Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ ടിഗോറിന്റെ വിലയ്ക്ക് വാങ്ങാവുന്ന കാറുകള്‍

tata-tigor-testdrive Tata Tigor

കോംപാക്ട് സെ‍ഡാനിനു പുതിയ നിർവചനങ്ങൾ നൽകിയാണ് ടാറ്റ ടിഗോർ പുറത്തിറക്കിയത്. കോംപാക്ട് സെഡാൻ എന്ന സെഗ്‌മെന്റിന്റെ  തുടക്കക്കാരൻ ടാറ്റയായിരുന്നെങ്കിലും പിന്നീട് മറ്റു നിർമാതാക്കൾ സെഗ്‌മെന്റ് കീഴടക്കുകയായിരുന്നു. എന്നാൽ ടിഗോർ ടാറ്റയുടെ ശക്തമായ തിരിച്ചുവരവാണ്. 4.7 ലക്ഷം മുതൽ 7.1 ലക്ഷം വരെ എന്ന കൊതിപ്പിക്കുന്ന വില ടിഗോറിനെ താരമാക്കിയേക്കാം. നിലവിൽ വിപണിയിലെ വമ്പൻമാരെക്കാൾ ഏകദേശം 50000 രൂപ വരെ കുറവാണ് ടിഗോറിന്. 

ടിഗോറിന്റെ വിലയ്ക്കു വാങ്ങാവുന്ന വാഹനങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. 

ടിഗോറിന്റെ എൻട്രി ലെവൽ കാർ വാങ്ങുന്ന തുകയ്ക്ക് നമുക്ക് ഓൾട്ടോ കെ10 വിഎക്സ്ഐ എഎംടി, റെനോ ക്വിഡ് എഎംടി, ക്വിഡ് ക്ലൈബർ തുടങ്ങിയ വാഹനങ്ങൾ സ്വന്തമാക്കാം. എന്നാൽ ടിഗോറിന്റെ സ്റ്റൈലും പ്രായോഗികതയുമായി താരതമ്യം ചെയ്യുമ്പോൾ ഇവ പിന്നിലാണ്. കൂടാതെ 419 ലീറ്റർ ബൂട്ട് സ്പെയ്സും ഇന്റീരിയറിലെ അധിക സ്ഥലവും സെഡാൻ ഉപയോഗിക്കുന്നതിന്റെ സ്റ്റാറ്റസും ഇവയ്ക്കില്ല.

Maruti Suzuki Alto K10 Urbano Edition Alto K10

ടിഗോറിന്റെ രണ്ടാമത്തെ മോഡലിന്റെ ഡൽഹി എക്സ്ഷോറൂം വില 5.41 ലക്ഷം രൂപയാണ്. ടിഗോർ ഡീസൽ മോഡലിന്റെ എൻട്രി ലെവൽ കാറിന്റെ വില 5.6 ലക്ഷവും.  ഈ തുകയ്ക്ക്  ഷെവർലേ ബീറ്റ് ഡീസല്‍ എൽടിയും വാഗൺ ആർ വിഎക്സ്ഐ ഓപ്ഷണൽ എഎംടിയും സേലേറിയോ ഇസഡ്എക്സ്ഐ എഎംടി എബിഎസും സ്വന്തമാക്കാം. ടിഗോറിന്റെ എക്സി വകഭേദത്തിൽ എബിഎസുണ്ട് അതുകൊണ്ടുതന്നെ സെലേറിയോ എംഎംടി എബിഎസ് നല്ലൊരു ഓപ്ഷനായിരിക്കും. എന്നാൽ ടിഗോറിന്റെ സ്റ്റൈലും മികച്ച ഇന്റീരിയറും സ്പെയ്സും അവിടെയും മുന്നിൽ നിൽക്കുന്നു.

Maruti Suzuki Celerio Celerio

അടുത്ത വകഭേദം ടിഗോർ എക്സ്ഇസ‍ഡും എക്സ് ഇസഡ് ഓപ്ഷണലുമാണ്. 5.9 ലക്ഷവും 6.2 ലക്ഷവുമാണ് ഈ മോഡലുകളുടെ എക്സ്ഷോറൂം വില. അഞ്ച് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എന്നീ സൗകര്യങ്ങളോടെയാണ് എക്സ്ഇസഡ് ഓപ്ഷണൽ എത്തുന്നത്. ഏകദേശം ഇതേ വിലയ്ക്ക് നിങ്ങൾക്ക് ഫോഡ് ഫിഗോ ഡീസലിന്റെ ബെയ്സ് മോഡലോ ഹോണ്ട ബ്രിയോയുടെ മുന്തിയ വകഭേദമോ എബിഎസോടു കൂടിയ സ്വിഫ്റ്റ് ഡീസലോ ഹുണ്ടേയ് ഐ 10 ഗ്രാൻഡിന്റെ രണ്ടാമത്തെ വകഭേദമോ സ്വന്തമാക്കാം.  എന്നാൽ ബ്രിയോയുടെ മുന്തിയ വകഭേദത്തെയും സ്വിഫ്റ്റിനെയും ഫീച്ചറുകളില്‍ ടിഗോർ നിഷ്പ്രഭമാക്കുന്നു. ഫിഗോയും ഐ10 ഗ്രാൻഡും ടിഗോറിന് അടുത്തെത്തുമെങ്കിലും ബൂട്ട് സ്പെയ്സും കൂടുതൽ ഇന്റീരിയർ സ്പെയ്സും ഫീച്ചറും വിജയം ടിഗോറിനു തന്നെയാക്കുന്നു. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ വാഹനങ്ങളിലെല്ലാം ടിഗോറിനെക്കാൾ കപ്പാസിറ്റി കൂടിയ എൻജിനും ടിഗോറിന്റെ അത്ര തന്നെ മികച്ച സസ്പെൻഷനുമാണ് എന്നാണ്. 

figo.jpg.image.784.410 Figo

ടിഗോറിന്റെ ഡീസൽ മിഡ് വേരിയന്റിന്റെ വില 6.31 ലക്ഷം രൂപയാണ്. ഏകദേശം ഇതേ വിലയിൽത്തന്നെ സ്വിഫ്റ്റ് ഡിസയർ വിഎക്സ്ഐ എബിഎസോ ഏകദേശം 50000 രൂപ കൂടുതൽ നൽകിയാൽ ഡിസയർ എൽഡിഐ എബിഎസോ സ്വന്തമാക്കാൻ സാധിക്കും. വലിയ എൻജിൻ, വിശ്വാസ്യത എന്നിവ ഡിസയറിനെ മുന്നിലാക്കുന്നുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലും ഇന്ധനക്ഷമതയുടെ കാര്യത്തിലും ടിഗോർ തന്നെയാണ് മുന്നിൽ. ഇതു തന്നെയാണ് മറ്റു കോംപാക്ട് സെ‍ഡാനുകളായ ഫിഗോ ആസ്പയർ, അമെയ്സ്, എക്സ്‌സെന്റ്, അമിയോ എന്നീ വാഹനങ്ങളുടെ കാര്യവും. 

ford-figo-aspire-Body-Full-.jpg.image.784.410 Figo Aspire

മറ്റു കോംപാക്ട് സെഡാനുകളുടെ പെട്രോൾ, ഡീസൽ വകഭേദങ്ങളുടെ മുന്തിയ മോഡലുകൾക്ക് 7.5 ലക്ഷം മുതൽ 9 ലക്ഷം വരെയാണ് വിലയെങ്കിൽ ടിഗോറിന്റെ മുന്തിയ വകഭേദങ്ങളുടെ വില 6.8 ലക്ഷവും (പെട്രോൾ) 7.09 ലക്ഷവും (ഡീസൽ) ആണ്. ടിഗോറിന്റെ വിലയ്ക്ക് മാരുതി ബലേനൊയുടെ ഡെൽറ്റ വകഭേദമോ ഹോണ്ട ജാസിന്റെയും ഹ്യുണ്ടേയ് എലൈറ്റ് ഐ20 യുടെയും മിഡ് വകഭേദമോ സ്വന്തമാക്കാം. എന്നാൽ വാഹനത്തിലെ അധിക സ്ഥലത്തിലും ഫീച്ചറുകളിലും ടിഗോർ തന്നെയാണ് മുന്നില്‍