം എന്നാണ് നിയമം. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതി വന്നത്, അവ പരിഹരിക്കാൻ നടപടിക്രമങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ എന്തെല്ലാംഅങ്ങനെ എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തണം. ഓയിൽ കമ്പനികൾ നടത്തുന്ന ക്വാളിറ്റി പരിശോധനയിൽ വളരെ ഗൌരവ പൂർവ്വം കാണുന്ന ഒന്നാണ് സജഷൻ ബുക്ക്.മേൽ പറഞ്ഞ ടെസ്‌റുകൾ എല്ലാം തന്നെ നെഗറ്റീവാണെങ്കിൽ ബുക്കിൽ രേഖപ്പെടുത്തുക മാത്രമല്ല അതാത് കമ്പനികളെ അറിയിക്കുകയും വേണം