Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഎഫ്-17 നെ തകർക്കും, ഇന്ത്യയുടെ തേജസ്സ്

tejas-jf-17

യുദ്ധത്തിനു തങ്ങൾ സജ്ജമാണെന്നു പാക്കിസ്ഥാൻ കരസേനാ മേധാവി ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും അവരുടെ വ്യോമസേനയ്ക്ക് അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടാകാനിടയില്ല. കാരണം അവരുടെ പ്രധാന യുദ്ധവിമാനമായ ജെഎഫ്-17 തന്നെയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സുമായാണ് ജെഎഫ്-17 എന്ന തണ്ടറിനെ താരതമ്യം ചെയ്യുന്നത്. എന്നാൽ ഇടയ്ക്കിടെ തകർന്നു വീഴുന്ന, വിശ്വസിക്കാൻ കൊള്ളില്ലെന്നു പാക് വ്യോമസേന തന്നെ ആരോപിച്ച യുദ്ധവിമാനമാണ് ജെഎഫ്-17.

പാക്കിസ്ഥാൻ എയ്റോനോട്ടിക്കൽ കോംപ്ലക്സും ചെങ്ഡു എയർക്രാഫ്റ്റ് ഇൻ‍ഡസ്ട്രിയും ചേർന്നാണ് ജെഎഫ് 17 എന്ന ജോയിന്റ് ഫൈറ്റർ- 17 നിർമിച്ചിരിക്കുന്നത്. നാലാം തലമുറയില്‍പെട്ട യുദ്ധവിമാനം നിർമിക്കുകയെന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും സംയുക്ത ശ്രമമാണ് ജെഎഫ് 17 ന്റെ പിറവിക്കു കാരണമായത്. എന്നാല്‍ ഇരുരാജ്യങ്ങളുടേയും പ്രതീക്ഷയ്ക്കനുസരിച്ചുള്ള യുദ്ധവിമാനമാകാന്‍ ജെഎഫ് 17 ന് സാധിച്ചില്ലെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാൻ വ്യോമസേനയുടെ പക്കലുള്ള ജെ 7 എന്ന യുദ്ധ വിമാനത്തിന്റെ പിൻഗാമിയായാണ് ജെഎഫ് 17 അറിയപ്പെടുന്നത്.

Del101536

ജെഎഫ് 17 യുദ്ധവിമാനങ്ങളുടെ രൂപവും ഭാവവും റഷ്യന്‍ യുദ്ധവിമാനമായ സുഖോയ് 27ല്‍ നിന്നു കടം കൊണ്ടിട്ടുള്ളതാണ്. എന്നാല്‍ പ്രഹരശേഷിയുടെ കാര്യത്തില്‍ റഷ്യന്‍ യുദ്ധവിമാനത്തിന്റെ അടുത്തെങ്ങുമെത്തില്ല ജെഎഫ് 17. തണ്ടര്‍ എന്നു വിളിപ്പേരുള്ള ജെഎഫ് 17 വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഭാഗമാണെങ്കിലും ചൈനീസ് സൈന്യം ഇവ വാങ്ങാന്‍ തയാറായിട്ടില്ല. 28 മില്യണ്‍ ഡോളറാണ് ജെഎഫ് 17 നു കണക്കാക്കുന്ന വില. ഇത് അമേരിക്കയുടെ എഫ് 16 ന്റെ പകുതിയേ വരൂ എങ്കിലും പ്രകടനത്തിന്റെയും ശേഷിയുടെയും കാര്യത്തില്‍ ജെഎഫ് 17 ഏറെ പിന്നിലാണ്. ഒരേസമയം രണ്ടു ലക്ഷ്യങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സംഹാരശേഷിയും ആധുനികമല്ലാത്ത റഡാറും ജെഎഫ് 17 ന്റെ ന്യൂനതയാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനമാണ് ‘തേജസ്സ്’. റഷ്യയുടെ മിഗ്-21 പോർവിമാനങ്ങൾക്കു പകരമായാണു വ്യോമസേന തേജസ്സ് ഏറ്റെടുക്കുന്നത്. ഫ്രാൻസിന്റെ മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പൻ തുടങ്ങിയവയുമായി കിടപിടിക്കുന്ന വിമാനമാണ് തേജസ്സ്. സർക്കാർ ഉടമസ്‌ഥതയിലുള്ള ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ) 2011 ജനുവരിയിലാണു വിമാനം നിർമിച്ചത്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച ഈ യുദ്ധവിമാനം, ആയിരക്കണക്കിനു പരീക്ഷണപ്പറക്കലുകൾക്കൊടുവിലാണു വ്യോമസേനയിലെത്തിയത്. ദ്രുതഗതിയിൽ തിരിഞ്ഞുമറിയാനുള്ള ശേഷിയാണ് തേജസ്സിന്റെ വലിയൊരു പ്രത്യേകത.

PTI2_20_2015_000151A

8.5 ടൺ ഭാരമുള്ള തേജസ്സിനു മൂന്നു ടൺ ആയുധങ്ങൾ വഹിക്കാനാകും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ വിമാനത്തിലുണ്ട്. കൃത്യമായി യുദ്ധസാമഗ്രികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുമാകും. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നിർമിച്ച വിവിധോദ്ദേശ്യ റഡാറും തേജസ്സിലുണ്ട്. ഒരാൾക്കു പറത്താവുന്ന തേജസ്സിന്റെ ഭാരം 6560 കിലോഗ്രാമാണ്. 9500 കിലോഗ്രാം വരെ അധികഭാരം കയറ്റുകയും ചെയ്യാം. പരമാവധി ടേക്ക് ഓഫ് ഭാരം 13,200 കിലോഗ്രാമാണ്. മാക് 1.6 (മണിക്കൂറിൽ 2,205 കി.മീ) ആണ് തേജസ്സിന്റെ വേഗം. 3,000 കിലോമീറ്റർ പരിധി വരെ പറക്കാനാകും.

എ–8 റോക്കറ്റ്, എയർ ടു എയർ മിസൈൽ ആക്രമണത്തിനും തേജസ്സിനു കഴിയും. അസ്ത്ര, ഡെർബി, പൈത്തോൺ, ആർ–77, ആർ–73 മിസൈലുകൾ എയർ ടു എയർ ഉപയോഗിക്കാനാകും. ഇതിനു പുറമെ എയർ ടു സർഫസ്, ആന്റി ഷിപ്പ് മിസൈലുകളും പ്രയോഗിക്കാനുള്ള ശേഷി തേജസ്സിനുണ്ട്.