Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാറ്റ്സൺ ഗോ ക്രോസോവർ കൺസെപ്റ്റ്

datsun-go-cross-concept ഡാറ്റ്സൺ ഗോ ക്രോസോവർ കൺസെപ്റ്റ്

ന്യൂഡൽഹി ∙ നിസാന്റെ ബജറ്റ് കാർ നിർമാണ ശൃംഖലയായ ‍ഡാറ്റ്സൺ പുതിയ ക്രോസോവർ കൺസെപ്റ്റ് ഡൽഹി ഓട്ടൊ എക്സ്പൊയിൽ അവതരിപ്പിച്ചു. ഗോ പ്ലസ് പ്ലാറ്റ്ഫോമിൽ എത്തുന്ന ക്രോസോവർ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ക്രോസോവർ കൺസെപ്റ്റിനു പുറമെ 1970 കളിലെ മിന്നും മോട്ടോർസ്പോർട്സ് താരം ബ്ലൂബേർഡ് 1600 എസ് എസ് എസ് (510), ഗോ, ഗോ പ്ലസ് മോഡലുകൾ അവയുടെ പുതിയ ആക്സസറികള്‍ എന്നിവയും ഓട്ടൊ എക്സ്പൊയിൽ അവതരിപ്പിച്ചു. ആക്സസറികളെല്ലാം ഡാറ്റ്സൺ ഷോറൂമുകളിൽ ഉടൻ ലഭ്യമാകും.

ഡാറ്റ്സണിന്റെ ചെറു എസ് യു വി കൺസെപ്റ്റാണ് ഗോ–ക്രോസ്. ഗോ പ്ലസിന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന കൺസെപ്റ്റ് ഉടൻ വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 5000 ആർപിഎമ്മിൽ 68 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 104 എൻഎം ടോർക്കുമുണ്ട്. പുറത്തിറങ്ങുന്ന ദിവസവും വിലയും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

datsun-blue-bird-1600-sss-1 ഡാറ്റ്സൺ ബ്ലൂബേർഡ് 1600 എസ് എസ് എസ് (510).

മോട്ടോർ സ്പോർട്സിൽ ഡാറ്റ്സൺ കമ്പനിക്കു പേരും പെരുമയും നേടിക്കൊടുത്ത റാലി കാർ മോഡലാണ് 1970 കളിൽ തരംഗമായിരുന്ന ബ്ലൂബേർഡ് 1600 എസ് എസ് എസ് (510). അമേരിക്കയിലെ റാലികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഈ സ്പോർട്സ് കാർ. ദശാബ്ദങ്ങൾക്കിപ്പുറം നടന്ന ഡൽഹി ഓട്ടൊ എക്സ്പൊയിലും കാറിനു മികച്ച പ്രതികരണമാണു ലഭിച്ചത്.

datsun-go-plus-new-2016 ഡാറ്റ്സൺ ഗോ പ്ലസ്

നീല നിറത്തിൽ എത്തിയ പുതിയ ഡാറ്റ്സൺ ഗോ പ്ലസ് ആയിരുന്നു ഡാറ്റ്സൺ പവലിയനിലെ മറ്റൊരാകർഷണം. ഇരട്ടനിറത്തിലാണ് (ഡ്യുവ ടോൺ) അകത്തളം ഒരുക്കിയിരിക്കുന്നത്. മികച്ച യാത്രാസുഖത്തിനും വിശാലമായ അകത്തളത്തിനും നേരത്തെ തന്നെ ശ്രദ്ധ നേടിയ മോ‍ഡലാണ് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള ഗോ പ്ലസ്. ഇതിന്റെ ഒന്നു കൂടി മെച്ചപ്പെട്ട മോഡലാണ് സ്മാർട്ട്. പിന്നിൽ ഇരട്ട ഗെയിമിങ് കൺസോളുകളടക്കം പല സ്മാർട് ഫീച്ചറുകളും ഈ മോഡലിലുണ്ട്.

ഇന്ത്യൻ യുവാക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി #ISayYes എന്ന പേരിൽ അടുത്തിടെ ഒരു പുതിയ ക്യാംപയിന്‍ ഡാറ്റ്സൺ ആരംഭിച്ചിരുന്നു. ഈ ക്യാംപെയിനിലൂടെ യുവാക്കൾക്കു തങ്ങളുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കാം. ഡാറ്റ്സൺ അവർക്ക് പിന്തുണയേകും. വ്യത്യസ്ത തരം സാമൂഹിക സംവാദങ്ങളും കഥാവതരണവും വരെ ഈ ക്യാംപെയിന്റെ ഭാഗമായി ഡാറ്റ്സൺ നടത്തുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.