Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ

africa-twin-crf-1000-honda

ന്യൂഡൽഹി ∙ സിബിആർ 650എഫ് നേടിയ വൻവിജയത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് ഹോണ്ട വിപണിയിലെത്തിക്കുന്ന പുതിയ മോഡൽ സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ പ്രദർശിപ്പിച്ചു. മണലാരണ്യത്തിലും മഹാനഗരത്തിലും ഒരു പോലെ കുതിച്ചുപായാൻ സാധിക്കുന്നതിൽ അഗ്രഗണ്യനായ ആഫ്രിക്ക ട്വിൻ ലോകത്തിലേറ്റവും പ്രചാരമുള്ള അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ്. ഡക്കാർ റാലിയിൽ സജീവ സാന്നിധ്യമാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ.

998 സിസി കോംപാക്റ്റ് ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 8 വാൽവ് എൻജിനാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ-ന്റെ കരുത്ത്. കനംകുറഞ്ഞ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന സെമി-ഡബിൾ ഫ്രെയിം ഓഫ് റോഡിലും മികച്ച ബാലൻസ് നൽകുന്നു.

honda-africa-twin-crf-1000-

ഓട്ടോ എക്സ്പോയിൽ പത്തു മോഡലുകളാണ് കമ്പനി പ്രദർശിപ്പിക്കുക. മുഖം മിനുക്കിയെത്തുന്ന സിബി യുണികോൺ 160, ഡ്രീം നിയോ, സിഡി 110 ഡ്രീം ഡീലക്സ് (സെൽഫ് സ്റ്റാർട്ട്) എന്നിവയും പ്രീമിയം 3ഡി ലോഗോയുമായെത്തുന്ന മാറ്റ് ഗ്രേ ഡിയോ മോഡലുമടക്കം നാലു 2016 എഡിഷനുകൾ ഹോണ്ട ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയിൽ ഉടൻ പുറത്തിറക്കുന്ന ആറു പുതിയ മോഡലുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട് ഹോണ്ട.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.