Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യം, ഇൗ കരുത്ത്

bike-rally-sowmya-3 റോയൽ എൻഫീൽഡ് സംഘടിപ്പിച്ച ഹിമാലയൻ ബുള്ളറ്റ് യാത്രയിൽ പങ്കെടുത്ത ഏക മലയാളിയായ കാസർകോട് സ്വദേശി പി.എൻ. സൗമ്യ

തണുപ്പ് തൊലിപ്പുറത്തു കൂടി ഉള്ളിലേക്ക് അരിച്ചു കയറുകയാണ്. ഒരു വശത്ത് ഇടിഞ്ഞു വീഴുന്ന പാറക്കെട്ടുകൾ. മറുവശത്ത് അഗാധമായ കൊക്ക. ദുരന്തം കൈയകലത്തിൽ നിൽക്കുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു സൗമ്യയുടെ കരുത്ത്. ഒടുവിൽ ഇരുചക്രവാഹനത്തിലെ യാത്ര ഹിമാലയൻ മലനിരയിലൽ ലക്ഷ്യ സ്ഥാനത്ത് അവസാനിച്ചപ്പോൾ പിറന്നത് ചരിത്രം. റോയൽ എൻഫീൽഡ് സംഘടിപ്പിച്ച ഹിമാലയൻ ഒഡീസി വനിതാ എഡിഷൻ യാത്രയാണ് സൗമ്യയെ ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പാതയായ ഖർദുങ് ലാ യിൽ എത്തിച്ചത്.

റോഡിലെ വരകൾ എന്തിന് ?

bike-rally-sowmya സൗമ്യ സഹയാത്രികരോടൊപ്പം ഖർദുങ്‌ലായിൽ

വനിതകൾ മാത്രമുള്ള യാത്രാ സംഘത്തിലെ ഏക മലയാളിയായിരുന്നു. മുളിയാർ മഞ്ചക്കൽ ബേപ്പിലെ പി.എൻ. സൗമ്യ. മുപ്പതുകാരിയായ സൗമ്യ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്നു. അവധി നൽകാൻ കമ്പനി അധികൃതർ തയാറാകാഞ്ഞതിനെത്തുടർന്ന് ജോലി രാജിവച്ചാണ് ബുള്ളറ്റിൽ ഹിമാലയൻ യാത്രയ്ക്ക് പുറപ്പെട്ടത്. യാത്രയുടെ തുടക്കത്തിൽ‌ തന്നെ ബൈക്ക് മറിഞ്ഞ് കൂട്ടത്തിലൊരാൾക്കു ഗുരുതരമായി പരുക്കേറ്റു. യാത്ര പകുതിയായപ്പോൾ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് മറ്റൊരാൾക്കു കൂടി പരുക്കേറ്റു. യാത്ര പകുതിയോളം പിന്നിട്ടപ്പോൾ മൂന്നു പേർ അസുഖം മൂലം പിന്മാറി. എന്നാൽ ഇതൊന്നും വകവെക്കാതെ ദുർഘട പാതകളും പ്രതികൂല കാലാവസ്ഥയും മറികടന്ന് സൗമ്യയും സംഘവും ഒൻപതു ദിവസം കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. തൊട്ടടുത്തുള്ളവരെ പോലും കാണാൻ പറ്റാത്ത വിധമുള്ള മൂടൽമഞ്ഞ്, ഇടയ്ക്കിടെ പെയ്യുന്ന മഴ, കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും, ഇടുങ്ങിയ റോഡുകൾ സംഘത്തിനു മുന്നിൽ തടസ്സങ്ങൾ ഏറെയായിരുന്നു. 15 ദിവസം നീണ്ട യാത്രയിൽ 2500ലേറെ കിലോമീറ്ററാണ് ഇവർ സഞ്ചരിച്ചത്.

വരുന്നു ജിപ്സിയുടെ രണ്ടാം തലമുറ

bike-rally-sowmya-4 പി.എൻ. സൗമ്യ

‌ഡൽഹി ഇന്ത്യാ ഗേറ്റിനു മുൻപിൽ നിന്നു കഴിഞ്ഞ ഒൻപതിനാണു യാത്ര തുടങ്ങിയത്. രാജ്യത്തെ പ്രമുഖ വനിതാ ബൈക്ക് റൈഡിങ് ക്ലബായ ബൈക്കേർണിയുടെ സ്ഥാപകയും റൈഡറുമായ ഊർവശി പട്ടോളിനായിരുന്നു നേതൃത്വം. 14 പേരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. അടിയന്തര സാഹചര്യങ്ങൾക്കായി ഡോക്ടർമാരും സാങ്കേതിക വിദഗ്ദരും അടക്കമുള്ളർ രണ്ടു ജീപ്പുകളിൽ ഇവരെ അനുഗമിച്ചിരുന്നു. ഡൽഹി മുതൽ പർവാനു വരെയായിരുന്നു ആദ്യദിവസത്തെ യാത്ര. 276 കിലോമീറ്ററാണ് അന്നു പിന്നിട്ടത്. നാർക്കൊണ്ട, മണാലി, ജിസ്പ, ലേ, ഒടുവിൽ ഒൻപതാം ദിവസം അങ്ങനെ കാത്തിരുന്ന ഖർദുങ് ലായിലെത്തി. ഒരു ഫോട്ടോ ഷൂട്ട്. 20 മിനിറ്റ് അവിടെ ചെലവഴിച്ച ശേഷം വീണ്ടും ലേയിലേക്കു മടങ്ങി. അവിടെ നിന്നു ടിസോ മറൂരി വഴി മടക്കം തുടങ്ങി. 23 നു സംഘം ചണ്ഡിഗഡിലെത്തി.

വിമാനയാത്ര രാജകീയമാകും

bike-rally-sowmya-2 പി.എൻ. സൗമ്യ

യാത്ര രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ രണ്ടു കൈകളും നീരുവെച്ചു അനക്കാൻ പറ്റാത്ത വിധമായി. വേദന സംഹരികൾ പുരട്ടിയും ബാൻഡ് എയ്ഡ് ചുറ്റിയുമായിരുന്നു പിന്നീടുള്ള യാത്ര, സൗമ്യ പറയുന്നു. മണാലി മുതൽ ഏറ്റവു ദുർഘടമായ പാതകളായിരുന്നു. റോഡ് എന്നത് വെറും സങ്കൽപം മാത്രമായിരുന്നു. ഓരോ ചെറു പർവതനിരകളും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും. ഒന്നു പാളിയാൽ വീഴുന്നത് വൻകൊക്കകളിലേക്ക്. റോഡിൽ അപകടകാരികളായി വൻ പാറക്കല്ലുകൾ. ഒപ്പമുണ്ടായിരുന്ന ഒരു യാത്രക്കാരി കൊക്കയിലേക്കു പതിച്ച് വാരിയെല്ലു തകർന്നു കിടക്കുകയാണ്. പിന്നീട് സൈന്യം എത്തിയാണ് ഇവരെ പുറത്തെടുത്തത്. യാത്ര ലക്ഷ്യത്തോടകുംന്തോറും അപകടങ്ങളെ നേരിട്ടായിരുന്നു മുന്നോട്ടുപോയത്. ലോകത്തെമ്പാടുമുള്ള സാഹസിക ബൈക്ക് റൈഡർമാരുടെ ഇഷ്ടപാതയാണ് സമുദ്ര നിരപ്പിൽ നിന്നു 18380 അടി ഉയരത്തിലുള്ള ഖർദുങ് ലാ. ജൂൺ മുതൽ ഓഗസ്റ്റവരെയാണ് സൈന്യം റോഡ് തുറന്നു കൊടുക്കാറുള്ളത്.