Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാൾഡ് ഗോൾഡ് ബ്ലൂബേർഡ്

datsun-blue-bird-1600-sss

20–ാം നൂറ്റാണ്ടിലെ കാറിന് 21–ാം നൂറ്റാണ്ടിലെ ഒാട്ടോ എക്സ്പോ വേദിയിൽ എന്തു കാര്യം? പുതുപുത്തൻ ഔഡിയും ബിഎംഡബ്ല്യുവും ഒക്കെ അടുത്ത് കിടപ്പുണ്ടെങ്കിലും കാഴ്ചക്കാർക്ക് പ്രിയം ഒരു പഴമക്കാരനെ. പുതിയ വാഹനങ്ങൾക്കായി മാത്രം ഒരുക്കിയിരിക്കുന്ന ഒാട്ടോ എക്സ്പോ വേദിയിൽ ഡാറ്റ്സൻ ഏറെ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നത് ബ്ലൂ ബേർഡ് എന്ന വെറ്ററൻ കാർ.

കരുത്തേറിയ റാലി കാറായ ബ്ലൂബേർഡ് 1600 എസ് എസ് എസ് ഡാറ്റ്സൻ പവിലിയനിലെ മിന്നും താരമാണ്. പ്രീമിയം കാറുകൾക്കിടയിലും ആളുകൾ തിക്കും തിരക്കും കൂട്ടുന്നത് കരുത്തിന്റെ ഇൗ മുത്തച്ഛനെ കാണാനാണ്. എഴുപതുകളിൽ അതുവരെ കാണാത്ത സ്റ്റൈലും കരുത്തുമായി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കാറാണ് ബേര്‍ഡ് 510.

Datsun Bluebird 1600 SSS Classic Car | Auto Expo 2016

അമേരിക്കയിലെ റോഡ് ആൻഡ് ട്രാക്ക് മാഗസിൻ ഇൗ കാറിനെ ആ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട 100 കാറുകളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. ഇൗ കാറിന്റെ എസ് എസ് എസ് എന്ന വകഭേദമാണ് വാഹനപ്രേമികൾക്ക് ഏറെ പ്രിയം. 109 ബിഎച്ച്പി ഉൽപ്പാദിപ്പിക്കുന്ന 1.6 ലീറ്റർ 4 സിലിണ്ടർ എൻജിന്റെ കരുത്തുള്ള ഇൗ കാർ 1970–കളിൽ അമേരിക്ക മുതൽ ആഫ്രിക്ക വരെയുള്ള പല റേസ് ട്രാക്കുകളെയും അടക്കി വാണിരുന്നു. 965 കിലോ ഭാരമുള്ള ഇൗ കാറിന് 130 പി എസ് കരുത്തുണ്ട്.

മറ്റു നിർമാതാക്കൾ തങ്ങളുടെ പുതിയ വാഹനങ്ങളും ഭാവിയിലേക്കുള്ള വാഹനങ്ങളും പ്രദർശിപ്പിച്ചപ്പോൾ ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ഡാറ്റ്സൻ പ്രാധാന്യം നൽകിയത്. ഡാറ്റ്സന്റെ ആ നീക്കം ഫലം കണ്ടു എന്നുള്ളതിന്റെ തെളിവാണ് പവിലിയനിലെ തിരക്ക‌് സൂചിപ്പിക്കുന്നത്. എന്തായാലും പുതുതലമുറ ഫ്രീക്കന്മാർക്കിടയിൽ പഴയതലമുറയുടെ ക്ലാസ് വെളിവാക്കി കൊടുത്തു ഇൗ കാർ. അല്ലെങ്കിലും ഒാൾഡ് എപ്പോഴും ഗോൾഡ് തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.