Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികിലെന്തിനീ വരകൾ ?

road

റോഡിന്റെ നടുവിലെ വരകളെപ്പോലെ തന്നെ റോഡ് അരികിലും വരകൾ കാണാറുണ്ട് എന്തിനാണ് അത്തരത്തിലുള്ള വരകൾ എന്നത് എല്ലാവർക്കും അറിയണമെന്നില്ല. റോഡരികിലെ വരകളും അവ അർത്ഥമാക്കുന്നതെന്താണെന്നും നോക്കാം.

റോഡരികിലെ തുടർച്ചയായ വെള്ളവര

road-line-1

ഗതാഗതം ഈ വര വരെമാത്രം എന്നാണ് തുടർച്ചയായ വെള്ളവര സൂചിപ്പിക്കുന്നത്. സര്‍വീസ് അല്ലെങ്കിൽ സൈഡ് റോഡിലേക്കുള്ള പ്രവേശനഭാഗത്ത് തുടർച്ചയായ ഈ വര കാണില്ല പകരം അവിടെ ഇടവിട്ടുള്ള വരകളായിരിക്കും ഉണ്ടാക്കുക. രാത്രികാലങ്ങളിൽ ഈ വരകൾ തെളിഞ്ഞു കാണുന്നതിനായി പ്രത്യേക തരം പെയിന്റോ റിഫ്ളക്റ്ററുകളോ ഉപയോഗിക്കും. രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് ഗതാഗതത്തിന് അനുവദിച്ചിട്ടുള്ള റോഡിന്റെ അരിക് വ്യക്തമായി തിരിച്ചറിയുന്നതിനു വേണ്ടിയാണിത്. ഇത്തരം വരകൾക്ക് ശേഷമുള്ള റോഡിന്റെ ടാറിട്ട ഭാഗം വാഹനങ്ങൾക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ പാർക്കു ചെയ്യാനുള്ളതാണ്. ഈ ഭാഗത്തിന് റോഡ് ഷോൾഡർ എന്നാണ് പറയുന്നത്. റോഡരികിലെ മഞ്ഞവരയുള്ള ഭാഗത്ത് പാർക്കിങ് കർശനമായി നിരോധിച്ചിരിക്കുന്നു.

റോഡിനു കുറുകെയുള്ള വരകൾ

സ്റ്റോപ്പ് ലൈൻ

ട്രാഫിക് സിഗ്നലോ സ്റ്റോപ് സൈനോ ഉള്ള ജങ്ഷനുകളിലും കാൽനടയാത്രകാർക്കായുള്ള ക്രോസിങ്ങുകളിലും വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ് സ്റ്റോപ്പ് ലൈൻ. റോഡിനു കുറുകെ തുടർച്ചയായി വരയ്ക്കുന്ന വെള്ളവരയാണിത്. സ്റ്റോപ്പ് ലൈൻ രണ്ടു വിധത്തിലുണ്ട്. ഒറ്റവരയും ഇരട്ടവരയും. കാൽനടയാത്രകാർക്കായുള്ള ക്രോസിങ്ങുകളിലാണ് ഒറ്റവരയുള്ളത്. സ്റ്റോപ്പ് സൈൻ മുഖാന്തരം കൺട്രോൾ ചെയ്തിരിക്കുന്ന ജങ്ഷനുകളിലാണ് ഇരട്ടവരയുള്ളത്. ഇത്തരം സ്ഥലങ്ങളിൽ സ്റ്റോപ്പ്‌ലൈൻ തൊടാതെ വാഹനം നിർത്തണം.

road-line-2

ഗീവ് വേ ലൈൻ

ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഇല്ലാത്ത ജങ്ഷനുകളിൽ പ്രധാന റോഡിലെ വാഹനങ്ങൾക്ക് മുൻഗണന കൊടുക്കണം എന്ന നിർദേശമാണ് ഗീവ് വേ ലൈൻ. മുറിഞ്ഞ വെള്ളവര പാരലൽ ആയാണ് വരയ്ക്കുക. ചിലപ്പോൾ ത്രികോണംകൂടി വരച്ചിട്ടുണ്ടാകും. മൈനർ റോഡിലെ വാഹനങ്ങൾ മെയിൻ റോഡിലെ വാഹനങ്ങൾക്ക് മുൻഗണന കൊടുത്ത്, ആവശ്യമെങ്കിൽ നിർത്തിയ ശേഷം റോഡിലേക്ക് പ്രവേശിക്കണം.

പെഡസ്ട്രീൻ ക്രോസിങ്

road-line-3

കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു വേണ്ടിയുള്ള ഭാഗമാണ് ഇത്തരത്തിൽ അടയാളപ്പെടുത്തുന്നത്. ഇവിടെ കാൽനടക്കാർക്ക് മുൻഗണന ലഭിക്കുന്നതിന് അവകാശമുണ്ട്.

Your Rating: