Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് പോകുന്ന വഴി

സന്തോഷ്
Chief Content Coordinator
Author Details
Follow Twitter
Follow Facebook
Royal Enfield Interceptor 650 & Continental GT 650 Royal Enfield Interceptor 650 & Continental GT 650

ദേശസ്നേഹത്തിനു പോറലേൽക്കാതെ ഇന്ത്യക്കാരന് മനസ്സിൽ കൊണ്ടു നടക്കാനാകുന്ന ഏക ബ്രിട്ടീഷ് പാരമ്പര്യമാണ് റോയൽ എൻഫീൽഡ്. ഇംഗ്ലണ്ടിൽ ജനിച്ച് ഇന്ത്യയിൽ മാത്രം ഇപ്പോൾ വേരുകളുള്ള അപൂർവ മോട്ടോർെെസക്കിൾ പാരമ്പര്യം. 

വെടിയുണ്ട: ഇന്ത്യൻ ആർമി വഴിയാണ് റോയൽ എൻഫീൽഡും വിഖ്യാതമായ ബുള്ളറ്റ് മോട്ടോർ െെസക്കിളും ഇന്ത്യയിലെത്തിയൊന്നു ചൊല്ലുണ്ട്. പട്ടാളവാഹനമായെത്തി ഇന്ത്യയിലെ മോട്ടോർ െെസക്കിൾ വ്യവസായത്തിെൻറ മുഖമുദ്രയായ െെബക്ക്. സേന ബ്രിട്ടനിൽ നിന്ന് തുടക്കത്തിൽ ഇറക്കിയത് 800 ബുള്ളറ്റുകളാണെങ്കിൽ ഇന്നിപ്പോൾ റോഡിലെല്ലാം ബുള്ളറ്റ്.

royal-enfield-intercepter-gt-1 Royal Enfield Interceptor 650 & Continental GT 650

മരിക്കില്ല: ഒരു മോട്ടോർ െെസക്കിൾ മോഡലും ലോകത്ത് ഇത്രയധികം കാലം നില നി‌‌ൽക്കുകയും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്തിട്ടില്ല. യഥാർത്ഥ രൂപകൽപനയിൽ നേരിയ മാറ്റങ്ങളുമായാണ് ഇപ്പോഴും റോയൽ എൻഫീൽഡ് ബുള്ളറ്റ് നിരത്തിലിറങ്ങുന്നത്. ഒരു പക്ഷെ ബുള്ളറ്റ് ഒരു കാറായിരുന്നെങ്കിൽ സുരക്ഷാനിബന്ധനകളിൽത്തട്ടി പണ്ടേ ഉത്പാദനം നിർത്തിയേനേ. കാറുകളെപ്പോലെ എയർ ബാഗും ക്രംബിൾ സോണുമൊന്നും െെബക്കുകളിലേക്ക് എത്താത്തത് ബുള്ളറ്റിെൻറ ജീവശ്വാസം നിലനിർത്തി.

re-intecepter

∙ ഒരിക്കൽ മരിച്ചു: തൊണ്ണുറുകളില്‍ ബുള്ളറ്റിന് ഇന്ത്യയിലും മരണം വിധിക്കപ്പെട്ടതാണ്. പുതിയ ഉടമകളായ െെഎഷർ സമാധാനപരമായി ചെെെന്നയിൽ അവശേഷിക്കുന്ന നിർമാണ ശാല പൂട്ടാൻ ചുമതലയേൽപിച്ച സിദ്ധാർത്ഥ് ലാൽ സ്ഥാപനം പൂട്ടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. പകരം തുരുമ്പു പിടിച്ചു തുടങ്ങിയ ഉത്പാദന ശാലയെയും അവിടുത്തെ വെടിയുണ്ടയേൽക്കാത്ത ബ്രിട്ടീഷ് എൻജിനിയറിങ്ങിനെയും ഇന്ത്യയുടെ സ്വന്തമാക്കി ലോകശ്രദ്ധയിലെത്തിച്ചു. സാങ്കേതിക സഹായം പലപ്പോഴും ജന്മനാടായ ബ്രിട്ടനിൽ നിന്നു ഹോബി മോഡിഫിക്കേഷനായും സൗജന്യമായുമൊക്കെയെത്തി. ബുള്ളറ്റ് വീണ്ടും പാഞ്ഞു തുടങ്ങി.

royal-enfield-intercepter-1 Royal Enfield Interceptor 650

∙ ലെഫ്റ്റ്് െെററ്റ്്: വലത്തുനിന്ന് ഇടത്തേയ്ക്ക് മാറിയ ഗിയർ സിസ്റ്റം എൻഫീൽഡിനെ വീണ്ടും താരമാക്കിയതിൽ വലിയ പങ്കു വഹിച്ചു. ഒപ്പം പഴയ ക്ലാസിക് രൂപവും. പിന്നെ ക്ലാസിക്കായും തണ്ടർബേർഡായും സ്റ്റാൻഡേർഡും ഹിമാലയനും ഇലക്ട്രയുമൊക്കെയായി എൻഫീൽഡ് ലോകത്തിെൻറ നെറുകയിലെത്തി. ഇടയ്ക്ക് ആദ്യ റോയൽ എൻഫീൽഡ് ശാലയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ റെഡിച്ച് പ്രദേശത്തിനു വേണ്ടിയും ഒരു ബുള്ളറ്റ് മോഡൽ ജനിച്ചു നൊസ്റ്റാൾജിയയായി. 

ഒാർമകൾ: അറുപതുകളിലെ തരംഗമനുസരിച്ച് ഇൻറർസെപ്റ്റർ മോഡൽ െെബക്കുകൾ നിർമിക്കാൻ റോയൽ എൻഫീൽഡ് ഒരു ശ്രമം നടത്തിയിരുന്നു. അമേരിക്കയിൽ പിടിമുറുക്കുകയോ അവിടെ ചേക്കേറുകയോ ആയിരുന്നു ലക്ഷ്യം. എന്നാൽ വിജയിച്ചില്ല. ഇന്റർസെപ്റ്റർ മാർക്ക് 1 എന്ന മോഡൽ 1960 മുതൽ 1970 വരെ ഇംഗ്ലണ്ടിൽ ലഭിച്ചിരുന്നു. തുടക്കത്തിൽ 692 സിസിയും പിന്നീട്  736 സിസിയും ശേഷിയുള്ള മോഡൽ 1970 ൽ അവസാനിച്ചു. ആ മോഹം അമേരിക്ക വരെ എത്തിയതുമില്ല. ഈ ഒാർമയുടെ പുനർജന്മമാണ് ഉടൻ വരുന്ന ബുള്ളറ്റ് കോണ്ടിനെൻറൽ ജി ടിയും ഇൻറർസെപ്റ്ററും. 

royal-enfield-contental-gt-1 Royal Enfield Continental GT 650

∙ സമാന്തരങ്ങളില്ല: ചരിത്രത്തിലാദ്യമായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിന് 650 സിസി ശേഷിയുണ്ട്. ഈ എൻജിനാണ് ഈ ബുള്ളറ്റുകൾക്ക് ശക്തി പകരുന്നത്. കൂട്ടായി അതി മനോഹരമായ രൂപകൽരപനയും. മിലാനിലും ഗോവയിലും പ്രദർശിപ്പിച്ച െെബക്കുകൾ ഇന്ത്യയിലുമെത്തും.

ഇൻറർസെപ്റ്ററിന് പണ്ടു ബ്രിട്ടനിലുണ്ടാക്കിയ മോഡലുമായി സാമ്യമുണ്ടെങ്കിൽ 2013 ൽ പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്റൽ ജിടിയുടെ രൂപവും ഭാവവുമാണ് പുതിയ ജിടിക്ക്. 

∙ ബുള്ളറ്റ് ബീറ്റ്: ക്ഷമിക്കുക ഈ രണ്ടു വണ്ടികൾക്കും പരമ്പരാഗതമായ ബുള്ളറ്റ് ബീറ്റില്ല. പകരം ഹാർലിയെയോ ട്രയംഫിനെയോ ഇന്ത്യനെയോ അനുസ്മരിപ്പിക്കുന്ന ഗൗരവമുള്ള മുരൾച്ച. 648 സിസി പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 47 ബിഎച്ച്പിയും 52 എൻഎം ടോർക്കും ഉണ്ടാക്കും. ആറു സ്പീഡ് ട്രാൻസ്മിഷൻ. റോയൽ എൻഫീൽഡ് ഇതുവരെ നിർമിച്ചതിൽ ഏറ്റവും മികച്ച എൻജിന്‍. കുറഞ്ഞ ഭാരം, ക്ലാസിക്ക് രൂപഭംഗി എന്നിവ പ്രത്യേകതകൾ.

അടുത്ത െകാല്ലം: ആദ്യം യൂറോപ്യൻ വിപണിയിലും തുടർന്ന് ഇന്ത്യയിലും വരും. വില ഇന്ത്യയിൽ 5 ലക്ഷത്തിൽത്താഴെയായിരിക്കണം. ആദ്യ ഇൻറർസെപ്റ്ററിന് ലക്ഷ്യത്തിലെത്താൻ കഴിയാതിരുന്ന അമേരിക്ക അടക്കമുള്ള വിപണികളിൽ പുതുമോഡലുകൾ എത്തിക്കും.