Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലിക്കാകുമോ ക്ലിക്ക്?

Tvs Jupiter, Hero Maestro Edge, Honda Cliq Tvs Jupiter, Hero Maestro Edge, Honda Cliq. Photos: Lenin Kottapuram

ഹോണ്ടയിൽനിന്നുള്ള ആറാമത്തെ സ്കൂട്ടർ മോഡലാണ് ക്ലിക്ക്. മത്സരിക്കുന്നത് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ടിവിഎസ് ജൂപ്പിറ്റർ, ഹീറോ മാസ്ട്രോ എന്നിവരോടാണ്. കാഴ്ചയിൽ വലിയ വ്യത്യാസമുണ്ട് ക്ലിക്കും മറ്റു രണ്ടുപേരും തമ്മിൽ. എൻജിൻ ശേഷി അടക്കം എല്ലാം ആക്ടീവയുടേതു സ്വീകരിച്ച് പുതിയ ലുക്കിൽ എത്തിയതാണ് ക്ലിക്. 

scooter-comparison-4 Tvs Jupiter, Hero Maestro Edge, Honda Cliq

ആക്ടീവയെ ഒഴിച്ചു നിർത്തിയാൽ വിപണിയിൽ കടുത്ത മത്സരമാണ് ജൂപ്പിറ്ററും മാസ്ട്രോയും തമ്മിൽ. സ്കൂട്ടർ വിഭാഗത്തിൽ ഒരു മാസം ഇന്ത്യയിൽ ശരാശരി രണ്ടരലക്ഷം ആക്ടീവയാണ് വിൽക്കുന്നത്. ‌രണ്ടാമത് ജൂപ്പിറ്റർ (81,277). തൊട്ടു പുറകിൽ മാസ്ട്രോയും (43,804). ഈ വിഭാഗത്തിലാണ് സ്കൂട്ടർ സങ്കൽപങ്ങൾ പൊളിച്ചെഴുതുന്ന ക്ലിക് എത്തുന്നത്. മൂവരിൽ ആരാണ് മികച്ചു നിൽക്കുന്നതെന്നു നോക്കാം.

scooter-comparison-10 Tvs Jupiter, Hero Maestro Edge, Honda Cliq

ഡിസൈൻ

ക്ലിക്: ക്ലാസിക് സ്കൂട്ടർ സങ്കൽപങ്ങൾക്കു വിടപറഞ്ഞ് പുതിയൊരു ലോകം മെനഞ്ഞെടുത്തതുപോലെയാണ് ക്ലിക്കിന്റെ ഡിസൈൻ. ഫെൻഡറുകൾ ഇല്ലാത്ത ഹാൻഡിൽ. വളയ്ക്കുകയും തിരിക്കുകയുമൊക്കെ ചെയ്യുമ്പോൾ സൈക്കിൾ ഹാൻഡിലിനോടു ഉപമിക്കാൻ തോന്നിപ്പോകും. ചതുരവടിവുകൾ ഉള്ള ബോഡി. അധികം ഉയരമില്ല. കൺസോളും സ്വിച്ചുകളും എല്ലാം കൗതുകം ജനിപ്പിക്കും. ഒരു മോപ്പഡിന്റെ ലുക്കാണെന്ന് ഒറ്റനോട്ടത്തിൽ പറയാം. കോളജിൽ പുതിയ ഫാഷൻ പരീക്ഷിക്കുന്നതുപോലെ ഈ ഡിസൈനും വ്യത്യസ്തമായിരിക്കും. 743 എംഎം ആണ് സീറ്റ് ഹൈറ്റ്. അൽപം ഉയരക്കുറവുള്ളവർക്കും യാതൊരു പ്രയാസവും ഉണ്ടാകില്ല. 

scooter-comparison-6 Honda Cliq

സീറ്റിനടിയിൽ മൊബീൽ ചാർജിങ് പോയിന്റ് നൽകിയിട്ടുണ്ട്. പക്ഷേ, സ്റ്റോറേജ് സ്പെയ്സ് വളരെ കുറവ്. ചെറിയ ഹെൽമെറ്റ് കഷ്ടിച്ചു വയ്ക്കാം. ഫൈബർ ബോഡി. സ്വിച്ചുകളുടെ പ്ലാസ്റ്റിക് നിലവാരം ശരാശരി. നവി വന്നപ്പോൾ ഉണ്ടായ കൗതുകം ഇതിനും തോന്നാം. മാക്സി സ്കൂട്ടറിന്റെ ചെറുപതിപ്പാണിത്. ആക്ടീവ ഐയെക്കാളും ചെറുത്. 102 കിലോഗ്രാം. ആക്ടീവയെക്കാൾ ആറുകിലോ കുറവ്. ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി മൂന്നര ലീറ്ററാണ്. 

ഗുണങ്ങള്‍– കുടുസല്ലാത്ത ലെഗ് സ്പെയിസ്, വീതിയേറിയ സീറ്റ്.

പോരായ്മകൾ– സീറ്റിനടിയിലെ സ്റ്റോറേജ് സൗകര്യം പരിമിതം, ഫ്യുവൽ ടാങ്ക് കപ്പാസിറ്റി കുറവ്.

ജൂപ്പിറ്റർ: ടിവിഎസ് അടുത്തിടെ പുറത്തിറക്കിയ ജൂപ്പിറ്റർ ക്ലാസിക് സ്പെൽ എഡിഷനാണ് ഓടിച്ചത്. മൂന്നു സ്കൂട്ടറുകളിൽ കാഴ്ചയിൽ ഗാംഭീര്യം ജൂപ്പിറ്ററിനു തന്നെ. മുൻ വിൻഷീൽഡും ക്രോമിയം ചുറ്റും എല്ലാം അഴകു കൂട്ടും. ഡിജിറ്റൽ കൺസോൾ, മൊബീൽ ചാർജിങ് പോയിന്റ്, സീറ്റ് തുറക്കാതെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഒത്തിരി ഗുണമുള്ള കാര്യങ്ങളാണ് ജൂപ്പിറ്ററിന്റെ പ്ലസ് പോയിന്റ്. 

scooter-comparison-5 Tvs Jupiter

ഗുണങ്ങള്‍– ലെഗ് സ്പെയ്സ് വിശാലമായതിനാൽ ഗ്യാസ് സിലിണ്ടർ വരെ കൊണ്ടുപോകാം, സീറ്റിനടിയിലെ സ്റ്റോറേജ് 17 ലീറ്റർ, വലിയ ഫ്യൂവൽ ടാങ്ക്.

പോരായ്മകൾ– വലുപ്പക്കൂടുതലുള്ള ഡിസൈൻ ആയതിനാൽ വനിതകൾക്കു കൈകാര്യം ചെയ്യാൻ കുറച്ചു പ്രയാസം തോന്നാം.

മാസ്ട്രോ എഡ്ജ് : ഡിസൈനിൽ അൽപം പരിഷ്കാരം കുറാവാണ് മാസ്ട്രോ എഡ്ജിന്. എന്നാൽ ഉപയോഗക്ഷമതയിൽ മുൻപൻ. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്കൂട്ടറുകളിൽ മൂന്നാമൻ. അൽപം കാലഹരണപെട്ട ഡിസൈൻ ആണ്. മൊബീൽ ചാർജിങ് പോയിന്റ് ഉണ്ട്. സീറ്റിനടിയിലെ സ്റ്റോറേജ് കപ്പാസിറ്റി 18 ലീറ്റർ. കാൽ നീട്ടി വയ്ക്കാവുന്ന തരത്തിലുള്ള ലെഗ് സ്പെയിസ് ഉയരക്കൂടുതൽ ഉള്ളവർക്ക് അനുഗ്രഹമാണ്. സർവീസ് ചെയ്യേണ്ട സമയം അറിയിക്കുന്ന സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ ഉള്ള അനലോഗ്–ഡിജിറ്റൽ കൺസോൾ ആണിതിന്. വണ്ടിയിൽ നിന്നിറങ്ങാതെതന്നെ ഇന്ധനം നിറയ്ക്കാം. ഇഗ്‌നീഷനിലെ ഒറ്റ കീഹോളിൽതന്നെ സീറ്റ് തുറക്കുക, ഫ്യൂവൽ ലിഡ് തുറക്കുക തുടങ്ങിയ എല്ലാ ആവശ്യങ്ങളും നിർവഹിക്കാം.

scooter-comparison-7 Maestro Edge

ഗുണങ്ങള്‍– സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയിസ് ഏറ്റവും കൂടുതൽ മാസ്ട്രോയിലാണ്. 

പോരായ്മകൾ– എയ്റോ ഡൈനാമിക് ഡിസൈൻ അല്ലാത്തതിനാൽ കാറ്റിന്റെ പ്രതിരോധം കൂടും. ഇത് പുള്ളിങ്ങിനെ ബാധിക്കും.

എൻജിൻ/റൈഡ്

ക്ലിക്ക്: 109 സിസി ഫാൻ കൂൾഡ് എൻജിനാണ് ഇതിൽ. കൂടിയ കരുത്ത് 7000 ആർപിഎമ്മിൽ എട്ട് ബിഎച്ച്പി. ടോർക്ക് 8.94 എൻഎം. ഭാരം കുറവായതിനാൽ വളരെ ലൈറ്റ് ആയി അനുഭവപ്പെടും. സ്ഥിരത കുറവാണ്. ഹൈവെയിലൂടെ ഉയർന്ന വേഗത്തിൽ പോകുമ്പോൾ പാളിപ്പോകാൻ സാധ്യതയുണ്ട്. 

scooter-comparison-9 Honda Cliq

ജൂപ്പിറ്റർ ക്ലാസിക്: ക്ലാസിക് മോഡലിൽ സാങ്കേതികമാറ്റം വരുത്തിയിട്ടില്ല. ജൂപ്പിറ്ററിന്റെ അതേ എൻജിൻ. 109.7 സിസി എയർ കൂൾഡ് എൻജിന്റെ കരുത്ത് 7500 ആർപിഎമ്മിൽ എട്ട് ബിഎച്ച്്പി. ടോർക് 8.4 എൻഎം. കൂട്ടത്തിൽ ഏറ്റവും സ്ഥിരതയുള്ള മോഡൽ. റൈഡിങ് കംഫർട് ഉഗ്രൻ. 

scooter-comparison-8 Tvs Jupiter

മാസ്ട്രോ എഡ്ജ്: 110.9 സിസി എൻജിൻ കരുത്തേകുന്ന മാസ്ട്രോ എഡ്ജിന്റെ ഉയർന്ന പവർ 7500 ആർപിഎമ്മിൽ എട്ട് ബിഎച്ച്പി ആണ്. ടോർക്ക് 8.7 എൻഎം. കൂട്ടത്തിൽ ഏറ്റവും കരുത്തുറ്റ എൻജിൻ മാസ്ട്രോയുടെതു തന്നെ. ഇനീഷ്യൽ പുള്ളിങ് ഏറ്റവും കൂടുതൽ ഇതിനാണ്. കൈ കൊടുക്കുമ്പോഴേക്കും കുതിക്കും. റൈഡിങ് കംഫർട്ടും മോശമില്ല. 

scooter-comparison-1 Tvs Jupiter, Hero Maestro Edge, Honda Cliq

ടെസ്റ്റേഴ്സ് നോട്ട്

വാഹനം ഉപയോഗിച്ചവരുെട അഭിപ്രായമാണ് ടെസ്റ്റേഴ്സ് നോട്ടിൽ നൽകുന്നത്.  ക്ലിക് പുതിയ വാഹനമായുതുകൊണ്ടും. തരതമ്യം തയ്യാറാക്കുമ്പോൾ ക്ലിക് അധികം ആരും ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഉപഭോക്താവിന്റെ അനുഭവം നൽകാൻ കഴിയില്ല.  

ക്ലിക്ക്: 

∙ഗുണങ്ങൾ–‌ മികച്ച എൻജിൻ പുള്ളിങ്, സീറ്റിങ് നല്ലത്. 

∙പോരായ്മകൾ– റൈഡിങ് കംഫർട്ട് ശരാശരി, സ്ഥിരത കുറവാണ്. 

ജൂപ്പിറ്റർ: സുരേഷ് കുമാർ (കോട്ടയം) രണ്ടു വർഷമായി ടിവിഎസ് ജുപ്പിറ്റർ ഉപയോഗിക്കുന്നു. 

∙ഗുണങ്ങൾ– ഇരുപ്പ് വളരെ കംഫർട് ആണ്, കാൽ വയ്ക്കാൻ സുഖപ്രദം, ബാറ്ററി, ഇലക്ട്രിക്കൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, നല്ല സ്ഥിരതയുണ്ട്. ഉയർന്ന വേഗത്തിലും കാറ്റുപിടിക്കില്ല, സീറ്റിനടിയിലെ സ്റ്റോറേജ് വലുത്, ഇടത്തരം ബാഗ് വരെ വയ്ക്കാം, മൈലേജ് 50 Kmpl

∙പോരായ്മകൾ– ഇന്ധനം നിറയ്ക്കാൻ സീറ്റ് ഉയർത്തേണ്ടതില്ലെങ്കിലും കീ ഊരിയെടുത്തു മാറ്റിയിടണം, സീറ്റിനു ചെറിയ ചരിവ് ഉള്ളതിനാൽ കുറച്ചു നേരം കഴിയുമ്പോൾ താഴേക്കിറങ്ങിപ്പോകും, പുള്ളിങ് കുറവുള്ളതായി തോന്നാറുണ്ട്. ഓവർടേക്കിങ് ചെയ്യാൻ കഴിയില്ല. തുടക്കത്തിലെ പുള്ളിങ് മിഡ് റേഞ്ചിൽ കിട്ടുന്നില്ല.

മാസ്ട്രോ എഡ്ജ്: പി. സി. പ്രവീൺ (പാലക്കാട്) ഏഴുമാസം ആയി മാസ്ട്രോ എഡ്ജ് ഉപയോഗിക്കുന്നു.

∙ഗുണങ്ങൾ– കംഫർട്ടബിൾ റൈഡിങ് ആണ് മാസ്ട്രോയുടേത്, വലുപ്പക്കൂടുതൽ ആയതിനാൽ നല്ല സ്റ്റെബിലിറ്റി ഉണ്ട്, മുന്നിലെ ലെഗ് സ്പെയ്സ് മികച്ചത്. സാധനങ്ങൾ വയ്ക്കാനും സൗകര്യമാണ്, സീറ്റിങ്ങും സുഖപ്രദം, ഇന്ധനം നിറയ്ക്കാൻ സീറ്റിൽനിന്നു എഴുന്നേൽക്കേണ്ടതില്ല, ദീർഘദൂര യാത്രകളിൽ 50 Kmpl വരെ മൈലേജ് ലഭിക്കാറുണ്ട്.

∙പോരായ്മകൾ– കയറ്റങ്ങളിൽ പുള്ളിങ് കുറവാണ്. ഉയത്തിലേക്കു പോകുമ്പോൾ എൻജിൻ വലിവ് അനുഭവപ്പെടും. വിചാരിച്ചപോലെ ഓവർടേക്കിങ് സാധ്യമല്ല. മൊബീൽ ചാർജിങ് പോയ്ന്റ് ഉണ്ടെങ്കിലും സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയിസ് എൻജിനിലെ ചൂടു അനുഭവപ്പെടുന്നതിനാൽ മൗബീലും ചൂടാകാനുള്ള സാധ്യത കൂടുതലാണ്.