Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ കിടിലൻ കൺസെപ്റ്റ്

xuv-aero-mahindra-auto-expo

ഓട്ടോ എക്സ്പോകളില്‍ കാഴ്ച്ചക്കാരെ അമ്പരപ്പിക്കാനെത്തുന്ന വാഹനങ്ങളാണ് കൺസെപ്റ്റ് മോഡലുകൾ. വരും കാലങ്ങൾ വാഹന നിർമ്മതാക്കളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളാണ് അവർ കൺസെപ്റ്റ് മോഡലുകളാക്കി എത്തിക്കുന്നത്. ടാറ്റാ നാനോ, റെനോ ക്വിഡ്, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രെസ തുടങ്ങി കൺസെപ്റ്റായി വന്ന് പ്രൊഡക്ഷൻ മോഡലുകളായ വാഹനങ്ങൾ നിരവധിയാണ്.

mahindra-xuv-aero-auto-expo

മാഹീന്ദ്രയുടെ പവലിയനിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായിരുന്നു എക്സ് യു വി എയ്റോ കൺസെപ്റ്റ്. എക്‌സ് യു വി 500 നെ അടിസ്ഥാനമാക്കി വികസിപ്പിച്ച കൂപെ എസ് യു വി ക്രോസ് ഓവര്‍ കൺസെപ്റ്റ് ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫാരിനയുടെ സഹകരണത്തോടെയാണ് രൂപകല്‍പ്പന ചെയ്തത്.

മഹീന്ദ്രയുടെ പുതിയ എം ഹോക്ക് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 210 ബി.എച്ച്.പി കരുത്തുള്ള എന്‍ജിൻ ആറ് സെക്കന്‍ഡുകള്‍കൊണ്ട് വാഹനം പൂജ്യത്തില്‍നിന്ന് 60 കി.മി വേഗമാര്‍ജിക്കും. അത്യാഡംബരം നിരഞ്ഞ ഇന്റീരിയറും എയ്റോയുടെ പ്രത്യേകതയാണ്. മൂന്ന് ഡോറുകളുള്ള കൺസെപ്റ്റാണ് എയ്റോ. വിവിധ ഡ്രൈവിങ് മോഡുകളും സസ്‌പെന്‍ഷന്‍ മോഡുകളും വാഹനത്തിനുണ്ട്. റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിവയാണ് ഡ്രൈവിങ് മോഡുകള്‍.

പുറത്തിറങ്ങുകയാണെങ്കിൽ മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിലകൂടിയതും ആഡംബരം നിരഞ്ഞതുമായ വാഹനം എയ്റോ ആയിരിക്കും. മെഴ്‌സിഡീസ് ബെൻസ് ജി.എല്‍.ഇ കൂപെ, ബി.എം.ഡബ്ല്യൂ എക്‌സ് 6 എന്നിവയുമായിട്ടായിരിക്കും മഹീന്ദ്രയുടെ ഈ കൂപ്പേ മത്സരിക്കുക. ഈ വാഹനത്തിലൂടെ ലക്ഷ്വറി വിഭാഗത്തില്‍ സാന്നിധ്യം ഉറപ്പിക്കാനിയിരിക്കും മഹീന്ദ്ര ശ്രമിക്കുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.