Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്പൊയിലെ സുന്ദരികൾ

glamour-girls-at-auto-expo 13-ാമത് ഓട്ടോ എക്സ്പൊയിൽ സുസുക്കിയുടെ പവലിയൻ. (Photo: Nikhil Skaria Korah)

ഓട്ടോ എക്സ്പൊയിൽ സുന്ദരികൾക്കെന്തു സ്ഥാനം എന്നാണോ? എക്സ്പൊയുടെ ഗ്ലാമർ താരങ്ങളായ ഈ സുന്ദരികൾ ഓരോ പവലിയനെയും കൂടുതൽ ആകർഷകമാക്കുന്നു. വാഹനങ്ങൾ മാത്രമല്ല ഈ സുന്ദരിമാരെ കാണാൻ കൂടിയാണ് ആളുകൾ എക്സ്പൊയിലെത്തുന്നത്. എല്ലാവർഷവും ഇവർ വാർത്തായാകാറുമുണ്ട്, ഇത്തവണയും വാഹന മേളയിലെ സുന്ദരി കുട്ടികളുടെ എണ്ണത്തിനു കുറവൊന്നുമില്ല.

കാർ ഗേൾസ്

എക്സ്പൊയിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്ന പവലിയനുകൾ കാറുകളുടെയാണ്. മാരുതിയുടേയും ഹ്യൂണ്ടേയ്‌യുടെയും പവലിയനിൽ ജനം തിങ്ങിനിറയുമ്പോള്‍ താരപ്രഭയിൽ വാഹനത്തിന്റെ അടുത്തു നിൽക്കുന്നതും ഈ സുന്ദരിമാര്‍ തന്നെ. സ്വദേശികളും വിദേശികളും ഒരുപോലെയുള്ള എക്സ്പൊയിൽ സ്ത്രീകൾ മാത്രമല്ല പുരുഷ മോഡലുകളുമുണ്ട്. ടാറ്റയുടെ പവലിയനിലാണ് കൂടുതൽ പുരുഷ മോഡലുകളെ കണ്ടത്.

ബൈക്ക് ഗേൾസ്

പതിവുപോലെ ഇത്തവണയും ഇരുചക്രവാഹനങ്ങളുടെ പവലിയനിലാണ് ഏറ്റവുമധികം സുന്ദരിമാരുള്ളത്. നിർമ്മാതാക്കൾ തങ്ങളുടെ വാഹന മോഡലുകൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ ശ്രദ്ധ നൽകിയാണ് മോഡലുകളെ തിരഞ്ഞെടുത്തത്. ടിവിഎസ്, യമഹ, ഹീറോ, ഹോണ്ട, ഇന്ത്യൻ, ബെനലി തുടങ്ങി മേളയ്ക്കെത്തിയ ഇരുചക്ര നിർമാതാക്കളെല്ലാം തങ്ങളുടെ പവലിയനിൽ സുന്ദരിമാരെ നിരത്തിയിരുന്നു.

Exclusive Videos From Auto Expo 2016 venue

എക്സ്പൊയ്ക്കു മാസങ്ങൾക്കു മുൻപേതന്നെ പരിശീലിപ്പിച്ചെടുത്താണ് ഇവരെ വാഹനങ്ങൾക്കൊപ്പം അണിനിരത്തുന്നത്. ‌‌സൗന്ദര്യവും മികച്ച വ്യക്തിത്വവുമുള്ള ആർക്കു വേണമെങ്കിലും മേളയിലെ മോഡലാകാം എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.

ആതിഥേയ മര്യാദയുള്ള തുടക്കക്കാർക്കും മോഡലിങ്ങിൽ അനുഭവസമ്പത്തുള്ളവർക്കും അപേക്ഷിക്കാം. ഉയരം 5.5 അടിയിൽ കുറയാൻ പാടില്ല. ഇംഗ്ലീഷിൽ അല്ലെങ്കിൽ ഹിന്ദിയിൽ പ്രാവീണ്യമുണ്ടായിരിക്കണം. 18 വയസ്സ് തികഞ്ഞിരിക്കുകയും വേണം. വാട്ട്സ്അപ് വഴി ചിത്രം അയച്ച് ഒഡിഷന്‍ പാസായാൽ മാത്രമേ എക്സ്പൊയിലെക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.