Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപസിനു കൂട്ട് റെനഗേഡ്

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
Jeep Renegade Jeep Renegade

ജീപ്പ് കോംപസ് ചെറിയൊരു ഉൽസവമായാണെത്തിയതെങ്കിൽ ജീപ്പ് റെനഗേഡ് തൃശ്ശൂർ പൂരപ്പറമ്പാണ്. 16 ലക്ഷം രൂപയ്ക്ക് എല്ലാം തികഞ്ഞൊരു ജീപ്പായിരുന്നു കോംപസ്. അതിനു മുമ്പിറങ്ങിയ എല്ലാ ജീപ്പുകൾക്കും ലക്ഷങ്ങളിലും കോടികളിലുമായിരുന്നു വിലയെങ്കിൽ കോംപസ് കണക്കു കൂട്ടലുകൾ തെറ്റിച്ചു. 30 ലക്ഷമെങ്കിലും പ്രതീക്ഷിച്ചപ്പോൾ പകുതി വിലയ്ക്കാണ് കോംപസെത്തിയെങ്കിൽ റെനഗേഡ് വരുന്നത് 10 ലക്ഷം രൂപയിൽത്താഴെ. ഈ കുഞ്ഞു ജീപ്പിനായി ഒരു കൊല്ലം കാത്തിരുന്നാലും തെറ്റില്ല. 

jeep-renegade-2 Jeep Renegade

∙ ഇറ്റാലിയൻ ഡിെെലറ്റ്: ജീപ്പ് എന്നാൽ തനി അമേരിക്കൻ ജനറൽ പർപസ് വാഹനങ്ങളാണെങ്കിൽ ഈ പടയിലെ പുതുതലമുറപ്പോരാളിയായ റെനഗേഡിന് അമേരിക്കൻ പാരമ്പര്യത്തെക്കാൾ ഇറ്റാലിയൻ മികവുകളാണുള്ളത്. കാരണം ക്രൈസ്​ലർ ഫിയറ്റ് കൂട്ടുകെട്ടിൽ ഫിയറ്റിെൻറ രൂപകൽപനാ കേന്ദ്രത്തിൽ എല്ലാവിധ ഇറ്റാലിയൻ രൂപകൽപനാ ചാരുതയോടും കൂടിയാണ് ജനനം. 

jeep-renegade-8 Jeep Renegade

∙ 10 ലക്ഷം: കൊതിപ്പിക്കുന്ന ജീപ്പ് റെനഗേഡ് വെറും 10 ലക്ഷം രൂപയ്ക്ക് ഇന്ത്യയിലെത്തും. പൂർണമായി ഇന്ത്യയിൽ നിർമിക്കുന്ന ജീപ്പ് വാഹനങ്ങളിൽ രണ്ടാമത്തേതാണ് റെനഗേഡ്. കോംപസ് ഇവിടെത്തന്നെ നിർമിക്കുന്നതുകൊണ്ടാണ് വില കുറഞ്ഞത്. റാംഗ്​ളർ, ഗ്രാൻഡ് ചെറോക്കി ഇവയൊക്കെ പൂർണമായി ഇറക്കുമതി ചെയ്തത് വിലക്കൂടുതലായി ഭവിച്ചു.

jeep-renegade-7 Jeep Renegade

∙ പടിയിറങ്ങിയില്ല: ജീപ്പിന് ഇന്ത്യയിൽ വലിയ പദ്ധതികളാണുള്ളത്. യഥാർത്ഥ ജീപ്പ് പടിയിറങ്ങിപ്പോയിട്ടു നാളു കുറയായിട്ടും ജീപ്പുകൾക്ക് വലിയ പ്രാധാന്യമുള്ള വിപണിയാണ് ഇന്ത്യ. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ജീപ്പ് മോഡലുകൾ ഇന്നും നല്ല വിലയക്ക് ചൂടപ്പം പോലെ വിറ്റഴിക്കുന്ന രാജ്യം. മഹീന്ദ്ര ഥാറിന് 10 ലക്ഷത്തിനടുത്ത് വില വരുമ്പോൾ ഏതാണ്ട് സമാന വിലയ്ക്ക് ആധുനികവും മൗലീകവുമായ അമേരിക്കൻ ജീപ്പ് വന്നാൽ വിൽപന പൊടിപൊടിക്കുമെന്നത് സാമാന്യ ബുദ്ധി. രണ്ടു വീൽ ഡ്രൈവ് മോഡൽ 10 ലക്ഷത്തിനും ഏറ്റവും കൂടിയ നാലു വീൽ ഡ്രൈവ് മോഡൽ പരമാവധി 15 ലക്ഷം രൂപയ്ക്കും ലഭ്യമാക്കുമെന്നാണ് വാർത്ത. 

jeep-renegade-6 Jeep Renegade

∙ ഉള്ളെല്ലാം ഫിയറ്റ്: മിനി എസ് യു വി എന്ന വിഭാഗത്തിൽ ജനീവ മോട്ടോർ ഷോയിൽ 2014 ലാണ് ആദ്യമായി റെനഗേഡ് പ്രദർശിപ്പിക്കപ്പെട്ടത്. ഫിയറ്റ് 500 എക്സുമായി ഘടകങ്ങളും പ്ലാറ്റ്ഫോമും പങ്കിടുന്ന വാഹനം തൊട്ടടുത്ത കൊല്ലം ഇറ്റലിയിലെ മെൽഫിയിൽ നിന്ന് ഉത്പാദനമാരംഭിച്ചു. ഏറ്റവും പുതിയ തലമുറ ജീപ്പ് എന്ന മികവ് പേറുന്ന റെനഗേഡിന് ഇറ്റാലിയൻ രൂപചാരുതയുമുണ്ട്.ടെറാനോയോടോ ഡസ്റ്ററിനോടോ പിടിച്ചു നിൽക്കാനൊത്ത വലുപ്പമുള്ള റെനഗേഡിന് നാലു മീറ്ററിലധികം നീളമുണ്ട്. നാൽപതുകളിലെ രൂപഗുണം തെല്ലും ചോരാതെ പരമ്പരാഗത ജീപ്പ് ആധുനികമായാൽ എങ്ങനെ വരുമോ അങ്ങനെയുണ്ട് കാഴ്ചയിൽ. 

jeep-renegade-5 Jeep Renegade

∙ കരവിരുത്: മുഴുവൻ മാർക്കും ഇറ്റലിക്കാർക്കു കൊടുക്കണം. ഡിസൈൻ ഗുരുക്കന്മാരായ അവരുടെ കര വിരുതാണല്ലോ ഇതു മുഴുവൻ. ജീപ്പ് സ്വഭാവം ചോരാതെ നിർത്തുന്നത് മനോഹരമായ ഗ്രില്ലിലൂടെയാണ്. പാരമ്പര്യം പോകാതെ ആധുനികവൽക്കരിച്ച ഗ്രില്ലും ഉരുണ്ട ഹെഡ്​ലാംപുകളും വന്നപ്പോൾ എല്ലാം തികഞ്ഞ ജീപ്പ് ആയി. ബാക്കിയുള്ളതെല്ലാം സത്യത്തിൽ ആധുനികമാണ്. വശങ്ങളും പിൻഭാഗവുമൊക്കെ ഏറ്റവും പുതിയ എസ് യു വി രൂപഗുണത്തിൽ. ഉൾവശവും ആധുനികമാണ്. നല്ലൊരു കാറിനൊത്ത ചേല്. ജീപ്പാണ് എന്ന തോന്നലുണ്ടാക്കുന്നത് കോ ഡ്രൈവറുടെ മുന്നിൽ ഡാഷ്ബോർഡിലുറപ്പിച്ചിട്ടുള്ള ഗ്രാബ് ഹാൻഡിലുകൾ. ടച് സ്ക്രീനടക്കമുള്ള മറ്റ് ആധുനികതകൾ. ധാരാളം ഇടവും വലുപ്പമുള്ള സീറ്റുകളുമാണ്. യഥാർത്ഥ ഓഫ് റോഡിങ് തേടുന്നവർക്കാണ് റെനഗേഡ്. 

jeep-renegade Jeep Renegade

∙ ഒാഫ് റോഡിങ്: ജീപ്പ് പാരമ്പര്യങ്ങൾക്കു യോജിച്ച സ്മോൾ വൈഡ് ഫോർ വീൽ ഡ്രൈവ് പ്ലാറ്റ്ഫോം. സാധാരണ മോഡിൽ ഫ്രണ്ട് വീൽ ഡ്രൈവാണെങ്കിൽ നാലു വീൽ ഡ്രൈവ് സിസ്റ്റമുള്ള മോഡലുകൾക്ക് ഏറ്റവും വിലപിടിപ്പുള്ള ജീപ്പുകളിൽ ഉപയോഗിക്കുന്നതിനു സമാനമായ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്. എൻജിൻ സാധ്യത പലതുണ്ടെങ്കിലും ഫിയറ്റ് മൾട്ടി ജെറ്റ് 1.3 ഡീസലിനാണ് മുൻഗണന. 140 ബി എച്ച് പി കരുത്തുള്ള 2 ലീറ്റർ ഡീസലും കുറഞ്ഞ മോഡലുകളിൽ വന്നേക്കാം.