Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാർക്കായി ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്ക്

bmw-g-310-r-auto-expo

ജർമൻ നിർമാതാക്കളായ ബി എം ഡബ്ലു അവതരിപ്പിക്കുന്ന ‘ചെറിയ’ ബൈക്ക് ‘ജി 310 ആർ’ എക്സ്പൊയിൽ പ്രദർശിപ്പിച്ചു. ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ലൈനപ്പിലെ ഏറ്റവും ചെറിയ ബൈക്കാണ് ജി 310. മ്യൂനിച്ചിൽ രൂപകൽപ്പന നിർവഹിച്ച 300 സി സി ബൈക്ക് നിർമിക്കുന്നത് ബെംഗലൂരുവിലെ ടി വി എസ് മോട്ടോർ കമ്പനി ശാലയിലായിരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കെന്ന പെരുമയും സ്വന്തമാക്കാനൊരുങ്ങുന്ന ‘ജി 310 ആർ' 1948ൽ പുറത്തുവന്ന വന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ‍ബി എം ഡബ്ല്യു മോഡലു‌മാണ് ‘ജി 310 ആർ’. മികച്ച രൂപകൽപ്പനയുടെ പിൻബലത്തോടെയാണു ബൈക്കിന്റെ വരവ്. ‘എസ് 1000 ആർ’, ‘ആർ 1200 ആർ’ എന്നിവയുമായി ശക്തമായ ബന്ധം നിലനിർത്തിയാണു കമ്പനി ‘ജി 310 ആർ’ സാക്ഷാത്കരിച്ചിരിക്കുന്നത്. കാഴ്ചപ്പൊലിമയ്ക്കപ്പുറം എൻജിന്റെ മികവാകും പുതിയ ബൈക്കിന്റെ പ്രധാന സവിശേഷത.

bmw-g-310-r-auto-expo1

ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവൽ ഇൻജക്ഷന്റെയും പിൻബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിന്റെ വരവ്. പോരെങ്കിൽ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് ഈ എൻജിന്റെ ഘടന. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

ആഗോള വിപണികൾക്കൊപ്പം ഇന്ത്യയിലും ഈ ബൈക്ക് വിൽപ്പനയ്ക്കുണ്ടാവുമെന്നാണു ബി എം ഡബ്ല്യു മോട്ടോർറാഡ് നൽകുന്ന സൂചന. പോരെങ്കിൽ ‘ജി 310 ആറി’ന്റെ ഉൽപ്പാദനകേന്ദ്രവും ഇന്ത്യ തന്നെ; അതായത് ഇന്ത്യയിൽ നിർമിച്ച ബൈക്കുകളാവും ബി എം ഡബ്ല്യു ലോക വിപണികളിൽ വിൽക്കുക. പ്രതിവർഷം രണ്ടു ലക്ഷം ബൈക്ക് വിൽക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ‘ജി 310 ആർ’ നിർണായക സംഭാവന നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ കെ ടി എം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ആറി’ന്റെ ഏറ്റുമുട്ടൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.