Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവയോ അതോ ഹെക്സയോ?

hexa-vs Hexa, Innova Crysta And XUV 500

പ്രീമിയം ആവാനുള്ള ടാറ്റയുടെ ശ്രമമാണ് ഹെക്സ എന്ന ക്രോസ് ഓവർ‌. മികച്ച സൗകര്യങ്ങളുമായി എത്തിയ ഹെക്സ കമ്പനിക്ക് ഭാഗ്യം കൊണ്ടുവരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ടാറ്റ പുറത്തിറക്കിയ സൂപ്പർ പ്രീമിയം ക്രോസ് ഓവറായ ആര്യയുമായി സാമ്യമുണ്ടെങ്കിലും പുതിയൊരു വാഹനമാണ് ഹെക്സ. അഞ്ചു കൊല്ലം പിന്നിട്ട ആര്യ പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്നുയർന്ന പുതുവാഹനം.

മഹീന്ദ്രയുടെ പ്രീമിയം എസ് യു വി, എക്സ് യു വി 500, ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയുമായാണ് ഹെക്സ പ്രധാനമായും മത്സരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എംയുവിയായ ഇന്നോവയോടും മഹീന്ദ്രയുടെ മികച്ച വാഹനങ്ങളിലൊന്നായ എക്സ് യു വിയോടും മത്സരിക്കാൻ ഹെക്സ യോഗ്യനാണോ... ഒരു തരതമ്യം.

∙ഡിസൈൻ: ആദ്യ നോട്ടത്തിൽ തന്നെ ഹെക്സ വലിയ വാഹനമാണ്. ഹെക്സയ്ക്കും ക്രിസ്റ്റയ്ക്കും എംയുവി ലുക്കാണ് കൂടുതലെങ്കിൽ. എസ് യു വി ലുക്ക് കൂടുതലുള്ളത് എക്സ് യു വി 500 യ്ക്ക് തന്നെ. എക്സ് യു വിയെക്കാളും. ക്രിസ്റ്റയെക്കാളും വലിപ്പം കൂടിയ വാഹനമാണ് ഹെക്സ. നീളത്തിന്റെ കാര്യത്തിലും വീതിയുടെ കാര്യത്തിലും വീൽ ബെയ്സിന്റെ കാര്യത്തിലും ഹെക്സ മുന്നിട്ടു നിൽക്കുമ്പോൾ ഉയരത്തിന്റെ കാര്യത്തിൽ ഇന്നോവ അൽപ്പം മുന്നിലാണ്. വീൽബെയിസും വലിപ്പവും കൂടുതലുള്ളതുകൊണ്ട് ഇന്റീരിയറിലും ഹെക്സയ്ക്ക് സൗകര്യങ്ങള്‍ കൂടുതയായിരിക്കും. ഹെക്സയ്ക്കും, എക്സ് യു വി 500 നും 200 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസെങ്കിൽ ഇന്നോവയുടേത് 193 എംഎമ്മാണ്. ബൂട്ട് സ്പെയ്സിന്റെ കാര്യത്തിൽ ഹെക്സയും ഇന്നോവയും മുന്നിട്ടു നിൽക്കുമ്പോൾ എക്സ് യു വി അൽപ്പം പിന്നിലാണ്.

comparison

∙ഫീച്ചറുകൾ: ഫീച്ചറുകളുടെ കാര്യത്തിൽ മൂന്നു വാഹനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ഹെക്സയ്ക്ക് ലാൻഡ് റോവറുകളെ അനുസ്മരിപ്പിക്കുന്ന ഉൾവശമാണ്. ലെതർ ഫിനിഷ് എന്നു തോന്നിപ്പിക്കും വിധത്തിലാണ് സോഫ് ടച്ച് ഡോർ ട്രിമ്മും ഡാഷ് ബോർഡും മറ്റും. ഓട്ടമാറ്റിക് എ സി. ടു ഡിൻ സ്റ്റീരിയോ. ഇൻ ഡാഷ് നാവിഗേഷൻ സിസ്റ്റം. ജി പി എസ് അധിഷ്ഠിത സംവിധാനം. റിവേഴ്സ് ക്യാമറ, റെയിൻ സെൻസറുള്ള വൈപ്പർ, ഇരുട്ടായാൽ ഓണാകുന്ന ഹെഡ്‌ലാംപ്, ഓൺ ബോർഡ് കംപ്യൂട്ടർ ഡിസ്പ്ലേ, അപ്രോച്ച് ലൈറ്റ്, തണുപ്പിക്കുന്ന ഗ്ലൗവ് കംപാർട്മെൻറ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയുണ്ട് ഹെക്സയിൽ. പ്രീമിയം കാറുകളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഇന്നോവയ്ക്ക് ഫീച്ചറുകളും നിർമാണ നിലവാരവും ഒന്നാന്തരം. എക്സ് യു വി 500 ലും ഫീച്ചറുകൾക്ക് കുറവൊന്നുമില്ല. മൂന്നു വാഹനത്തിലും സൺറൂഫുള്ള ഏക വാഹനം എക്സ് യു വി 500യാണ്.

∙എൻജിൻ: രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സയ്ക്കുള്ളത്. 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനും 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന വാരികോർ 400 ഈ എൻജിനുമാണിവ. വാരികോർ 320 എൻജിൻ മാനുവൽ ട്രാൻമിഷനോടെ മാത്രം ലഭിക്കുമ്പോൾ, വാരികോർ 400 എൻജിൻ വകഭേദത്തിന് ഓട്ടമാറ്റിക്ക്, ഫോർ ബൈ ഫോർ വകഭേദങ്ങളുണ്ട്.

comparison-1

എംയുവിയായ ഇന്നോവയ്ക്ക് ഫോർ ബൈ ടൂ വകഭേദം മാത്രമേയുള്ളൂ. എന്നാൽ പെട്രോൾ, ഡീസൽ എൻജിൻ പതിപ്പുകളിൽ ഇന്നോവ ക്രിസ്റ്റ ലഭ്യമാണ്. ഡീസലിൽ 2.4, 2.8 ലീറ്റർ വകഭേദങ്ങളുണ്ട്. 2.4 ലീറ്റർ വകഭേദം 150 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ, 2.8 ലീറ്റർ 174 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. 2.4 ലീറ്റർ എൻജിന് മാനുവൽ ഗിയർബോക്സ് മാത്രമുള്ളപ്പോൾ 2.8 ന് ഓട്ടമാറ്റിക്ക് വകഭേദവുമുണ്ട്. 2.7 ലീറ്റർ പെട്രോൾ എൻജിന്റെ കരുത്ത് 166 ബിഎച്ച്പിയാണ്. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ‌ ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ പതിപ്പ് ലഭ്യമാണ്. 2.2 ലീറ്റർ ഡീസൽ എൻജിനോടെയാണ് എക്സ് യു വി 500 വിപണിയിലെത്തുന്നത്. 142 ബിഎച്ച്പി കരുത്തുള്ള ഈ എൻജിന് ഓട്ടമാറ്റിക്ക്, മാനുവൽ ഗിയർബോക്സുകളുണ്ട്. കൂടാതെ ഫോർ ബൈ ഫോർ വകഭേദവും എക്സ് യു വി 500യ്ക്കുണ്ട്.

∙ സുരക്ഷ: മൂന്നു വാഹനത്തിന്റേയും എല്ലാ മോഡലിനും എ ബി എസും എയർ ബാഗും ലഭ്യമാണ്.

∙ വില (എക്സ് ഷോറൂം കോട്ടയം): ഹെക്സയ്ക്ക് 12.29 ലക്ഷം മുതൽ 17.78 ലക്ഷം വരെയും എക്സ് യു വിക്ക് 12.69 ലക്ഷം മുതൽ 18.86 ലക്ഷം വരെയും ഇന്നോവ ക്രിസ്റ്റയ്ക്ക് 14.19 ലക്ഷം മുതൽ 21.40 ലക്ഷം വരെയുമാണ് വില.

Your Rating: