Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിഡ് നൈനാന്റെ ബ്ലാക്ക് ബീസ്റ്റ് ഉണ്ടായതിങ്ങനെ

greatfather-pajero-5 Mitsubishi Pajero

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ്ഫാദർ കണ്ടവരാരും മറക്കില്ല ബ്ലാക്ക് ബീസ്റ്റിനെ. പൊടിപിടിച്ച് കിടന്ന ഇൗ വാഹനം മകൾക്കു വേണ്ടിയാണ് ഡേവിഡ് നൈനാൻ പുറത്തിറക്കുന്നത്. മിസ്തുബിഷിയുടെ പജീറോയാണ് ബ്ലാക്ക് ബീസ്റ്റ് എന്ന പേരിൽ സിനിമയിൽ കാണിച്ചിരിക്കുന്ന വാഹനം. മമ്മൂട്ടി കാർ സ്റ്റണ്ട് ചെയ്യുന്ന രംഗങ്ങളിലൊക്കെ കൂട്ട് ഇവനായിരുന്നു. കറുപ്പിന്റെ വശ്യതയിൽ കുളിച്ച് നില്‍ക്കുന്ന ഈ പജീറോയെ ബ്ലാക്ക് ബീസ്റ്റാക്കി മാറ്റിയത് തിരുവല്ലാക്കാരൻ മിഥുൻ രാജ് ആണ്.

midhun-raj Midhun Raj Muppiriyil

പ്രൊഫഷനല്ല പാഷൻ

ബെംഗളൂരു മാർത്തഹള്ളിയില്‍ ‘കുടിൽ’ എന്ന റസ്റ്റോറന്റ് നടത്തുകയാണ് മിഥുൻ രാജ്. വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപര്യമാണ് ഗ്രേറ്റ് ഫാദറിൽ എത്തിച്ചത്. സുഹൃത്തും ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറുമായ മിഥുന്‍ എബ്രഹാമാണ് പജീറോ മോഡിഫൈ ചെയ്യാൻ ഇദ്ദേഹത്തെ ഏൽപ്പിക്കുന്നത്. ഇതിനു മുമ്പും ചില ചിത്രങ്ങൾക്കു വേണ്ടി വാഹനങ്ങൾ മോഡിഫൈ ചെയ്തു നൽകിയിട്ടുണ്ട്. മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ ഉപയോഗിക്കുന്ന ബുള്ളറ്റ്, ഭയ്യാ ഭയ്യായിലെ ജീപ്പ് എന്നിവ മിഥുൻ മോഡിഫൈ ചെയ്തു നൽകിയതാണ്. കൂടാതെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ഹോസ്പിറ്റൽ സീനുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളും അതിലെ മാരുതി 800 എസ്എസ് 80–യും മിഥുന്റേതാണ്.

greatfather-pajero-2 Mitsubishi Pajero

പജീറോ മോഡിഫൈ ചെയ്യാൻ 20 ദിവസം

ഗ്രേറ്റ് ഫാദറിൽ ഉപയോഗിക്കുന്ന പജീറോയ്ക്ക് ആ രൂപം നൽകാൻ ഏകദേശം 20 ദിവസങ്ങളെടുത്തു. ചിത്രത്തിനായി ഓഗസ്റ്റ് ഫിലിംസ് ഝാർഖണ്ഡിൽ നിന്ന് പജീറോ വാങ്ങുമ്പോൾ ഗോൾഡൻ കളറായിരുന്നു. ഇതിനു ബ്ലാക്ക് മാറ്റ് റാപ്പ് നൽകി. കൂടാതെ  സ്നോർക്കലും, മാക്സിസിന്റെ ബിഗ്ഹോൺ 764 ടയറും ഹെല്ലയുടെ എട്ടു ഫോഗ് ലാമ്പുകളും നൽകി. ഏകദേശം ഒന്നര ലക്ഷം രൂപയാണ് മോഡിഫൈ ചെയ്യാൻ ചിലവായത്. പജീറോ കൂടാതെ ആര്യ ഉപയോഗിക്കുന്ന മഹീന്ദ്ര ഥാറും മോഡിഫൈ ചെയ്തതു മിഥുൻ തന്നെ. ലൈൻ നിർമാതാവായ മിഥുന്‍ എബ്രഹാമിനു പേഴ്സണൽ ആവശ്യത്തിനു വേണ്ടിയായിരുന്നു അത്, പിന്നീട് അത് ചിത്രത്തിൽ ഉപയോഗിച്ചു.

greatfather-pajero-3 Mitsubishi Pajero And Thar

ഷാജി നടേശന്റെ ലെക്സസ്

ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിക്കുന്ന മറ്റൊരു വാഹനം ലെക്സസാണ്. നിർമാതാവായ ഷാജി നടേശന്റെയാണ് ലക്സസ്. ചിത്രത്തിന് ഉതകുന്ന തരത്തിൽ ചെറിയ മോഡിഫിക്കേഷനുകൾ ലെക്സസിൽ വരുത്തിയതും മിഥുനായിരുന്നു. 

greatfather-pajero-1 Mitsubishi Pajero Before Modification

വാഹന പ്രേമി

അംബാസി‍ഡർ, മോറിസ് മൈനർ, എസ് എസ് 80 തുടങ്ങി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 14 വാഹനങ്ങൾ റീസ്റ്റോർ ചെയ്തിട്ടുണ്ട്. കൂടാതെ സുസുക്കി ഷവോലിൻ, ബജാജ് സൂപ്പർ, കമ്പ്, യെസ്ഡി തുടങ്ങിയ വാഹനങ്ങൾ സ്വന്തമായുമുണ്ട്. ചില ഓഫ് റോ‍ഡിങ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.